Thursday, June 20, 2013

പുതുപ്പള്ളിയിലെ "പാവം പയ്യനും" വീട് പണിയുന്നു; ചെലവ് ഒരു കോടി

പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി വീട്ടിലെ പാവം പയ്യനും ഒരു കോടിയുടെ വീട് നിര്‍മിക്കുന്നു. മുഖ്യമന്ത്രിക്കായി ഡിജിപി മുതല്‍ എസ്ഐ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് സംസാരിക്കുന്ന പുതുപ്പള്ളി സ്വദേശി നെബു ജോണിന്റെ സാമ്പത്തിക ഇടപാടുകളും ദുരൂഹം.

ആശ്രയ ട്രസ്റ്റിന്റെ ധനസഹായ വിതരണത്തിനായി ഉമ്മന്‍ചാണ്ടി എത്തുമ്പോള്‍ വീട്ടുകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് നെബുവാണ്. ഔദ്യോഗികസ്ഥാനങ്ങള്‍ ഇല്ലാത്ത നെബുവിന് സ്ഥിരം ജോലിയൊന്നുമില്ല. പുതുപ്പള്ളി എള്ളുകാലായിലാണ് വീട് നിര്‍മാണം. ഡല്‍ഹിയിലെ പാവം പയ്യന്‍ തോമസ് കുരുവിള നീലിമംഗലത്ത് രണ്ടരകോടിയുടെ വീടു നിര്‍മിച്ചു. മുഖ്യമന്ത്രിയുടെ പിഎ ജിക്കുമോന്‍ ജേക്കബും പുതുപ്പള്ളി ദൈവംമുക്കില്‍ ഒന്നരകോടിയുടെ വീട് പണിയുന്നുണ്ട്. ഈ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് നെബുവിന്റെ വീട് നിര്‍മാണവും വിവാദമാകുന്നത്.

സെന്റിന് മൂന്നുലക്ഷം രൂപ വിലയ്ക്കുവാങ്ങിയ 10 സെന്റ് സ്ഥലത്താണ് വീട് നിര്‍മാണം. മണല്‍ക്ഷാമമുള്ള സമയത്തും 20 ലോഡില്‍ കുറയാതെ മണല്‍ എത്തിച്ചു. 3500 ചതുരശ്രയടിയില്‍ രണ്ട് നിലയിലാണ് വീട് നിര്‍മാണം. കമ്പത്തു നിന്നും ഇഷ്ടിക കൊണ്ടുവരുന്ന വാഹനം കുമളി ചെക്ക്പോസ്റ്റില്‍ തടഞ്ഞാല്‍ നികുതി അടയ്ക്കാതെ കടത്തിവിടാന്‍ ആവശ്യപ്പെടുകയാണ് പതിവ്. നെബുവിന്റെ അച്ഛന്‍ വനംവകുപ്പിലെ ജീവനക്കാരനായിരുന്നു. അഞ്ചു മക്കളുള്ള ഇദ്ദേഹത്തിന് 25 സെന്റ് സ്ഥലം മാത്രമാണുള്ളത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയ ശേഷമാണ് നിബുവും ജിക്കുവും സ്ഥലംവാങ്ങലും വീട് നിര്‍മാണവും നടത്തിയത്.

തനിക്ക് ഭീഷണിയുണ്ടെന്ന് സരിതയുടെ ഡ്രൈവര്‍

തിരു: ജോപ്പനും മുഖമന്ത്രിയുടെ മറ്റ് സ്റ്റാഫുമായും സരിത എസ് നായര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് സരിതയുടെ ഡ്രൈവര്‍ ശ്രീജിത്ത്. കൈരളി-പീപ്പിള്‍ ചാനലിലാണ് ശ്രീജിത്തിന്റെ പ്രതികരണം. തട്ടിപ്പില്‍ ഉന്നതരുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ തനിക്ക് ഭീഷണിയുണ്ട്. എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് തനിക്ക് കൂടുതല്‍ ഒന്നും അറിയില്ലെന്നും ശ്രീജിത്ത് പറഞ്ഞു. സീരിയല്‍-സിനിമ നടി ശാലു മേനോന്‍ ബിജു രാധാകൃഷ്ണനില്‍ നിന്ന് വന്‍ തോതില്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നും ശ്രീജിത്ത് വെളിപ്പെടുത്തി.

ശ്രീജിത്തിന്റേതെന്ന പേരില്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സരിതയെ മുന്‍ മന്ത്രി ഗണേശ് കുമാറിന്റെ അരികില്‍ കൊണ്ടുപോയത് ഈ ഡ്രൈവറാണെന്നായിരുന്നു വെളിപ്പെടുത്തല്‍.

deshabhimani

1 comment:

  1. മുഖ്യമന്ത്രിയുടെ പി.എ ആയി അഞ്ചുവര്‍ഷമിരുന്നിട്ടും കുടുംബം പുലര്‍ത്താന്‍ സുരേഷിന് ഗള്‍ഫിലേയ്ക്ക് പോകേണ്ടിവന്നു.

    പാവം സുരേഷ്. കിട്ടിയ അവസരത്തിന് അഞ്ചാറുകോടി സമ്പാദിച്ചെങ്കില്‍ ഇങ്ങനെ മരുഭൂമിയില്‍ വന്ന് ചൂട് കൊള്ളണമാരുന്നോ?

    ഇതാ മക്കളെ ഇടതും വലതും തമ്മിലുള്ള വ്യത്യാസം

    ReplyDelete