Tuesday, August 14, 2012
സെന്റ് തോമസില്‍ സമരം ശക്തമാക്കും: സംയുക്ത വിദ്യാര്‍ഥി യൂണിയന്‍
തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ പ്രിന്‍സിപ്പലും മാനേജ്മെന്റും നടത്തുന്ന ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ പിരിച്ചുവിടുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നതില്‍ എസ്എഫ്ഐ, കെഎസ്യു, എബിവിപി സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പ്രതിഷേധിച്ചു.
വിദ്യാര്‍ഥി സംഘടനകളുടെ ഒറ്റക്കെട്ടായ സമരത്തെ മാനേജ്മെന്റ് ഭയപ്പെടുന്നതാണ് അടിച്ചമര്‍ത്തലിന് കാരണം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി ചട്ടത്തിന് വിരുദ്ധമായി നാമനിര്‍ദേശ പത്രികാസമര്‍പ്പണം, സൂഷ്മപരിശോധന, പത്രിക പിന്‍വലിക്കല്‍ തുടങ്ങിയവ ഒറ്റ ദിവസമായി ചുരുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്തത്. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തും കള്ളക്കേസില്‍ കുടുക്കിയും സമരത്തെ തകര്‍ക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ശീതള്‍ ഡേവിസ്, കെഎസ്യു ജില്ലാ പ്രസിഡന്റ് ശോഭ സുബിന്‍, എബിവിപി ജില്ലാ കണ്‍വീനര്‍ അനില്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 140812
Labels:
വിദ്യാര്‍ഥി സംഘടന
Subscribe to:
Post Comments (Atom)
No comments:
Post a Comment