സെന്‍ട്രല്‍ മോണിട്ടറിങ് സിസ്റ്റം (സിഎംഎസ്) എന്ന പേരില്‍ ഏപ്രിലിലാണ് ഇന്ത്യ വിവരം ചോര്‍ത്തല്‍ വ്യാപകമാക്കിയത്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ എന്നിവ സംരക്ഷിക്കാനും സംഘടിത കുറ്റകൃത്യങ്ങള്‍ തടയാനുമെന്ന പേരിലാണ് ഇത്. ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ വഴി നടത്തുന്ന എല്ലാ ആശയവിനിമയങ്ങളും മുന്‍കൂര്‍ അനുമതിയില്ലാതെ ചോര്‍ത്തുന്നതാണ് പരിപാടി. രാജ്യത്തിന്റെ കേന്ദ്രീകൃത വാര്‍ത്താവിനിമയസംവിധാനത്തില്‍ എപ്പോഴും കടന്നുകയറാനും ഫോണ്‍സംഭാഷണങ്ങള്‍, ലിഖിതരൂപത്തിലുള്ള ആശയവിനിമയങ്ങള്‍ എന്നിവ ചോര്‍ത്താനും സിഎംഎസിന് അധികാരമുണ്ട്. സര്‍ക്കാരിന്റെ വിമര്‍ശകര്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍ എന്നിവരില്‍നിന്നാണ് പ്രധാന വിവരചോരണം. ജിമെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിള്‍ കമ്പനിക്ക് 2012ല്‍ 4750 അപേക്ഷ ഇന്ത്യ നല്‍കി. അമേരിക്ക ആസ്ഥാനമായുള്ള സേവനദാതാവായതുകൊണ്ടാണ് ഇങ്ങനെ അപേക്ഷ നല്‍കേണ്ടിവന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള അപേക്ഷകള്‍ ഏറ്റവും കുടുതല്‍ ലഭിച്ചിരിക്കുന്നത് ഇന്ത്യയില്‍നിന്നാണ്. കോടതികളുടെ അനുമതിയില്ലാതെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് ഏകാധിപത്യത്തിന്റെ ലക്ഷണമാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
(വി ജയിന്‍)
deshabhimani
India: New Monitoring System Threatens Rights
No comments:
Post a Comment