ബാലുശേരി: കിനാലൂര്‍ വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ ആരംഭിച്ച ഫുട്‌വെയര്‍ പാര്‍ക്കിലേക്ക് ആധുനിക യന്ത്രസാമഗ്രികള്‍ എത്തിത്തുടങ്ങി. ഒരുകോടിയോളം രൂപ വിലവരുന്ന ഇവ തായ്‌വാനില്‍നിന്നാണ് എത്തിച്ചിരിക്കുന്നത്. ഡിമസ്കോ ഫുട്‌വെയര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടിയുള്ള റോട്ടറി പി വി സി ഇന്‍ജക്ഷന്‍ സോളിങ് മെഷീനാണ് ഇവ. കൊച്ചിയില്‍നിന്ന് 40 ഫീറ്റ് കണ്ടെയ്നര്‍ ലോറിയിലാണ് കിനാലൂരിലേക്ക് ഇവയെത്തിച്ചത്. ഫുട്‌വെയര്‍ പാര്‍ക്കില്‍ ഷൂ നിര്‍മാണത്തിനെത്തിച്ച ആദ്യത്തെ മെഷീനാണിത്.
വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് കിനാലൂരില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഫുട്‌വെയര്‍ പാര്‍ക്ക് തുടങ്ങിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലാണ് കിനാലൂരിന്റെ വളര്‍ച്ചക്ക് നിദാനമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി 50 സ്ത്രീകള്‍ ഇവിടെനിന്ന് ചെരിപ്പ് നിര്‍മാണത്തില്‍ പരിശീലനവും പൂര്‍ത്തിയാക്കി. ജില്ലാ ദാരിദ്ര്യനിര്‍മാര്‍ജന യൂണിറ്റിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടെ നിലവിലുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തി ഫുട്‌വെയര്‍ പാര്‍ക്കില്‍ നിരവധിപേര്‍ക്ക് തൊഴില്‍നല്‍കാന്‍ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
deshabhimani 111110
കിനാലൂര്‍ വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ ആരംഭിച്ച ഫുട്‌വെയര്‍ പാര്‍ക്കിലേക്ക് ആധുനിക യന്ത്രസാമഗ്രികള്‍ എത്തിത്തുടങ്ങി. ഒരുകോടിയോളം രൂപ വിലവരുന്ന ഇവ തായ്‌വാനില്‍നിന്നാണ് എത്തിച്ചിരിക്കുന്നത്. ഡിമസ്കോ ഫുട്‌വെയര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടിയുള്ള റോട്ടറി പി വി സി ഇന്‍ജക്ഷന്‍ സോളിങ് മെഷീനാണ് ഇവ. കൊച്ചിയില്‍നിന്ന് 40 ഫീറ്റ് കണ്ടെയ്നര്‍ ലോറിയിലാണ് കിനാലൂരിലേക്ക് ഇവയെത്തിച്ചത്. ഫുട്‌വെയര്‍ പാര്‍ക്കില്‍ ഷൂ നിര്‍മാണത്തിനെത്തിച്ച ആദ്യത്തെ മെഷീനാണിത്.
ReplyDelete