Sunday, August 19, 2012

"പുസി റയറ്റ്" ബാന്‍ഡിന് തടവ്: പ്രതിഷേധം ശക്തമാകുന്നു


റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിനെതിരെ പള്ളിയില്‍ സംഗീതപരിപാടി അവതരിപ്പിച്ച "പുസി റയറ്റ്" ബാന്‍ഡംഗങ്ങള്‍ക്ക് തടവ് ശിക്ഷ വിധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. പുസി റയറ്റ് ബാന്‍ഡ് അംഗങ്ങളായ നദേഷ്ദ ടോളോകൊന്നിക്കോവ, മരിയാ അല്യോകിന, യെകാതറീന സമുത്സേവിച്ച് എന്നിവര്‍ക്ക് രണ്ടുവര്‍ഷത്തെ തടവാണ് മോസ്കോ കോടതി വെള്ളിയാഴ്ച വിധിച്ചത്. ലോക ചെസ് ചാമ്പ്യനായിരുന്ന ഗാരി കാസ്പറോവ് ഉള്‍പ്പെടെ പ്രമുഖര്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കോടതി വിധി അന്യായമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തി. വിധി പുനഃപരിശോധിക്കണമെന്ന് അമേരിക്ക റഷ്യയോട് ആവശ്യപ്പെട്ടു.

റഷ്യന്‍ പ്രസിഡന്റായി വ്ളാദിമിര്‍ പുട്ടിനെ വീണ്ടും തെരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണപരിപാടികള്‍ക്ക് ശക്തി പകരാന്‍ ഫെബ്രുവരി 21 മോസ്കോയിലെ "ക്രൈസ്റ്റ് ദി സേവ്യര്‍" പള്ളിയുടെ അള്‍ത്താരയില്‍ പാട്ട് പാടിയതിനാണ് ഇവരെ അറസ്റ്റുചെയ്തത്. കടുത്ത വര്‍ണങ്ങളുള്ള വസ്ത്രങ്ങളും മുഖംമൂടികളും ധരിച്ച് "കന്യാമറിയമേ പുട്ടിനെ പുറത്തെറിയേണമേ...", റഷ്യന്‍ ഓര്‍ത്തഡോക്സ് ബിഷപ് സിറിള്‍ ഒന്നാമന്‍ പുട്ടിനെ കാണുന്നത് ദൈവത്തിനും മുകളില്‍" എന്നീ വരികളുള്ള പാട്ടാണ് പുസി റയറ്റ് സംഘം ആലപിച്ചത്. നേരത്തെ മോസ്കോയില്‍ നടന്ന സംഗീതനിശയില്‍ പോപ്പ് ഇതിഹാസം മഡോണയുള്‍പ്പെടെ പുസി റയറ്റ് ബാന്‍ഡിനെ ജയിലിലടച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

deshabhimani 190812

1 comment:

  1. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിനെതിരെ പള്ളിയില്‍ സംഗീതപരിപാടി അവതരിപ്പിച്ച "പുസി റയറ്റ്" ബാന്‍ഡംഗങ്ങള്‍ക്ക് തടവ് ശിക്ഷ വിധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. പുസി റയറ്റ് ബാന്‍ഡ് അംഗങ്ങളായ നദേഷ്ദ ടോളോകൊന്നിക്കോവ, മരിയാ അല്യോകിന, യെകാതറീന സമുത്സേവിച്ച് എന്നിവര്‍ക്ക് രണ്ടുവര്‍ഷത്തെ തടവാണ് മോസ്കോ കോടതി വെള്ളിയാഴ്ച വിധിച്ചത്. ലോക ചെസ് ചാമ്പ്യനായിരുന്ന ഗാരി കാസ്പറോവ് ഉള്‍പ്പെടെ പ്രമുഖര്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കോടതി വിധി അന്യായമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തി. വിധി പുനഃപരിശോധിക്കണമെന്ന് അമേരിക്ക റഷ്യയോട് ആവശ്യപ്പെട്ടു.

    ReplyDelete