Saturday, November 10, 2012

തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനം: രാജ്യദ്രോഹക്കേസ് റദ്ദാക്കി

കൊച്ചി: തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം നല്‍കിയതിന് പൊലീസ് രജിസ്റ്റര്‍ചെയ്ത രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി. കൊച്ചിയിലെ അഭിഭാഷകനും പോരാട്ടം പ്രവര്‍ത്തകനുമായ പി ജെ മാനുവലിനെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ റദ്ദാക്കിയത്. 2011 ഏപ്രില്‍ എട്ടിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനംചെയ്ത് കോഴിക്കോട് പബ്ലിക് ലൈബ്രറിക്കു സമീപം പോസ്റ്റര്‍ പതിച്ചതിനെത്തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്തത്. എന്നാല്‍ കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടി മാനുവല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ബ്രിട്ടീഷ് ഭരണകാലത്ത് രാഷ്ട്രപിതാവും സ്വാതന്ത്യസമര സേനാനികളും രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടെങ്കിലും ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനംചെയ്യുന്നത് രാജ്യദ്രോഹമാണോയെന്ന കാര്യം വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

No comments:

Post a Comment