താന്‍ കൂടി പരിശ്രമിച്ച് അധികാരത്തിലേറ്റിയ യു.ഡി.എഫ്
സര്‍ക്കാര്‍, തികഞ്ഞ പരാജയമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന എ കെ ആന്റണിയുടെ
വാക്കുകള്‍, യുഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത തന്നെ
നഷ്ടപ്പെടുത്തിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്
പ്രസ്താവനയില്‍ പറഞ്ഞു.
ആന്റണിയുടെ അഭിപ്രായത്തെ നിസാരവല്‍ക്കരിച്ച് തള്ളിക്കളയാനുള്ള മുഖ്യമന്ത്രിയുടേയും യുഡിഎഫ് നേതാക്കളുടേയും പരിശ്രമം, പിഴവുകള്‍ തിരുത്താന്‍ സന്നദ്ധമല്ല എന്നതിന്റെ സൂചനയാണ്. എല്ലാംകൊണ്ടും സംസ്ഥാനത്തിന് ശാപമായി മാറിയ യു.ഡി.എഫ് സര്‍ക്കാരിന്റെവികസന വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ, കേരള ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് എല്ലാവിഭാഗം ജനങ്ങളോടും സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.
യുഡിഎഫ് സര്‍ക്കാര്‍, സംസ്ഥാനത്തിന്റെ വികസനം മുരടിപ്പിച്ചിരിക്കുകയാണെന്ന്, കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അഭിപ്രായപ്രകടനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഒന്നര വര്‍ഷമായി അധികാരത്തില്‍ തുടരുന്ന യു.ഡി.എഫ് സര്‍ക്കാരിന് കീഴില്‍ വ്യവസായ-കാര്‍ഷികമേഖലയാകെഗുരുതരമായ തകര്‍ച്ചയിലാണ്. പശ്ചാത്തല മേഖലയുടെ വികസനത്തിലും ഒരിഞ്ച് മുന്നോട്ട് പോവാന്‍ കഴിഞ്ഞിട്ടില്ല. ഇതൊന്നും പ്രതിപക്ഷ ആരോപണം മാത്രമല്ലെന്നും, വസ്തുതയാണെന്നും, എ കെ ആന്റണി തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
പ്രതിരോധവകുപ്പിന് കീഴിലുള്ള ആറ് സ്ഥാപനങ്ങളാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തേക്ക് അനുവദിക്കപ്പെട്ടത്. ഇത്രയും പദ്ധതികള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ചതാല്‍പര്യത്തേയും ഉത്സാഹത്തേയും പ്രകീര്‍ത്തിച്ച ആന്റണി, കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തിലേക്ക് ഒരു പദ്ധതിയെപ്പറ്റിയും താന്‍ ആലോചിച്ചിട്ടില്ലെന്നാണ് തുറന്നടിച്ചത്. പ്രതിരോധവകുപ്പിന്റെ പദ്ധതികള്‍ അനുവദിക്കാന്‍ തനിക്ക് ധൈര്യം ചോര്‍ന്നുപോയെന്നും, ആരെ വിശ്വസിച്ചാണ് പദ്ധതികള്‍ സ്ഥാപിക്കുക എന്നുമാണ്, സംസ്ഥാന മുഖ്യമന്ത്രി, വ്യവസായവകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരെ ഇരുത്തി ആന്റണി പ്രസംഗിച്ചത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ആറ് പദ്ധതികളാണ് കേരള ത്തില്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. അതില്‍ നാലെണ്ണം പൂര്‍ത്തിയായി. ഇതിന് പുറമെ, രാജ്യത്തെ നവരത്ന കമ്പനികളായ സെയില്‍, എന്‍.ടി.പി.സി, ബി.എച്ച്.ഇ.എല്‍ എന്നിവകളുമായി സംയുക്തസംരംഭങ്ങളുണ്ടാക്കി. റെയില്‍വെയുമായും അത്തരം ഒരു സംരംഭമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും, മമതാ ബാനര്‍ജിയുടെ വിരോധപ രമായ നിലപാട് കാരണം വിജയിക്കാതെ പോയി.
സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷത്തിന് ശേഷമാണ് പ്രതിരോധ വകു പ്പിന്റെ ഒരു വ്യവസായം കേരളത്തില്‍ വന്നത്. തുടര്‍ന്നും പ്രതിരോധ വകുപ്പില്‍ നിന്നും, കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന നിക്ഷേപങ്ങളാണ്, യു.ഡി.എഫ് സര്‍ക്കാരിന്റെ പാപ്പരായ നയംമൂലം നഷ്ടമാകുന്നത്. ഇത് സംസ്ഥാനത്തോട് കാണിച്ച ക്രൂരമായ വഞ്ചനയാണ്. വ്യവസായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ "എമര്‍ജിംഗ് കേരള" കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച യു.ഡി.എഫ് സര്‍ക്കാരിന് ഒരു പുതിയ പദ്ധതിയും നടപ്പാക്കാനായില്ല. തന്റെ വകുപ്പിന് കീഴിലുള്ള പദ്ധതികളെ കുറിച്ച് ആന്റ ണിയുടെ അഭിപ്രായം തന്നെ ഇതിന് തെളിവാണ്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍പേ ാലും മുന്നോട്ട് കൊണ്ടുപോകാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖം, കൊച്ചിന്‍ മെട്രോ, കണ്ണൂര്‍ വിമാനത്താവളം, ചീമേനി തെര്‍മല്‍ പവര്‍ പ്ലാന്റ്, പാലക്കാട് കോച്ച് ഫാക്ടറി എന്നിവയെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിക്കപ്പെട്ടതും, തുടക്കം കുറിച്ചതുമാണ്. അവയെല്ലാം സ്തംഭിച്ച് നില്‍പാ ണ്. ഐ.ഐ.ടി എന്ന സ്വപ്നം, ഇപ്പോഴും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. റെയില്‍വെ വികസനം മുരടിച്ചു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ വീണ്ടും വിഭജിക്കപ്പെടുമെന്ന അഭ്യൂഹമുണ്ട്. വൈദ്യുതി ഉല്‍പ ാദന രംഗത്ത്, ഒരു പുതിയ പദ്ധതിയും ആവിഷ്കരിക്കാന്‍ കഴിഞ്ഞിട്ടില്ല.
സംസ്ഥാനം ഇപ്പോള്‍ പവര്‍കട്ടിലാണ്. കുട്ടനാട് പാക്കേജ് സ്തംഭനത്തിലായി. നാളികേര വിലയിടിവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് കാര്‍ഷികമേഖ ലയില്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായി കര്‍ഷകആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ യു. ഡി.എഫ് ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ തിരിച്ചു വന്നിരിക്കുന്നു.
സംസ്ഥാനവും കേന്ദ്രവും ഒരേ കക്ഷി ഭരിച്ചാല്‍, വികസന വേലിയേറ്റമുണ്ടാകുമെന്ന യു.ഡി.എഫ് പ്രചരണം പെ ാള്ളയായിരുന്നുവെന്ന് വ്യക്തമായി. കേന്ദ്ര മന്ത്രിസഭയില്‍ 8 മന്ത്രിമാരുണ്ടായിട്ടും യാതൊരുനേട്ടവും സംസ്ഥാനത്തിനില്ല. സംസ്ഥാന സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളോട് എയര്‍ഇന്ത്യ എന്ന കേന്ദ്ര വ്യോമയാന സ്ഥാപനം കൈക്കൊള്ളുന്ന ക്രൂരതയും അവഗണനയും അവസാനിപ്പിക്കാന്‍ പോലും, യു.ഡി.എഫിനോ, അവരുടെ കേന്ദ്രമന്ത്രിമാര്‍ക്കോ സാധിക്കുന്നില്ല. എല്ലാം കൊണ്ടും ജനങ്ങള്‍ മടുത്തുകഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കഴി വുകേടിനെ സാക്ഷ്യപ്പെടുത്തുന്നതാണ് എ.കെ. ആന്റണിയുടെ പ്രസംഗം.
ആര്‍ എസ് ബാബു

ആന്റണി തൊടുത്ത മിസൈല്‍ ആളിക്കത്തുന്നു
തിരു: യുഡിഎഫ് സര്‍ക്കാരിന്റെ കഴിവുകേട് തുറന്നുകാട്ടിയ
കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്റണിക്കെതിരെ ഹാലിളകി പ്രതികരിച്ച
മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് കരുത്തുപകര്‍ന്ന് മന്ത്രി
കെ എം മാണിയും രംഗത്തുവന്നതോടെ യുഡിഎഫ് ഭരണപ്രതിസന്ധി രൂക്ഷമായി.
മന്ത്രിസഭായോഗത്തിലാണ് ആന്റണിയെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചതെങ്കില്‍
മാണി ബംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ അറുത്തുമുറിച്ച് വിയോജിപ്പ്
പ്രകടിപ്പിക്കുകയായിരുന്നു. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ജോസ് കെ
മാണിയെ തഴഞ്ഞതിനെ തുടര്‍ന്ന് രൂപപ്പെട്ട കോണ്‍ഗ്രസ്വിരുദ്ധ നിലപാടും
മാണിയുടെ പരസ്യവിമര്‍ശത്തിന് നിദാനമാണ്.
