കൊച്ചി: മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നാലു ഡാമുകള്‍
തമിഴ്നാടിന്റേതെന്ന് കേന്ദ്ര ഡാം രജിസ്റ്ററില്‍ രേഖപ്പെടുത്തിയതുമായി
ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചതായി
സംസ്ഥാനസര്‍ക്കാര്‍.
മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തുണ്ടക്കടവ്, പെരുവാരിപ്പള്ളം എന്നിവ
ദേശീയ ഡാം രജിസ്റ്ററില്‍ തമിഴ്നാടിന്റേതാണെന്ന് ഉള്‍പ്പെടുത്തിയത്
ചോദ്യംചെയ്ത് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് സമര്‍പ്പിച്ച
ഹര്‍ജിയിലാണ് സംസ്ഥാനം വിശദീകരണ സത്യവാങ്മൂലം നല്‍കിയത്.
കേരളം നല്‍കിയ വിശദാംശങ്ങളുടെ വെളിച്ചത്തിലാണ് ഈ ഡാമുകള്‍
തമിഴ്നാടിന്റേതാണെന്നു രേഖപ്പെടുത്തിയതെന്നായിരുന്നു കേന്ദ്രത്തിന്റെ
സത്യവാങ്മൂലം. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ അറ്റകുറ്റപ്പണികള്‍
നടത്തുന്നവയാണ് ഈ ഡാമുകളെന്ന് സംസ്ഥാനസര്‍ക്കാര്‍ വിശദീകരിച്ചു.
No comments:
Post a Comment