മറ്റൊരു പോസ്റ്റ്: സാങ്കേതിക വിദ്യാഭ്യാസമേഖലയും കോര്‍പറേറ്റുകള്‍ക്ക്
ന്യൂഡല്‍ഹി: സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കോര്‍പറേറ്റുവല്‍ക്കരണം അക്കാദമിക് നിലവാരം തകര്‍ക്കും. അധ്യാപകനിയമനത്തിലും സ്ഥാപനങ്ങളുടെ അടിസ്ഥാനസൌകര്യ വികസനത്തിലും നടപടി സ്വീകരിക്കാതെ സീറ്റ് വര്‍ധിപ്പിച്ച് കച്ചവടം പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. രണ്ടുലക്ഷത്തോളം ബിടെക് സീറ്റ് രാജ്യത്ത് ഒഴിഞ്ഞുകിടക്കുമ്പോഴാണ് 50 ശതമാനം സീറ്റ് വര്‍ധിപ്പിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ അധ്യാപകതസ്തിക 30 ശതമാനത്തിലേറെ ഒഴിഞ്ഞുകിടക്കുന്നു. ഐഐടികളും ഐഐഎമ്മുകളും അധ്യാപക ഒഴിവുകള്‍ നികത്താന്‍ ബുദ്ധിമുട്ടുകയാണ്. ഐഐടികളില്‍ അധ്യാപകതസ്തികകളില്‍ മൂന്നിലൊന്നും ഒഴിഞ്ഞുകിടക്കുന്നു. 299 ഒഴിവുള്ള ഖരക്പുര്‍ ഐഐടിയാണ് പട്ടികയില്‍ മുന്നില്‍. ബോംബെ ഐഐടിയില്‍ 222, റൂര്‍ക്കിയില്‍ 194, മദ്രാസില്‍ 138, ഡല്‍ഹിയില്‍ 78, കാപുരില്‍ 69, ഗുവാഹത്തിയില്‍ 65, റോപാഡില്‍ 48 എന്നിങ്ങനെയാണ് തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. എന്‍ജിനിയറിങ് കോഴ്സുകളില്‍ ഉള്‍പ്പെടെ പ്രാക്ടിക്കല്‍ ക്ളാസുകളെ ഇത് സാരമായി ബാധിക്കുന്നുണ്ടെന്ന് ഗുവാഹത്തി ഐഐടി ഡയറക്ടര്‍ ഗൌതം ബറുവ പറഞ്ഞു. പ്രാക്ടിക്കലിന് കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൌകര്യങ്ങളുടെയും ലാബുകളുടെയും അഭാവവും പലയിടത്തും വിദ്യാഭ്യാസ നിലവാരത്തിന് ഭീഷണിയാകുന്നുണ്ട്. ഒരു ക്ളാസില്‍ വിദ്യാര്‍ഥികളുടെ എണ്ണം 40ല്‍നിന്ന് 60 ആയി ഉയര്‍ത്തുന്നതും അധ്യയനത്തെ ബാധിക്കും. മാനേജ്മെന്റ് കോഴ്സുകളിലെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കുട്ടികളുടെ എണ്ണം കൂടുന്നത് പ്രശ്നമാകും.
