Monday, August 13, 2012
ടി പി വധം: കുറ്റപത്രം സമര്‍പ്പിച്ചു
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘത്തിനുവേണ്ടി ഡിവൈഎസ്പി കെ വി സന്തോഷ്കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പകല്‍ 11 ന് മജിസ്ട്രേറ്റ് എം സുഹൈബ് മുമ്പാകെ 230 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 76 പ്രതികളാണ് കേസില്‍. എം സി അനൂപാണ് ഒന്നാം പ്രതി. കിര്‍മാണി മനോജ് രണ്ടാം പ്രതിയും കൊടി സുനി മൂന്നാം പ്രതിയുമാണ്. കൊലപാതകകേസില്‍ 37 പേരും പ്രതികളെ ഒളിപ്പിച്ചതിന് 39 പേരുമാണ് പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. സിപിഐ എം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റിയംഗം കെസി രാമചന്ദ്രനെ എട്ടാമതായും കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനനെ 14- ാം പ്രതിയായും കാരായി രാജനെ 23 ാം പ്രതിയായും കെ കെ രാഗേഷിനെ 69 ാം പ്രതിയായും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. 8 മുതല്‍ 14 വരെ പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് കുറ്റപത്രം പറയുന്നു. 15 മുതല്‍ 37 വരെ പ്രതികള്‍ കുറ്റകൃത്യത്തിന് സഹായം ചെയ്തുകൊടുത്തിട്ടുണ്ട്. 37 മുതല്‍ 76 വരെയുള്ളവരാണ് പ്രതികളെ ഒളിവില്‍ കഴിയാനും തെളിവ് നശിപ്പിക്കാനും സഹായിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നത്. 40 സാക്ഷികളാണ് കേസില്‍. കുറ്റപത്രത്തിന്റെ 700 കോപ്പികളും സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് നാലിന് രാത്രി വള്ളിക്കാടാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.
deshabhimani news
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘത്തിനുവേണ്ടി ഡിവൈഎസ്പി കെ വി സന്തോഷ്കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പകല്‍ 11 ന് മജിസ്ട്രേറ്റ് എം സുഹൈബ് മുമ്പാകെ 230 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 76 പ്രതികളാണ് കേസില്‍. എം സി അനൂപാണ് ഒന്നാം പ്രതി.
ReplyDelete