Monday, August 13, 2012

ടി വി രാജേഷ് റിമാന്‍ഡില്‍; ജയരാജന് ജാമ്യം നിഷേധിച്ചു


ഷുക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ് സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് എംഎല്‍എ കോടതിയില്‍ ഹാജരായി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി നിരസിച്ചതിനെത്തുടര്‍ന്നാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായത്. രാജേഷിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് ചൊവ്വാഴ്ചയേ പരിഗണിക്കൂ.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നിരപരാധികളായ നേതാക്കളെ രക്ഷിക്കാന്‍ നിയമപരമായി ചെയ്യാവുന്നതൊക്കെ ചെയ്യുമെന്ന് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ പറഞ്ഞു. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ജയരാജനെ 38ാം പ്രതിയും രാജേഷിനെ 39ആം പ്രതിയുമായാണ് കേസില്‍ ഉള്‍പ്പെടുത്തിയത്. കൊലപാതക ശ്രമം അറിഞ്ഞിട്ടും തടഞ്ഞില്ലെന്നാരോപിച്ചാണ് ഇവരെ പ്രതികളാക്കിയത്.

സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയും രാവിലെ ഹൈക്കോടതി നിരസിച്ചു. അതേസമയം ഷുക്കൂര്‍ വധക്കേസില്‍ ഏഴുപ്രധാനപ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് എസ് സതീശ ചന്ദ്രനാണ് ജാമ്യഹര്‍ജികള്‍ പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഎസ്എന്‍എല്‍ അക്കൗണ്ട്സ് ഓഫീസര്‍ ആര്‍ എസ് സനല്‍കുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

deshabhimani news

No comments:

Post a Comment