പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസിന്റെ സത്ത ഉള്‍ക്കൊണ്ട് രാഷ്ട്ര
വികസനത്തിനായി യത്നിക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി(സിപിസി) പൊളിറ്റ്
ബ്യൂറോ അഭ്യര്‍ഥിച്ചു. എല്ലാ വംശീയ വിഭാഗങ്ങളും രാജ്യമാകെയും ഈ
ദൗത്യത്തില്‍ പങ്കാളികളാകണമെന്നും വെള്ളിയാഴ്ച പിബി യോഗശേഷം ഇറക്കിയ
പ്രസ്താവനയില്‍ പറയുന്നു.
നിരവധി ദൗത്യങ്ങളും ലക്ഷ്യങ്ങളും പാര്‍ടി കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടുണ്ട്.
ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസ്റ്റ് ലക്ഷ്യത്തിന് നിശ്ചയദാര്‍ഢ്യത്തോടെ
വികസനം നേടാന്‍ നമുക്കൊരുമിക്കണം. പാര്‍ടി കോണ്‍ഗ്രസിന്റെ സത്ത കുടുതല്‍
പഠിച്ചും പ്രചരിപ്പിച്ചും നടപ്പാക്കിയും വേണം ലക്ഷ്യത്തിലെത്താനെന്നും
പ്രസ്താവനയില്‍ പാര്‍ടി ഓര്‍മിപ്പിച്ചു.
സമസ്ത മേഖലയിലും താരതമ്യേന ഐശ്വര്യമുണ്ടാക്കി രാജ്യം മുന്നേറുന്നതിനിടെയാണ്
പാര്‍ടി കോണ്‍ഗ്രസ് നടന്നത്. ഈ കോണ്‍ഗ്രസ് തെരഞ്ഞെടുത്ത പുതിയ
നേതൃത്വത്തിന്റെ കീഴില്‍ ഇതുവരെയുള്ള നേട്ടങ്ങള്‍ നിലനിര്‍ത്തി ഇതിലുമേറെ
ആര്‍ജിക്കേണ്ടതിന് വളരെ പ്രാധാന്യമുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി. പിബി
യോഗത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി ഷി ജിന്‍പിങ് അധ്യക്ഷനായി.
ഒരാഴ്ച നീണ്ട 18-ാം പാര്‍ടി കോണ്‍ഗ്രസ് ബുധനാഴ്ചയാണ് സമാപിച്ചത്. വ്യാഴാഴ്ച
കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്ന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
No comments:
Post a Comment