നിലവിലുള്ള വ്യവസ്ഥകള്‍പ്രകാരം അണ്ടര്‍ഗ്രാജുവേറ്റ് കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കുമാത്രമേ പോസ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ ആരംഭിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, കോര്‍പറേറ്റുകള്‍ക്കടക്കം പോസ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍മാത്രമായും തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. നിബന്ധനകള്‍ക്കുവിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള വ്യവസ്ഥകളും സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സിലിന്റെ പ്രഖ്യാപനത്തിലില്ല. എണ്ണായിരത്തോളം സ്ഥാപനത്തിലെ 10,300 കോഴ്സിന്റെ നടത്തിപ്പ് നേരിട്ട് വിലയിരുത്താന്‍ കഴിയില്ലെന്ന് എഐസിടിഇതന്നെ സമ്മതിക്കുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസമേഖലയിലേക്ക് കോര്‍പറേറ്റ് കമ്പനികളുടെ കടന്നുവരവിന് കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു. മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യയാണ് കമ്പനി നിയമപ്രകാരം രജിസ്റര്‍ചെയ്ത സ്ഥാപനങ്ങള്‍ക്ക് കോളേജുകള്‍ അനുവദിച്ച് വിജ്ഞാപനമിറക്കിയത്. വിദേശ സര്‍വകലാശാലകള്‍ക്ക് ക്യാമ്പസ് തുടങ്ങാന്‍ അനുമതി നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനുമുമ്പുതന്നെ അമേരിക്കന്‍ സര്‍വകലാശാലകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരുന്നു. 12 അമേരിക്കന്‍ ഗവേഷണസ്ഥാപനത്തിന്റെ കണ്‍സോര്‍ഷ്യം ഇന്ത്യന്‍ സര്‍വകലാശാലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള നടപടികളിലാണ്.
(വിജേഷ് ചൂടല്‍)
ദേശാഭിമാനി 020111
സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കോര്‍പറേറ്റുവല്‍ക്കരണം അക്കാദമിക് നിലവാരം തകര്‍ക്കും. അധ്യാപകനിയമനത്തിലും സ്ഥാപനങ്ങളുടെ അടിസ്ഥാനസൌകര്യ വികസനത്തിലും നടപടി സ്വീകരിക്കാതെ സീറ്റ് വര്‍ധിപ്പിച്ച് കച്ചവടം പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. രണ്ടുലക്ഷത്തോളം ബിടെക് സീറ്റ് രാജ്യത്ത് ഒഴിഞ്ഞുകിടക്കുമ്പോഴാണ് 50 ശതമാനം സീറ്റ് വര്‍ധിപ്പിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ അധ്യാപകതസ്തിക 30 ശതമാനത്തിലേറെ ഒഴിഞ്ഞുകിടക്കുന്നു. ഐഐടികളും ഐഐഎമ്മുകളും അധ്യാപക ഒഴിവുകള്‍ നികത്താന്‍ ബുദ്ധിമുട്ടുകയാണ്. ഐഐടികളില്‍ അധ്യാപകതസ്തികകളില്‍ മൂന്നിലൊന്നും ഒഴിഞ്ഞുകിടക്കുന്നു. 299 ഒഴിവുള്ള ഖരക്പുര്‍ ഐഐടിയാണ് പട്ടികയില്‍ മുന്നില്‍. ബോംബെ ഐഐടിയില്‍ 222, റൂര്‍ക്കിയില്‍ 194, മദ്രാസില്‍ 138, ഡല്‍ഹിയില്‍ 78, കാപുരില്‍ 69, ഗുവാഹത്തിയില്‍ 65, റോപാഡില്‍ 48 എന്നിങ്ങനെയാണ് തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. എന്‍ജിനിയറിങ് കോഴ്സുകളില്‍ ഉള്‍പ്പെടെ പ്രാക്ടിക്കല്‍ ക്ളാസുകളെ ഇത് സാരമായി ബാധിക്കുന്നുണ്ടെന്ന് ഗുവാഹത്തി ഐഐടി ഡയറക്ടര്‍ ഗൌതം ബറുവ പറഞ്ഞു. പ്രാക്ടിക്കലിന് കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൌകര്യങ്ങളുടെയും ലാബുകളുടെയും അഭാവവും പലയിടത്തും വിദ്യാഭ്യാസ നിലവാരത്തിന് ഭീഷണിയാകുന്നുണ്ട്. ഒരു ക്ളാസില്‍ വിദ്യാര്‍ഥികളുടെ എണ്ണം 40ല്‍നിന്ന് 60 ആയി ഉയര്‍ത്തുന്നതും അധ്യയനത്തെ ബാധിക്കും. മാനേജ്മെന്റ് കോഴ്സുകളിലെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കുട്ടികളുടെ എണ്ണം കൂടുന്നത് പ്രശ്നമാകും
ReplyDelete