സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കു നേരെ യൂത്ത് ലീഗിന്റെ ഒളിയമ്പ്. അധികാര കേന്ദ്രങ്ങള്‍ സ്വാധീനങ്ങളില്‍ നിന്ന് മുക്തമാവണമെന്നാണ് യൂത്ത ലീഗ് ആവശ്യപ്പെടുന്നത്. അധികാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ കാര്യസാധ്യത്തിനായി വഴിവിട്ട സ്വാധീനം ചെലുത്തുന്ന സ്വാര്‍ത്ഥതാത്പര്യക്കാരെ തിരിച്ചറിയണമെന്നും അവരെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്താന്‍ യു ഡി എഫ് മന്ത്രിമാര്‍ക്ക് കഴിയണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രതിക്കൂട്ടിലായ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗ് ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ജനങ്ങളുടെ ആശാകേന്ദ്രങ്ങളാകണം മന്ത്രി കാര്യാലയങ്ങള്‍. രാഷ്ട്രീയക്കാര്‍ക്കും സാമൂഹ്യ സേവകര്‍ക്കും ഇവ കയ്യെത്തും ദൂരത്തിലായിരിക്കണം. ധന മോഹികളുടെയും അധികാര ദുര്‍വിനിയോഗികളുടെയും സ്വാധീനത്തില്‍ ഭരണകാര്യാലയങ്ങള്‍ മതി മറക്കരുത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മന്ത്രിമാരെ സഹായിക്കാനാണെന്നും സ്വയം മന്ത്രിപദം ചമയുന്നവരെ നിലക്ക് നിര്‍ത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ലീഗ് മന്ത്രിമാര്‍ക്കും അവരുടെ ഓഫീസിനുമെതിരെ ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ അത് മുതലെടുക്കുന്ന കോണ്‍ഗ്രസ്സിനെ നേരത്തെ തന്നെ യൂത്ത് ലീഗ് വിമര്‍ശിച്ചിരുന്നു. നേരത്തെ, മലപ്പുറത്തെ 32 സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള നീക്കവും അഞ്ചാം മന്ത്രി പ്രശ്‌നവും സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലുമെല്ലാം കോണ്‍ഗ്രസ്സിനെതിരെ യൂത്ത് ലീഗ് രംഗത്തു വന്നിരുന്നു. ചെന്നിത്തലക്കെതിരെ യൂത്ത് ലീഗുകാര്‍ പ്രകടനം നടത്തുകയുമുണ്ടായി. തിരച്ച് മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ്സുകാരും ലീഗിനെതിരെ തെരുവിലിറങ്ങി. യുവജനക്ഷേമബോര്‍ഡ് അംഗങ്ങളുടെ നിയമനവിഷയത്തിലും കാലിക്കറ്റ് സര്‍വകലാശാല വി സിക്കെതിരായ സമരത്തിലുമെല്ലാം യൂത്ത് കോണ്‍ഗ്രസ്സും യൂത്ത് ലീഗും പരസ്പരം പോര്‍മുഖം തുറന്നിരുന്നു.
janayugom
No comments:
Post a Comment