കെ സുധാകരന്‍ എംപിയുടെ കാര്‍ ഡ്രൈവര്‍ വ്യാജ വാഹന ആര്‍സി
കേസില്‍ അറസ്റ്റില്‍. വാഹനത്തിന്റെ നമ്പര്‍പ്ലേറ്റും ആര്‍സിയും വ്യാജമായി
നിര്‍മിച്ചതുള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ എടക്കാട് നടാല്‍
മാധവിസദനത്തില്‍ എ കെ വിനോദ്കുമാറി(35)നെയാണ് പിടിയിലായത്. കോടതി
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ
വീട്ടിലെത്തിയാണ് പിടിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍
ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്ചെയ്തു.
സുധാകരന്റെ ഏറ്റവും വിശ്വസ്തനായ ഡ്രൈവറാണ് വിനോദ്. കഴിഞ്ഞ ദിവസംവരെ
സുധാകരന്റെ വാഹനം ഇയാളാണ് ഓടിച്ചത്. ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള
മുഴുവന്‍ രേഖകളും സുധാകരന്റെ കൈവശമാണുള്ളതെന്നാണ് പ്രതി പൊലീസിനോട്
പറഞ്ഞത്. കാസര്‍കോട്ട് സ്പിരിറ്റ് പിടിച്ച കേസിലും ചെക്ക് കേസിലും ഇയാള്‍
പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വാഹനപരിശോധനക്കിടെ വ്യാജ നമ്പര്‍പ്ലേറ്റുള്ള മാരുതി കാറുമായി 2005ല്‍ ഇയാളെ
തലശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പതിവ് പരിശോധനക്കിടെയാണ് കെഎല്‍
14-സി 4372 നമ്പര്‍ പ്ലേറ്റുള്ള വാഹനവുമായി കുടുങ്ങിയത്. കാസര്‍കോടുള്ള
മറ്റൊരു വാഹനത്തിന്റെ നമ്പറാണിതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ആര്‍സി
ബുക്കും വ്യാജമായിരുന്നു.
കടപ്പാട് : ദേശാഭിമാനി 08-08-12
No comments:
Post a Comment