Tuesday, November 13, 2012

വിവരാവകാശ കമീഷണര്‍ നടരാജനെ സസ്പെന്‍ഡ് ചെയ്തു

വിവരാവകാശ കമീഷണര്‍ കെ നടരാജനെ സസ്പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് വിജ്ഞാപനം പുറപ്പെടുവിച്ചു. നടരാജനെതിരെയുള്ള തുടരന്വേഷണം സുപ്രീംകോടതിക്ക് റഫര്‍ചെയ്തു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതിയായ ഭൂമിദാന കേസില്‍ നടരാജന്‍ ഇടപെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വി എസ് അച്യുതാനന്ദനെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി വി ജി കുഞ്ഞനെ 12 തവണ വിളിച്ചെന്നാണ് പരാതി. ഇതേക്കുറിച്ച് കുഞ്ഞന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എഡിജിപി ആര്‍ ശ്രീലേഖ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. ഫോണ്‍ സന്ദേശത്തിന്റെ ശബ്ദരേഖയും കൈമാറിയിരുന്നു. സുപ്രീംകോടതി നിയോഗിക്കുന്ന രജിസ്ട്രാര്‍ ഇതുസംബന്ധിച്ച് അന്വേഷിച്ച ശേഷമായിരിക്കും തുടര്‍ നടപടി.

No comments:

Post a Comment