Sunday, April 3, 2011

സ്ഥാനാര്‍ഥികളില്‍ 125 കുറ്റവാളികള്‍, 240 കോടീശ്വരന്മാര്‍

ചെന്നൈ: തമിഴകത്ത് ജനവിധി തേടുന്നവരില്‍ കുറ്റവാളികളും കോടീശ്വരന്മാരുമേറെ. സന്നദ്ധ സംഘടനയായ നാഷണല്‍ ഇലക്ഷന്‍ വാച്ച് പുറത്തുവിട്ട കണക്കനുസരിച്ച് തമിഴ്നാട്ടില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 125 പേര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരും 240 പേര്‍ കോടീശ്വരന്മാരുമാണ്. ഇതില്‍ 66 പേര്‍ കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്.

സിപിഐ എം, സിപിഐ ഒഴിച്ചുള്ള മിക്ക പാര്‍ടികളിലും ക്രിമിനല്‍കേസിലെ പ്രതികള്‍ സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. നാഗപട്ടണത്തെ ബിജെപി സ്ഥാനാര്‍ഥി എം മുരുകാനന്ദം കൊലപാതകശ്രമം ഉള്‍പ്പെടെ 10 കേസില്‍ പ്രതിയാണ്. ജയംകോണ്ടത്തെ പിഎംകെ സ്ഥാനാര്‍ഥി ജെ ഗുരുന്നാഥന്‍ ഏഴു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കോടീശ്വരന്മാരില്‍ കോണ്‍ഗ്രസുകാരനാണ് മുന്നില്‍. നങ്കുനേരിയിലെ സ്ഥാനാര്‍ഥി എച്ച് വസന്തകുമാറിന് 133 കോടിയാണ് ആസ്തി. ഡിഎംകെയില്‍ 66 ശതമാനം സ്ഥാനാര്‍ഥികളും കോടീശ്വരന്മാരാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി അഞ്ചു കോടിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

deshabhimani 030411

1 comment:

  1. തമിഴകത്ത് ജനവിധി തേടുന്നവരില്‍ കുറ്റവാളികളും കോടീശ്വരന്മാരുമേറെ. സന്നദ്ധ സംഘടനയായ നാഷണല്‍ ഇലക്ഷന്‍ വാച്ച് പുറത്തുവിട്ട കണക്കനുസരിച്ച് തമിഴ്നാട്ടില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 125 പേര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരും 240 പേര്‍ കോടീശ്വരന്മാരുമാണ്. ഇതില്‍ 66 പേര്‍ കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്.

    ReplyDelete