Sunday, April 3, 2011

തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയത് പദ്ധതിവിഹിതത്തിന്റെ 40 ശതമാനം

സാമ്പത്തികവര്‍ഷത്തിന്റെ അവസാന മൂന്നുദിവസങ്ങളില്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തത് പദ്ധതിവിഹിതത്തിന്റെ 40 ശതമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷം തദ്ദേശസ്ഥാപനങ്ങള്‍ക്കായി നീക്കിവച്ച 2100 കോടി രൂപയില്‍ 718 കോടിയുടെ വിതരണം നടന്നത് മാര്‍ച്ച് 29, 30,31 തീയതികളിലായാണ്. ഈ ദിവസങ്ങളില്‍ ട്രഷറികള്‍ വഴി നടന്നത് 4692.16 കോടിരൂപയുടെ ഇടപാടാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31ന് 1500 കോടിയുടെ ഇടപാടുകളാണ് നടന്നത്. മാര്‍ച്ച് 31ന് മാത്രം നടന്നത് 2962.75 കോടി രൂപയുടെ ധനവിനിമയം. ഇതു രാജ്യത്തുതന്നെ റെക്കോഡാണ്. ഒരു ദിവസം ഇത്രയും തുക ട്രഷറികളോ ബാങ്കുകളോ കൈകാര്യം ചെയ്തതായി ചരിത്രത്തിലില്ല. ഇത്രയും പണം വിനിമയം നടത്തിയശേഷവും ഏകദേശം 2000 കോടി രൂപ ട്രഷറികളില്‍ നീക്കിയിരിപ്പുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍.

സാമ്പത്തികവര്‍ഷം അവസാനിച്ച 31ന് വ്യാഴാഴ്ച ഏറ്റവും ഒടുവില്‍വന്ന ബില്ലുകള്‍വരെ പാസാക്കിയശേഷമാണ് ജീവനക്കാര്‍ ഓഫീസ് വിട്ടിറങ്ങിയത്. 31ന് മാത്രം 1,96,017ബില്ലുകളാണ് കൈകാര്യം ചെയ്തത്. ഇതുവഴി ട്രഷറികളുടെ മൊത്തം വരവ് 1582.88കോടിയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 525 കോടിയുടെ വിതരണവും ഈ ദിവസം നടന്നു. സംസ്ഥാനത്ത് നികുതി വരുമാനത്തിലും സാമ്പത്തികവര്‍ഷം അവസാനിച്ചപ്പോള്‍ വന്‍വര്‍ധനയാണ് ഉണ്ടായത്. വാറ്റ്, വില്‍പ്പനനികുതി എന്നിവയിലായി 16,119കോടിയാണ് സംസ്ഥാനത്തിനു ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇതു 13,200കോടി രൂപയായിരുന്നു.

deshabhimani 030411

1 comment:

  1. സാമ്പത്തികവര്‍ഷത്തിന്റെ അവസാന മൂന്നുദിവസങ്ങളില്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തത് പദ്ധതിവിഹിതത്തിന്റെ 40 ശതമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷം തദ്ദേശസ്ഥാപനങ്ങള്‍ക്കായി നീക്കിവച്ച 2100 കോടി രൂപയില്‍ 718 കോടിയുടെ വിതരണം നടന്നത് മാര്‍ച്ച് 29, 30,31 തീയതികളിലായാണ്. ഈ ദിവസങ്ങളില്‍ ട്രഷറികള്‍ വഴി നടന്നത് 4692.16 കോടിരൂപയുടെ ഇടപാടാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31ന് 1500 കോടിയുടെ ഇടപാടുകളാണ് നടന്നത്. മാര്‍ച്ച് 31ന് മാത്രം നടന്നത് 2962.75 കോടി രൂപയുടെ ധനവിനിമയം. ഇതു രാജ്യത്തുതന്നെ റെക്കോഡാണ്. ഒരു ദിവസം ഇത്രയും തുക ട്രഷറികളോ ബാങ്കുകളോ കൈകാര്യം ചെയ്തതായി ചരിത്രത്തിലില്ല. ഇത്രയും പണം വിനിമയം നടത്തിയശേഷവും ഏകദേശം 2000 കോടി രൂപ ട്രഷറികളില്‍ നീക്കിയിരിപ്പുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍.

    ReplyDelete