Tuesday, August 14, 2012
മാണിക്കും ജോര്‍ജിനുമെതിരെ വിജിലന്‍സ് അന്വേഷണം
നെല്ലിയാമ്പതി ഭൂമി പ്രശ്നത്തില്‍ ധനമന്ത്രി കെ എം മാണിക്കും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതി സ്പെഷല്‍ ജഡ്ജി വി ഭാസ്കരനാണ് ഉത്തരവിട്ടത്. മലയാളവേദി ചെയര്മാന് ജോര്‍ജ് വട്ടുകുളം നല്കിയ ഹര്‍ജിയിലാണ് നടപടി. എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള കയ്യേറ്റത്തിലും വനഭൂമി പണയം വെച്ച് ബാങ്കുകളില്‍ നിന്ന് എസ്റ്റേറ്റ് ഉടമകള്‍ വന്‍ തുക വായ്പ എടുത്തതിലും ഇരുവര്‍ക്കും പങ്കുണ്ടേയെന്നാണ് അന്വേഷിക്കുക. പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞവരെയും ഭൂമി മറിച്ചുവിറ്റവരെയും സംരക്ഷിക്കാന്‍ പി സി ജോര്‍ജ് കൂട്ടുനിന്നെന്നും വനഭൂമി കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകാതിരുന്ന എജിക്കെതിരെ കെ എം മാണി നടപടി സ്വീകരിക്കാതിരുന്നതിനെയും ചോദ്യംചെയ്ത് നല്കിയ ഹര്‍ജികളിലാണ് ഉത്തരവ്.
മാണിയും ജോര്‍ജും സ്ഥാനമൊഴിയണം സിപിഐ എം
വിജിലന്‍സ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.എം. മാണിയും ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജും അധികാരസ്ഥാനങ്ങളില്‍നിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്ര സ്താവനയില്‍ ആവശ്യപ്പെട്ടു. ഇരുവരെയും രക്ഷിക്കാനുള്ള വിജിലന്‍സ് അന്വേഷണമാകരുത് ഉമ്മന്‍ചാണ്ടി സര്ക്കാ രിന്റെ വിജിലന്‍സ് വിഭാഗം നടത്തേണ്ടത്. ശരിയായ രീതിയില്‍ അന്വേഷണം നടക്കുമെന്ന് നീതിന്യായ സംവിധാനം ഉറപ്പ് വരുത്തണം. ഒരു സാധാരണ പരാതിയിന്മേല് അന്വേ ഷിച്ച് റിപ്പോര്‍ട്ട് നല്‍കുക എന്ന വിധത്തിലെ കോടതി ഉത്തരവല്ല തൃശൂര്‍ വിജിലന്‍സ് കോടതി യുടേത്.
ഏറ്റവും ഗൗരവമേറിയ അഴിമതിക്കേസാണ് നെല്ലിയാമ്പതിയിലേത്. എസ്റ്റേറ്റ് ഉടമകളെ വഴിവിട്ട് സഹായിച്ചു എന്നതാണ് പരാതി. പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ തുടര്‍ന്നും കൈവശം വച്ചു എന്നതു മാത്രമല്ല, വനഭൂമി പണയപ്പെടുത്തി കോടിക്കണക്കിന് രൂപ വായ്പ എടുത്ത് ധനകാര്യ സ്ഥാപനങ്ങളെ വഞ്ചിച്ച സംഭവവുമാണ്. ഇങ്ങനെ കൊടിയ അഴിമ തിയും ക്രിമിനല്‍ കുറ്റവും ചെയ്തവരെ സഹായിക്കുന്നതിനുവേണ്ടി, തോട്ടം ഏറ്റെടുക്കാ നുള്ള സര്‍ക്കാര്‍ ഉത്തരവിനെ അട്ടിമറിക്കാന്‍ മരണപ്പെട്ട എട്ടുപേരുടെ വ്യാജ ഒപ്പിട്ട നിവേദനം സര്‍ക്കാരിന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് സമര്‍പ്പിച്ചിരുന്നു. ഈ വിഷയത്തില്‍ ജോര്‍ജ്ജിനെ തിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് എം.എല്‍. എമാരടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് ചെവികൊടുക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ഇപ്പോള്‍ കോടതി ഉത്തരവ് വന്നിരിക്കുന്നതിനാല്‍ അന്വേഷണം ശരി യായ വിധത്തില്‍ നടത്താനുള്ള നിയമപരവും ധാര്‍മ്മികവുമായ കടമ സര്‍ക്കാര്‍ നിര്‍വ്വഹിക്ക ണം. നിയമലംഘനം നടത്തിയ തോട്ടമുടമകള്‍ക്കുവേണ്ടി നിയമവകുപ്പിനെ ദുരുപയോഗ പ്പെടുത്തുന്നു എന്നതാണ് മാണിക്കെതിരെയുള്ള പരാതി. മാണിക്കും ജോര്‍ജ്ജിനുമെതിരെ കോടതി ഉത്തരവ് പ്രകാരമുള്ള വിജിലന്‍സ് അന്വേഷണം നീതിപൂര്‍വ്വം നടത്തണം. അതിന് രണ്ട ുപേരും അധികാര സ്ഥാനങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്നും സംസ്ഥാന സെക്ര ട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
deshabhimani news
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

നെല്ലിയാമ്പതി ഭൂമി പ്രശ്നത്തില്‍ ധനമന്ത്രി കെ എം മാണിക്കും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
ReplyDelete