Tuesday, November 13, 2012
ശമ്പളവും പെന്‍ഷനും വെട്ടിക്കുറച്ച ബജറ്റിന് ഗ്രീസില്‍ അംഗീകാരം
ശക്തമായ ജനകീയ പ്രക്ഷോഭത്തെ അവഗണിച്ചും ശമ്പളവും പെന്‍ഷനും മറ്റും
വെട്ടിക്കുറച്ച ബജറ്റ് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകരിച്ചു. 128 നെതിരെ 167
വോട്ടുകള്‍ക്കാണ് അംഗീകാരം.കടക്കെണിയില്‍പ്പെട്ട ഗ്രീസിന് പുതിയ വായ്പ
അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയനും ഐഎംഎഫും ഏര്‍പ്പെടുത്തിയ
നിബന്ധനകള്ക്കനുസരിച്ചുള്ളതാണ് ബജറ്റ് നിര്‍ദേശങ്ങള്‍.തുടര്‍ന്ന് പുതിയ
വായ്പ യൂറോപ്യന്‍ യൂണിയന് അനുവദിച്ചു. ഏതന്‍സില്‍ പാര്‍ലമെന്റിനു
മുന്നില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധവും നടന്നു. വിരമിക്കല്‍
പ്രായം 65ല്‍നിന്ന് 67 ആക്കുക, പെന്‍ഷനില്‍ അഞ്ചുമുതല്‍ 15 ശതമാനംവരെ
വെട്ടിക്കുറയ്ക്കുക, പൊലീസടക്കമുള്ള ജീവനക്കാരുടെ മിനിമം ശമ്പളം കുറയ്ക്കുക
തുടങ്ങിയ നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.
Labels:
രാഷ്ട്രീയം,
വാർത്ത,
സാമ്പത്തികം
Subscribe to:
Post Comments (Atom)
No comments:
Post a Comment