എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ ആദ്യ നടപടി രണ്ടു രൂപ നിരക്കില്‍ എല്ലാ കുടുംബത്തിനും അരി നല്‍കാനുള്ള തീരുമാനം നടപ്പാക്കലായിരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. രണ്ടു രൂപ അരി നിഷേധിച്ചതിന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടിവരും. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചത് ഉമ്മന്‍ചാണ്ടിയാണ്. പ്രതിപക്ഷനേതാവിന്റെ ഈ വില്ലന്‍വേഷം കേരളീയര്‍ തിരിച്ചറിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടു രൂപ നിരക്കില്‍ അരി വിതരണം ചെയ്യുമെന്ന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നില്ല. എന്നാല്‍, ആദ്യം രണ്ടു രൂപ നിരക്കില്‍ 20 ലക്ഷം കുടുംബത്തിന് അരി വിതരണംചെയ്യുന്ന പദ്ധതി നടപ്പാക്കി. പിന്നീട് 35 ലക്ഷം കുടുംബത്തിലേക്കും നാലാം വാര്‍ഷികത്തോടെ 40 ലക്ഷം കുടുംബത്തിലേക്കും പദ്ധതി വ്യാപിപ്പിച്ചു. തുടര്‍ന്നാണ് നിബന്ധനകള്‍ക്കു വിധേയമായി എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കുടുംബത്തിനും അരി നല്‍കാന്‍ ഫെബ്രുവരി 23ന് മന്ത്രിസഭായോഗം തീരുമാനിച്ചത്. അതിനെതിരെ വല്ലാത്ത വാശിയോടെയാണ് തെരഞ്ഞെടുപ്പു കമീഷന്‍ നീങ്ങിയത്. പദ്ധതിക്കെതിരെ ഉമ്മന്‍ചാണ്ടിയാണ് രേഖാമൂലം പരാതി നല്‍കിയതെന്ന് തെരഞ്ഞെടുപ്പു കമീഷന്‍തന്നെ കോടതിയെ അറിയിച്ചു. രണ്ടു രൂപ നിരക്കിലുള്ള അരി രണ്ടു മാസത്തേക്ക് നിഷേധിക്കാനേ ഉമ്മന്‍ചാണ്ടിക്ക് കഴിയൂ എന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.
ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമെന്നും മൂന്നു രൂപ നിരക്കില്‍ അരി നല്‍കുമെന്നും വാഗ്ദാനംചെയ്ത് അധികാരത്തില്‍ വന്നവരാണ് യുപിഎ. 22 മാസം പിന്നിട്ടു. ഭക്ഷ്യസുരക്ഷാ നടപടികള്‍ എവിടെ? മൂന്നു രൂപയ്ക്ക് അരി നല്‍കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, 8.90ന് നല്‍കുന്ന എപിഎല്‍ അരിവിഹിതം 1.11 ലക്ഷം ടണ്ണില്‍നിന്ന് 17,000 ടണ്ണായി വെട്ടിക്കുറച്ച അനുഭവമാണ് കേരളത്തിന്റേത്. കേരളത്തിന് ഭക്ഷണം നിഷേധിക്കുന്ന യുപിഎയുടെ കേരളത്തിലെ രൂപമായ യുഡിഎഫ് ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നതില്‍ അത്ഭുതമൊന്നുമില്ല.
അതിരൂക്ഷമായ വിലക്കയറ്റമാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 44 രൂപയായിരുന്ന പെട്രോളിന് 61 രൂപയായി. അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനുശേഷം വീണ്ടും വില വര്‍ധിപ്പിക്കാന്‍ പോവുകയാണ്. പാചകവാതകവില ഇരട്ടിയാക്കാനാണ് തീരുമാനം.
വിപണി ഇടപെടലിനായി സംസ്ഥാനസര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന തുകയുടെ പകുതി കേന്ദ്രം ഗ്രാന്റായി നല്‍കണമെന്ന ആവശ്യം പരിഗണിച്ചില്ല. അതേസമയം, രണ്ടു രൂപ നിരക്കില്‍ അരി വിതരണത്തിനുമാത്രം 250 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ചു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വിപണി ഇടപെടലിനായി അഞ്ചുവര്‍ഷം ചെലവഴിച്ച തുക 2006-07ല്‍ മാത്രം വിപണി ഇടപെടലിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചു.
സപ്ളൈകോ, കൺസ്യൂമര്‍ഫെഡ് വിതരണശൃംഖലയിലൂടെ അഞ്ചുവര്‍ഷമായി ഒരേ വിലയ്ക്കാണ് 13 നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നത്. സംസ്ഥാനത്തെ പതിനാലായിരത്തില്‍പ്പരം റേഷന്‍കടയിലൂടെ റേഷന്‍സാധനങ്ങള്‍ക്കു പുറമെ 13 നിത്യോപയോഗസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണംചെയ്യുന്ന പദ്ധതിയും ആരംഭിച്ചു. ഇത് കേരളീയര്‍ അനുഭവിച്ചറിയുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ ആദ്യ നടപടി രണ്ടു രൂപ നിരക്കില്‍ എല്ലാ കുടുംബത്തിനും അരി നല്‍കാനുള്ള തീരുമാനം നടപ്പാക്കലായിരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. രണ്ടു രൂപ അരി നിഷേധിച്ചതിന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടിവരും. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചത് ഉമ്മന്‍ചാണ്ടിയാണ്. പ്രതിപക്ഷനേതാവിന്റെ ഈ വില്ലന്‍വേഷം കേരളീയര്‍ തിരിച്ചറിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ReplyDeleteകേരളത്തിലെ എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതിനെതിരെ തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റിവച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ എന്നിവരെ കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന അപേക്ഷയാണ് ബുധനാഴ്ച കോടതിക്കു മുമ്പില്‍ വന്നത്. ഇത്തരം ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കാന്‍ പദ്ധതി നടപ്പാക്കുന്നതിനുമുമ്പ് സര്‍വക്ഷിയോഗം വിളിച്ച് ചര്‍ച്ച നടത്താന്‍ തെരഞ്ഞെടുപ്പു കമീഷനോട് നിര്‍ദേശിക്കണമെന്ന ആവശ്യവും ജസ്റിസുമാരായ അല്‍തമാസ് കബീര്‍, സിറിയക് ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു. ഇത്തരമൊരാവശ്യം തെരഞ്ഞെടുപ്പു കമീഷനു മുമ്പിലാണ് ഉന്നയിക്കേണ്ടതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിച്ച അരിവിതരണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് തെരഞ്ഞെടുപ്പു കമീഷനായിരുന്നു. അരിവിതരണം അനുവദിച്ചുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റേ ചെയ്തു. ഈ ഘട്ടത്തിലാണ് അരിവിതരണം തടയണമെന്നാവശ്യപ്പെട്ട് ആദ്യം തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ച ഉമ്മന്‍ചാണ്ടിയെയും മറ്റ് രണ്ടു പേരെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് രാജാജി മാത്യൂ തോമസ് സുപ്രീംകോടതിയില്‍ എത്തിയത്. അരിവിതരണം തടയണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും മറ്റും തെരഞ്ഞെടുപ്പു കമീഷനു നല്‍കിയ പരാതിയുടെ കോപ്പിയും രാജാജി മാത്യൂ തോമസിനുവേണ്ടി അഡ്വ. ദീപക് പ്രകാശ് കോടതിയില്‍ ഹാജരാക്കി.
ReplyDelete