കേരള ഭരണത്തിലെയും യുഡിഎഫിലെയും അവസാനവാക്കായി കരുതുന്ന കോണ്‍ഗ്രസ് നേതാവ് ആന്റണിയെ ഘടകകക്ഷി മന്ത്രിമാര്‍ മന്ത്രിസഭയിലും പുറത്തും കടന്നാക്രമിച്ചിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൗനത്തിലാണ്. ആന്റണിയുടെ പരസ്യവിമര്‍ശത്തില്‍ കനത്ത പ്രതിഷേധമുള്ള ഉമ്മന്‍ചാണ്ടി അത് ഉള്ളിലൊതുക്കിയിരിക്കയാണ്. അതുകൊണ്ടാണ് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ ഘടകകക്ഷി നേതാക്കള്‍ ആന്റണിയെ കൊത്തിവലിച്ചിട്ടും മുഖ്യമന്ത്രി മിണ്ടാത്തത്. ഉമ്മന്‍ചാണ്ടിയുടെ ഈ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ അതിശക്തമായ പ്രതിഷേധവികാരം അലയടിക്കുന്നുണ്ട്. ഇതു മനസ്സിലാക്കിയാണ് ആന്റണിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഗൗരവത്തോടെയുള്ള ആത്മപരിശോധനയ്ക്ക് പാര്‍ടിയും മുന്നണിയും തയ്യാറാകുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ഇതിലൂടെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇക്കാര്യത്തില്‍ രണ്ടു തട്ടിലാണെന്ന് വ്യക്തമായി. ഭരണത്തിലും മുന്നണിയിലുമുള്ള മുസ്ലിംലീഗിന്റെ അപ്രമാദിത്തത്തിനെതിരെ കേരളസമൂഹത്തില്‍ ശക്തിപ്പെടുന്ന പൊതുവികാരത്തിന്റെ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശൈലിക്കെതിരെ ആന്റണി ആലോചിച്ചുറച്ച് പ്രതികരിച്ചത്. തന്റെ നിര്‍ണായക പിന്തുണയാല്‍ കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തം കിട്ടിയ ലീഗ് കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയില്‍ ക്യാബിനറ്റ്പദവി കിട്ടിയില്ലെന്ന പരാതിയുമായി കോണ്‍ഗ്രസിനെതിരെ പ്രമേയം പാസാക്കിയത് ആന്റണിയെ ചൊടിപ്പിച്ചിട്ടുണ്ട്. ആന്റണിയുടെ മിസൈല്‍ ആക്രമണം ഒരവസരമായി കണ്ട് ലീഗ് അഹന്തയുടെ കൊമ്പൊടിക്കാന്‍ മുന്നോട്ടുവരണമെന്ന് ചില കോണ്‍ഗ്രസ് മന്ത്രിമാരുള്‍പ്പെടെ എ ഗ്രൂപ്പ് നേതാക്കള്‍ വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിനു മുമ്പ് മുഖ്യമന്ത്രിയെ കണ്ട് സമ്മര്‍ദം ചെലുത്തിയിരുന്നു. പക്ഷേ, അദ്ദേഹം അതിനു വഴങ്ങിയില്ല. ആന്റണിയെ പരസ്യമായി പിന്തുണയ്ക്കാനും ലീഗിനെ പിണക്കാനും വയ്യാത്ത പരുവത്തിലാണ് ഉമ്മന്‍ചാണ്ടി. പ്രതിച്ഛായ വീണ്ടെടുക്കാന്‍ മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള ഉപായങ്ങള്‍ തേടിയെന്നും വരും. ബ്രഹ്മോസിലെ ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുമ്പ് ഉമ്മന്‍ചാണ്ടി, ചെന്നിത്തല എന്നിവരുമായി ആന്റണി പ്രത്യേകം സംസാരിച്ചിരുന്നു.
യുഡിഎഫിന്റെ കോവളം യോഗത്തില്‍ കോണ്‍ഗ്രസിന് അന്ത്യശാസനം നല്‍കുന്നവിധം ഘടകകക്ഷികള്‍ പ്രതികരിക്കുന്നതിലും കെപിസിസി-ഡിസിസി പുനഃസംഘടന നീളുന്നതിലും ആന്റണി അതൃപ്തി അറിയിച്ചിരുന്നു. ബ്രഹ്മോസിലെ യോഗത്തിനുശേഷം ആന്റണിയും ഉമ്മന്‍ചാണ്ടിയും ഇന്ദിരാഭവനില്‍ 15 മിനിറ്റ് ചര്‍ച്ച നടത്തിയിരുന്നു. ഘടകകക്ഷികള്‍ക്ക് കീഴടങ്ങുന്ന ദുര്‍ബലനായ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയെന്ന കോണ്‍ഗ്രസിലെ പരാതി ബലപ്പെടുത്താന്‍ ആന്റണിയുടെ പ്രസംഗം കാരണമായിട്ടുണ്ട്. അതിനാല്‍ പ്രസംഗം തിരുത്താനുള്ള അഭ്യര്‍ഥന പലകോണിലൂടെയും ഉമ്മന്‍ചാണ്ടി ആന്റണിയുടെ മുന്നില്‍ എത്തിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കാസര്‍കോട്ട് കേന്ദ്രപ്രതിരോധ സ്ഥാപനത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ആന്റണി നടത്തുമ്പോള്‍ വേദിയില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ആന്റണിയുടെ പ്രശംസയ്ക്ക് അര്‍ഹനായ എളമരം കരീമും ഉണ്ടാകും.

No comments:
Post a Comment