മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമെന്ന ജനവികാരം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പരാജയഭീതിയിലായ യുഡിഎഫിനെ സഹായിക്കാനാണ് ശ്രമം. ഈ നീക്കം ജനങ്ങള്‍ തിരിച്ചറിയും. മലപ്പുറം ജില്ലയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തന്ത്രമാണ് സര്‍വേ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫ് അങ്കലാപ്പിലാണ്. എല്‍ഡിഎഫ് പരാജയപ്പെടുമെന്ന് കരുതിയ ശക്തികളും നിരാശയിലാണ്. ഈ സാഹചര്യത്തിലാണ് ജനാഭിപ്രായത്തിന്റെ പേരുപറഞ്ഞ് പുതിയ നീക്കം. യുഡിഎഫിന് ജീവന്‍ നല്‍കാനാണ് നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമം. ഇതുകൊണ്ടൊന്നും ജനവികാരത്തെ അട്ടിമറിക്കാനാവില്ല. യുഡിഎഫിനെപ്പോലെ ബിജെപിയെയും പ്രീതിപ്പെടുത്താന്‍ സര്‍വേക്കാര്‍ ശ്രമിച്ചിട്ടുണ്ട്. സര്‍വേക്കാരുടെ ആഗ്രഹംപോലെ യുഡിഎഫ് വിജയിക്കാനോ ബിജെപി അക്കൌണ്ട് തുറക്കാനോ പോകുന്നില്ല. വമ്പിച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തില്‍വരും. രണ്ട് രൂപയ്ക്കുള്ള അരി എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ യുഡിഎഫ് ഇതിന് പാരവച്ചു. പാവങ്ങളുടെ അന്നംമുട്ടിച്ചിട്ടും ജനങ്ങളെ സമീപിക്കാനുള്ള യുഡിഎഫുകാരുടെ തൊലിക്കട്ടി അപാരമാണ്. രാജ്യത്തിലെ കള്ളപ്പണത്തിന്റെ ഒരുഭാഗം കോഗ്രസിന്റെ കയിലുണ്ട്. കോടികളുടെ കള്ളപ്പണം കണ്ടെത്താന്‍ കോടതി പറഞ്ഞിട്ടും പ്രധാനമന്ത്രി നടപടിയെടുക്കാത്തത് ഇതുകൊണ്ടാണ്.
കോണ്‍ഗ്രസിന്റെ അഴിമതിക്കഥകള്‍ കൂടെയുള്ളവര്‍തന്നെ വെളിപ്പെടുത്തുമ്പോള്‍ എല്‍ഡിഎഫിനോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരസ്യമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലുണ്ടായിരുന്ന കെ കെ രാമചന്ദ്രനാണ്. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ ബന്ധുവായ റൌഫും പാര്‍ടിക്കാരനായ എം കെ മുനീറും ഇന്ത്യാവിഷന്‍ ചാനലുമാണ്. ബാലകൃഷ്ണപിള്ളക്കെതിരായ ആരോപണം അന്വേഷിക്കാനായി ആദ്യഘട്ടത്തില്‍ രൂപീകരിച്ച നിയമസഭാ സമിതിയുടെ കവീനര്‍ പി പി തങ്കച്ചനായിരുന്നു. പാമൊലില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെക്കൂടി പ്രതിയാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത് ടി എച്ച് മുസ്തഫയാണ്. പുറത്തുവന്നതെല്ലാം യുഡിഎഫിന്റെ ജീര്‍ണതയുടെ കഥകളാണ്. അതിനാലാണ് യുഡിഎഫ് ഒരിക്കലും അധികാരത്തില്‍ വരരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പിണറായി പറഞ്ഞു.
ദേശാഭിമാനി 020411
എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമെന്ന ജനവികാരം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പരാജയഭീതിയിലായ യുഡിഎഫിനെ സഹായിക്കാനാണ് ശ്രമം. ഈ നീക്കം ജനങ്ങള്‍ തിരിച്ചറിയും. മലപ്പുറം ജില്ലയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete