വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെയും കത്തോലിക്കാ സഭയുടെയും രഹസ്യങ്ങള്‍
ചോര്‍ത്താന്‍ കൂട്ടുനിന്ന കംപ്യൂട്ടര്‍ വിദഗ്ധന്‍ ക്ലോഡിയോ
സിയാര്‍പെല്ലറ്റി (48) കുറ്റക്കാരനാണെന്ന് വത്തിക്കാന്‍ കോടതി കണ്ടെത്തി.
ഇയാള്‍ക്ക് രണ്ടുമാസത്തെ ശിക്ഷ വിധിച്ചു. മാര്‍പാപ്പയുടെ മുഖ്യ
പരിചാരകന്‍നായിരുന്ന പൗലോ ഗബ്രിയേല്‍ അരമനരഹസ്യങ്ങള്‍ ചോര്‍ത്തിയത്
ക്ലോഡിയോയുടെ സഹായത്തോടെയാണെന്നാണ് കണ്ടെത്തല്‍. ഗബ്രിയേല്‍ 18 മാസത്തെ
ജയില്‍ശിക്ഷ അനുഭവിക്കുകയാണ്.
വത്തിക്കാന്‍ സെക്രട്ടറിയറ്റില്‍ 20 വര്‍ഷമായി ജോലിചെയ്യുന്ന
ക്ലോഡിയോക്കാണ് കംപ്യൂട്ടറുകളുടെ അറ്റകുറ്റപ്പണിയുടെ ചുമതല. ഇയാളുടെ
സഹായത്തോടെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ഫോട്ടോകോപ്പിയെടുത്തും മറ്റും
ചോര്‍ത്തിയെന്നാണ് കുറ്റം. മാധ്യമപ്രവര്‍ത്തകനായ ജിയാന്‍ലുയിജി
നുസ്സിക്കാണ് രേഖകള്‍ കൈമാറിയതെന്ന് ഗബ്രിയേല്‍ സമ്മതിച്ചിരുന്നു. "ഹിസ്
ഹോളിനെസ്" എന്ന പേരില്‍ നുസ്സി ഈവര്‍ഷം പുറത്തിറക്കിയ ബുക്ക് വായനക്കാരെ
ആകര്‍ഷിച്ചു. ക്രൈസ്തവസഭയുടെ അന്തപ്പുര രഹസ്യങ്ങളും അഴിമതിയും ആഭ്യന്തര
സംഘര്‍ഷങ്ങളും മറ്റുമാണ് പുസ്തകത്തിലെ വിഷയം.
No comments:
Post a Comment