സംസ്ഥാനത്തെ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. സുപ്രീംകോടതി നിര്‍ദേശപ്രകാരം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാക്കിയുള്ള ചട്ടം നിലനില്‍ക്കെയാണ് സംസ്ഥാനത്തെ പിന്നോട്ടടിപ്പിക്കുന്ന തീരുമാനം.
ബന്ധപ്പെട്ട മതസ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍,18 തികയാത്ത പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തുകൊടുക്കണമെന്നാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും നിയമസഭയോടുള്ള അനാദരവാണെന്നും ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരുടെ വിവാഹപ്രായം 21 വയസ്സും സ്ത്രീകളുടേത് പതിനെട്ടും ആക്കി നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലും ശൈശവവിവാഹം തടയല്‍ നിയമത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടും സംസ്ഥാനത്ത് പുതിയ ചട്ടം കൊണ്ടുവന്നു. തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും പാലിച്ചായിരുന്നു ചട്ടനിര്‍മാണം. പുതിയ സര്‍ക്കുലര്‍ പല സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.
deshabhimani
No comments:
Post a Comment