തിരു: വളപട്ടണം എസ്ഐയെ സ്ഥലംമാറ്റിയതിന് കാരണം പൊതുപ്രവര്‍ത്തകരോട് മാന്യത
കാണിക്കാത്തതിനാലാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ലോക്കപ്പില്‍ വസ്ത്രം ഇല്ലാതെ പ്രതികളെ കിടത്തിയതും നടപടിക്ക് കാരണമായി.
മണല്‍ മാഫിയാ സംഘത്തെ മോചിപ്പിക്കാന്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍
അഴിഞ്ഞാടിയ കെ സുധാകരനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന
മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍നിന്നും മന്ത്രി
ഒഴിഞ്ഞുമാറി. സുധാകരനെ പേടിയാണോയെന്ന ചോദ്യത്തിന് പേടിക്കേണ്ടവരെ
പേടിക്കണമെന്നും പൊലീസ് സ്റ്റേഷനില്‍ അക്രമം കാണിക്കുന്നതിനോട്
യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.
കെ സുധാകരനെതിരായ നടപടിയെക്കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ ഇന്ത്യന്‍
പീനല്‍ കോഡ് വായിക്കൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
No comments:
Post a Comment