തൃശൂരില്‍ മദര്‍ ആശുപത്രിയിലെ നേഴ്സുമാരുടെ സമരം മറ്റു
ആശുപത്രികളിലേക്ക് വ്യാപിക്കുന്നു. സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്തു
നീക്കിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നേഴ്സുമാര്‍ റോഡില്‍ കുത്തിയിരിപ്പ്
സമരം നടത്തി. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ സമരം നടത്തി വന്ന
നേഴ്സുമാരെയാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റു ചെയ്തു നീക്കിയത്.
സഹപ്രവര്‍ത്തകരും ജില്ലയിലെ മറ്റ് ആശുപത്രികളിലെ നേഴ്സുമാരുമെല്ലാം
ചേര്‍ന്ന് അഞ്ഞൂറോളം പേര്‍ റോഡില്‍ കുത്തിയിരിരുന്നു. സമരം തീര്‍ക്കാര്‍
അധികൃതര്‍ നടപടി സ്വീകരിക്കാതെ സമരക്കാരെ അറസ്റ്റു ചെയ്തു നീക്കാനാണ്
ശ്രമിച്ചത്. അധികൃതരുടെ ഇത്തരം നടപടിക്കെതിരെ ശക്തമായ
പ്രതിഷേധമുയര്‍ത്തുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ മറ്റു
ആശുപത്രികളിലേക്ക് സമരം വ്യാപിപ്പിക്കാന്‍ യുനൈറ്റഡ് നേഴ്സസ് അസോസിയേഷന്‍
തീരുമാനിച്ചു. അനിശ്ചിതകാല സമരം നടത്താനാണ് സംഘടനയുടെ തീരുമാനം.
No comments:
Post a Comment