2009 ഒക്ടോബര്‍ 11ന് കോഴിക്കോട്ട് ചേര്‍ന്നതായി പറയുന്ന സോഷ്യലിസ്റ്റ് ജനതാദള്‍ രൂപീകരണയോഗത്തിന്റെ മിനിറ്റ്സില്‍ വ്യാജ പേരുകളിലാണ് ഒപ്പിട്ടതെന്ന ആരോപണത്തിന് ഒപ്പിട്ടവര്‍ക്കെല്ലാം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്ന മറുപടിയാണ് നല്‍കിയിട്ടുള്ളത്. പിന്നീട് പാര്‍ടിയുടെ പേര് സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് എന്നു മാറ്റി. 2011 ആഗസ്ത് ഏഴിന് അന്തരിച്ച ഇബ്രാഹിംകുഞ്ഞിയായിരുന്നു പ്രഥമപ്രസിഡന്റെന്ന കാര്യം സത്യമാണെന്നും ആ പാര്‍ടിയില്‍ സോഷ്യലിസ്റ്റ് ജനത (സെക്യുലര്‍) പാര്‍ടി ലയിക്കുകയായിരുന്നുവെന്നും മറുപടിയില്‍ പറഞ്ഞു. പാര്‍ടിരൂപീകരണയോഗ മിനിറ്റ്സ് വ്യാജമല്ലെന്നും പല പേരുകളില്‍ ഒരാളാണ് എഴുതി ഒപ്പിട്ടതെന്ന ആരോപണം ശരിയല്ലെന്നും വീരന്‍ അവകാശപ്പെടുന്നു. 118 പേര്‍ രൂപീകരണയോഗത്തില്‍ പങ്കെടുത്തതായാണ് മിനിറ്റ്സില്‍. ഇവരെല്ലാം യഥാര്‍ഥപേരുകാരാണെന്നും തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്നുമാണ് വാദം. പാര്‍ടിക്കെതിരെ നടപടിയെടുക്കാന്‍ മതിയായ തെളിവുകള്‍ കാണുന്നില്ലെന്ന് കമീഷന്‍ സന്തോഷിനെ അറിയിച്ചു. വീരേന്ദ്രകുമാറിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് സന്തോഷ് വ്യക്തമാക്കി.
deshabhimani
No comments:
Post a Comment