Wednesday, June 19, 2013

മുഖ്യമന്ത്രി സരിതയ്ക്ക് ശുപാര്‍ശ കത്തുകള്‍ നല്‍കിയെന്ന് ബിജു

ടീം സോളാറിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നിരവധി ശുപാര്‍ശ കത്തുകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് കേസില്‍ പ്രതിയായ ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ ജോപ്പന് പണം നല്‍കിയാണ് സരിത ഈ കത്തുകള്‍ സംഘടിപ്പിച്ചിരുന്നത്. വേണ്ടിവന്നാല്‍ കത്തുകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും ബിജു പറഞ്ഞു. ഈ വിവരങ്ങള്‍ ബിജുവിന്റെ അഭിഭാഷകനായ ഹസ്കറാണ് പുറത്തുവിട്ടത്.

മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡിലുള്ള കത്തുകളാണ് ജോപ്പന്‍ സംഘടിപ്പിച്ചുകൊടുത്തിട്ടുള്ളത്. മുഖമന്ത്രിയുടെ ഓഫീസുമായി ഇടപാടുകള്‍ നടത്തിയിരുന്നത് സരിതയാണ്. തനിക്ക് ടീം സോളാറിന്റെ മാര്‍ക്കറ്റിംഗ് ചുമതലമാത്രമാണ് ഉണ്ടായിരുന്നത്. സാമ്പത്തിക കാര്യങ്ങള്‍ നടത്തിയിരുന്നത് സരിതയാണ്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ബിസിനസ് കാര്യങ്ങളും ചര്‍ച്ചചെയ്തിരുന്നു. മുന്‍മന്ത്രി ഗണേശ്കുമാറുമായി സരിത ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകള്‍ നല്‍കി. പ്രശ്നത്തില്‍ ഇടപെടാമെന്നും സഹായിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജു ടീം സോളാറിന്റെ ആളാണെന്ന് മുഖ്യമന്ത്രിക്കറിയാമായിരുന്നു. മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നല്‍കിയതിനാല്‍ തനിക്ക് കസ്റ്റഡിയില്‍ എന്തെങ്കിലും സംഭവിക്കുമോയെന്ന ഭയമുണ്ടെന്നും ബിജു പറഞ്ഞതായി ഹക്സര്‍ ഒരു ചാനലിലൂടെ അറിയിച്ചു. കസ്റ്റഡിയിലുള്ള ബിജുവിനെ കൊട്ടാരക്കര സബ്ജയിലില്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

പിസി ജോര്‍ജുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

തിരു: സഭ പിരിഞ്ഞശേഷം പി സി ജോര്‍ജ്ജിനെ മുഖ്യമന്ത്രി തന്റെ ചേംബറില്‍ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി. പത്ത് മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ സര്‍ക്കാറിനെ വെട്ടിലാക്കരുതെന്ന് പി സി ജോര്‍ജിനോട് പറഞ്ഞതായി സൂചന.ആരോപണം നിഷേധിച്ച ജോര്‍ജ് തട്ടിപ്പിന്റെ വ്യാപ്തിയെകുറിച്ചാണ് താന്‍ പറഞ്ഞതെന്നാണ് മറുപടി നല്‍കിയത്.

പിആര്‍ഡി ഡയറക്ടറെ സസ്പെണ്ട് ചെയ്തു

തിരു: പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടര്‍ എ ഫിറോസിനെ സര്‍വ്വീസില്‍ നിന്ന് സസ്പെണ്ട് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസില്‍ ഫിറോസിന് ബന്ധമുള്ളതായി സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് നടപടി എടുക്കാന്‍ വകുപ്പ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു.

deshabhimani

No comments:

Post a Comment