ഐടി മിഷന്‍ ഓഫീസുകളും പരിസരവും രഹസ്യക്യാമറ സ്ഥാപിച്ച് ജീവനക്കാരുടെ നീക്കങ്ങള്‍ പകര്‍ത്തുന്നു. സ്ഥാപനത്തിലെ നൂറ്റിഇരുപതില്‍പ്പരം വനിതാ ജീവനക്കാര്‍ക്ക് സ്വകാര്യതയില്ലാതായി. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ഇ-മെയിലും മൊബൈല്‍ഫോണും ചോര്‍ത്തുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഐടി മിഷന്റെ അനധികൃത പ്രവര്‍ത്തനത്തെപ്പറ്റി വാര്‍ത്ത പുറത്തുവന്നശേഷമാണ് ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള മാനേജുമെന്റിന്റെ കടന്നുകയറ്റം തുടങ്ങിയത്. ഐടി മിഷന്റെ വെള്ളയമ്പലത്തെ ആസ്ഥാനമന്ദിരത്തിലും സ്റ്റാച്യു ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അനക്സിലുമാണ് ക്യാമറ സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ ആസ്ഥാനമന്ദിരത്തിലെ സ്വീകരണമുറിയിലായിരുന്നു ക്യാമറ. പിന്നീട് രണ്ട് ഓഫീസുകളുടെ ഉള്‍വശവും പരിസരവും ക്യാമറാക്കണ്ണുകളിലായി. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലും മൊബൈല്‍ഫോണിലും ലഭ്യമാകും. യൂസര്‍നെയിമും പാസ്വേര്‍ഡും അറിയാവുന്ന ഏതൊരാള്‍ക്കും ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കാനും പകര്‍ത്തി കൈമാറ്റം ചെയ്യാനുമാകും.
150 ജീവനക്കാരുള്ള സ്ഥാപനത്തില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. സ്ഥാപനത്തിലും പരിസരത്തും ക്യാമറ സ്ഥാപിച്ച് സ്വകാര്യതയ്ക്ക് തടസ്സമുണ്ടാക്കുന്ന മാനേജ്മെന്റ് നിലപാടിനെതിരെ പ്രതിഷേധിച്ചിട്ടും ഫലമില്ല. ഇതു സംബന്ധിച്ച് രണ്ട് വനിതാ ജീവനക്കാര്‍ രേഖാമൂലം പരാതി നല്‍കി. ജീവനക്കാരുടെ ഇ-മെയിലും മൊബൈല്‍ഫോണും ചോര്‍ത്തുന്നുവെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും ഇ-മെയിലും മൊബൈല്‍ഫോണും പൊലീസ് ചോര്‍ത്തുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് ജീവനക്കാരുടെ യോഗത്തില്‍ പറഞ്ഞത്. സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടാല്‍ കര്‍ശന നടപടി എടുക്കുമെന്ന ഭീഷണിയുമുണ്ട്.
deshabhimani
No comments:
Post a Comment