മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനായി സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ വ്യക്തിയുമായാണ് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്. തട്ടിപ്പുകേസുകളില്‍ ഡോക്ടറേറ്റെടുത്ത ബിജുവിന്റെയും സരിതയുടെയും കുടുംബകാര്യം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ വിലപ്പെട്ട ഒരുമണിക്കൂര്‍ നീക്കിവെച്ചു. എന്താണ് ചര്‍ച്ചചെയ്തതെന്ന് വെളിപ്പെടുത്താനും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഡല്‍ഹിയില്‍ ബിജുവിന് അഭയം നല്‍കിയത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തോമസ് കുരുവിളയാണെന്നതിനുള്ള തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്ക് നല്‍കുന്ന ഫോട്ടോ ഉപയോഗിച്ചാണ് ബിജു പിന്നീടുള്ള തട്ടിപ്പുകള്‍ നടത്തിയത്. മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ തട്ടിപ്പുകള്‍ക്ക് വിശ്വാസ്യതയും വരുത്തി. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള മന്ത്രിയായ കെ സി ജോസഫാണ് തട്ടിപ്പുകാരുടെ കരുനാഗപ്പള്ളിയിലെ ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഇത്തരത്തില്‍ മുഖ്യമന്ത്രിയ്ക്കും ചില മന്ത്രിമാര്‍ക്കും തട്ടിപ്പ് സംഘവുമായി എങ്ങനെയാണ് ഇത്ര വലിയ ബന്ധം ഉണ്ടായതെന്നത് പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്തണം.
ജുഡീഷ്യല്‍ അന്വേഷണത്തെ ഉമ്മന്‍ചാണ്ടി ഭയപ്പെടുകയാണ്. ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരുമെന്ന ഭയമാണ് മുഖ്യമന്ത്രിയ്ക്ക്. മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം നടത്തിയ സെന്‍കുമാറിന്റെ റിപ്പോര്‍ട്ടില്‍ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയെന്ന കോണ്‍ഗ്രസ് നേതാവിനെ ആദരിക്കുന്ന ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. ഈ റിപ്പോര്‍ട്ട് വന്നതോടെ അങ്കലാപ്പിലായ ഉമ്മന്‍ചാണ്ടിയ്ക്ക് തുടരന്വേഷണം ഏത് ദിശയിലേക്ക് നീങ്ങുമെന്ന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ക്കുന്നത്.
മുഖ്യമന്ത്രിയെ സംരക്ഷിക്കാനായി യുഡിഎഫ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന വാദങ്ങള്‍ പരിഹാസ്യമാണ്. ബിജു ആദ്യ ഭാര്യയെ കൊന്ന കേസില്‍ എല്‍ഡിഎഫിന്റെ ഭരണകാലത്ത് ശരിയായ അന്വേഷണം നടത്തിയില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രധാന ആരോപണം. അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അതിന് കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്. മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന കൊലപാതകത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് എല്‍ഡിഎഫ് ഭരണകാലത്താണ്. ഫോറന്‍സിക് ലാബില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതിനാലാണ് അന്വേഷണം അല്‍പ്പം നീണ്ടുപോയത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതും ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷം സഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി ചൂണ്ടിക്കാണിച്ചു.
സഭ പിരിഞ്ഞു: പ്രതിപക്ഷം രാജ് ഭവനിലേക്ക്
സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഇന്നും സഭയില്‍ പ്രതിഷേധിച്ചും തുടര്‍ന്ന് സഭ ഇന്ന് പിരിഞ്ഞു. നാളെ സഭ സമ്മേളിക്കില്ലെന്നും തിങ്കളാഴ്ചയെ സഭയുണ്ടാകൂവെന്നും സ്പീക്കര്‍ അറിയിച്ചു. ഇതോടെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി ഗവര്‍ണരെ കാണാനായി രാജ് ഭവനിലേക്ക് നീങ്ങി. മുഖ്യമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെടാനാണ് പ്രതിപക്ഷം ഗവര്‍ണറെ കാണാന്‍ പോകുന്നത്.
സോളാര്‍ അഴിമതി കേസില്‍ നേരിട്ട് ഇടപ്പെട്ടിട്ടുള്ള മുഖ്യമന്ത്രിരാജിവെക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് കേസ്വനേഷിച്ചാല്‍ ശരിയവില്ല. ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ ഗവര്‍ണര്‍ നടത്തണമെന്നും ആവശ്യപ്പെട്ടതായി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വെള്ളിയാഴ്ചയിലെ സഭാസമ്മേളനം വേണ്ടെന്നു തീരുമാനിച്ചത് പ്രതിപക്ഷവുമായി ആലോചിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യോത്തരവേളക്കുശേഷം സോളാര്‍ അഴിമതി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പി ശ്രീരാമകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സോളാര്‍ അഴിമതികേസില്‍ പ്രതിയായ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചചെയ്യണമെന്നായിരുന്നു ആവശ്യം. സരിതക്ക് മുഖ്യമന്ത്രിയുടെ നിരവധി ശുപാര്‍ശകത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഹസ്കര്‍ വെളിപെടുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിന്റെ കേന്ദ്രമാണെന്ന പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന പുതിയ തെളിവുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി ഡെല്‍ഹിയിലെത്തിയ ഡിസംബര്‍ 27ന് അദ്ദേഹത്തിന്റെ ഡെല്‍ഹിയിലെ പ്രതിപുരുഷനായ തോമസ് കുരുവിള ലീല ഹോട്ടലില്‍ ബുക്ക് ചെയ്ത മുറിയില്‍ താമസിച്ചത് ബിജു രാധാകൃഷ്ണനാണ്. തോമസ് കുരുവിള കേരള ഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിക്കടുത്ത മുറിയിലാണ് താമസിച്ചത്. ഇതെല്ലാം കാണിക്കുന്നത് മുഖ്യമന്ത്രിക്ക് ബിജുരാധാകൃഷ്ണനും സരിതയുമായുള്ള ബന്ധമാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ അഞ്ചുദിവസമായി ഒരേ വിഷയത്തിലാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുന്നതെന്ന് പറഞ്ഞ് സ്പീക്കര്‍ കാര്‍ത്തികേയന്‍ ഇതിന്റെ സിയമസാധൂകരണം വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചുരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് മറുപടി പറയാതെ തനിക്കുനേരെ കഴിഞ്ഞദിവസം പ്രതിപക്ഷത്തുനിന്നുണ്ടായ പദപ്രയോഗത്തെ കുറിച്ച് സംസാരിക്കുകയാണ് തിരുവഞ്ചൂര്‍ ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷംഗങ്ങള്‍ സഭയില്‍ ബഹളമുയര്‍ത്തി നടുത്തളത്തിലേക്കിറങ്ങി. ബഹളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് സഭ നിര്‍ത്തിവെച്ച സഭ 11 മണിയോടെയാണ് പുനരാരംഭിച്ചത്.
സഭ സ്തംഭിക്കുന്നത് ഒഴിവാക്കുന്നതിനായി സ്പീക്കര്‍ കാര്‍ത്തികേയന്‍ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലും ഇതേ ആവശ്യം തന്നെയാണ് പ്രതിപക്ഷം ഉന്നയിച്ചത്. അതേ സമയം കരണത്തടിക്കുമെന്ന പരാമര്‍ശം പിന്‍വലിക്കുമെന്ന് വി എസ് അച്യുതാനന്ദന്‍ ഈ യോത്തില്‍ അറിയിച്ചു.
deshabhimani
No comments:
Post a Comment