Saturday, April 2, 2011

ടൈറ്റാനിയം നവീകരണത്തിന്റെ മറവില്‍ അഴിമതിക്കുള്ള കരുനീക്കം 2005ല്‍ ആരംഭിച്ചു

മുന്‍ യു ഡി എഫ് മന്ത്രിസഭയുടെ കാലത്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം നവീകരണത്തിന്റെ മറവില്‍ അഴിമതിക്കുള്ള കരുനീക്കം 2005ല്‍ ആരംഭിച്ചതായി സൂചന. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പുതിയ ചെയര്‍മാനെ നിയമിച്ചത് മുഖ്യമായും ഈ പദ്ധതി ലക്ഷ്യമിട്ടാണെന്ന് സംശയിക്കണം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005 ജനുവരി 13ന്റെ മന്ത്രിസഭാ യോഗമാണ് പുതിയ ചെയര്‍മാനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ചെയര്‍മാനായിരുന്നരാജ്‌മോഹനെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത് ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പര്യമെടുത്താണ്. അതുവരെ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് ചെയര്‍മാന്‍ പദവിയില്‍ നിയമിച്ചിരുന്നത്. ഇപ്പോഴത്തെ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ ബന്ധുകൂടിയായ പോള്‍ തച്ചിലിനെ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ ഒഴിവാക്കിയായിരുന്നു രാജ്‌മോഹന്റെ നിയമനം. പുതിയ ചെയര്‍മാന്‍ ചുമതലയേറ്റ് അധികം വൈകും മുന്‍പുതന്നെ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ നവീകരണ റിപ്പോര്‍ട്ടുകള്‍ തയ്യാറായി. ഇത് നടപ്പാക്കുന്നതില്‍ പുതിയ ചെയര്‍മാന്റെ ഭാഗത്തുനിന്ന് വലിയ തിടുക്കം കാട്ടിയതായും ബോര്‍ഡിലെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. അന്നത്തെ ആരോഗ്യ മന്ത്രി കെ കെ രാമചന്ദ്രനായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതല. ടൈറ്റാനിയം നവീകരണത്തിന് ഇത്ര ഭീമമായ തുകയുടെ പ്രോജക്ട് റിപ്പോര്‍ട്ട് കണ്ടതിനാല്‍ സംശയം തോന്നിയ മന്ത്രി ഫയലില്‍ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്വേഷണം ഉണ്ടായിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് ഈ വകുപ്പ് തന്നെ എടുത്തുമാറ്റി അന്നത്തെ വനം മന്ത്രി സുജനപാലിനെ ഏല്‍പ്പിച്ചത്.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരും മുന്‍പെ തുകയില്‍ നൂറ് കോടിയോളം രൂപയുടെ യന്ത്രസാമഗ്രികള്‍ വാങ്ങി. ഈ ഇടപാടില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എല്‍ ഡി എഫ് സര്‍ക്കാര്‍, നവീകരണ പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാന്‍ പൊലീസ് വിജിലന്‍സിനെ ഏല്‍പ്പിച്ചത്. ഇപ്പോള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം നവീകരണവുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഇല്ല. ബോര്‍ഡിന്റെ ഹെഡ്ഡോഫീസില്‍ നിന്നും തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും ഇത് സംബന്ധിച്ച ഫയലുകളെല്ലാം അന്വേഷണത്തിനായി വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.

ഈ ഇടപാടില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്കും കെ പി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും എതിരെ മുന്‍ മന്ത്രിയും ഐ ഐ സി സി അംഗവുമായ കെ കെ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയിട്ടും ഫയലില്‍ ഒപ്പിടാതെ വന്നപ്പോഴാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചുമതല തന്നെ മാറ്റി മറ്റൊരു മന്ത്രിയെ ഏല്‍പ്പിച്ചതെന്നായിരുന്നു രാമചന്ദ്രന്റെ ആരോപണം. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന അന്വേഷണത്തില്‍ വരവില്‍ കവിഞ്ഞ കോടികളുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ നടപടിക്ക് വിധേയനായ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ രാജനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശ്രമം നടത്തിയതും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. അഴിമതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് പലവട്ടം ഇടപെട്ടതിന്റെ തെളിവുകളും മുന്‍മന്ത്രി രാമചന്ദ്രന്‍ മാസ്റ്ററുടെ പക്കലുണ്ട്. തെളിവ് സഹിതമുള്ള കൂടുതല്‍ അഴിമതിക്കഥകള്‍ ഭയന്നാണ് തനിക്കെതിരെ തുറന്നടിച്ചിട്ടും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മൗനം പാലിക്കുന്നതെന്നും സംശയിക്കണം. രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഭയക്കുന്നുണ്ട്. ഇരു നേതാക്കള്‍ക്കെതിരെയും പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ച രാമചന്ദ്രനോട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം കാണിച്ച് നോട്ടീസ് അയച്ചതായി കെ പി സി സി പത്രക്കുറിപ്പ് ഇറക്കിയതല്ലാതെ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. വിശദീകരണ നോട്ടീസ് ഇതുവരെ രാമചന്ദ്രന് ലഭിച്ചില്ല.

വി ജി വിജയന്‍ ജനയുഗം 020411

1 comment:

  1. മുന്‍ യു ഡി എഫ് മന്ത്രിസഭയുടെ കാലത്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം നവീകരണത്തിന്റെ മറവില്‍ അഴിമതിക്കുള്ള കരുനീക്കം 2005ല്‍ ആരംഭിച്ചതായി സൂചന. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പുതിയ ചെയര്‍മാനെ നിയമിച്ചത് മുഖ്യമായും ഈ പദ്ധതി ലക്ഷ്യമിട്ടാണെന്ന് സംശയിക്കണം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005 ജനുവരി 13ന്റെ മന്ത്രിസഭാ യോഗമാണ് പുതിയ ചെയര്‍മാനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ചെയര്‍മാനായിരുന്നരാജ്‌മോഹനെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത് ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പര്യമെടുത്താണ്. അതുവരെ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് ചെയര്‍മാന്‍ പദവിയില്‍ നിയമിച്ചിരുന്നത്. ഇപ്പോഴത്തെ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ ബന്ധുകൂടിയായ പോള്‍ തച്ചിലിനെ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ ഒഴിവാക്കിയായിരുന്നു രാജ്‌മോഹന്റെ നിയമനം. പുതിയ ചെയര്‍മാന്‍ ചുമതലയേറ്റ് അധികം വൈകും മുന്‍പുതന്നെ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ നവീകരണ റിപ്പോര്‍ട്ടുകള്‍ തയ്യാറായി. ഇത് നടപ്പാക്കുന്നതില്‍ പുതിയ ചെയര്‍മാന്റെ ഭാഗത്തുനിന്ന് വലിയ തിടുക്കം കാട്ടിയതായും ബോര്‍ഡിലെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. അന്നത്തെ ആരോഗ്യ മന്ത്രി കെ കെ രാമചന്ദ്രനായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതല. ടൈറ്റാനിയം നവീകരണത്തിന് ഇത്ര ഭീമമായ തുകയുടെ പ്രോജക്ട് റിപ്പോര്‍ട്ട് കണ്ടതിനാല്‍ സംശയം തോന്നിയ മന്ത്രി ഫയലില്‍ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്വേഷണം ഉണ്ടായിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് ഈ വകുപ്പ് തന്നെ എടുത്തുമാറ്റി അന്നത്തെ വനം മന്ത്രി സുജനപാലിനെ ഏല്‍പ്പിച്ചത്.

    ReplyDelete