Tuesday, April 19, 2011

യു.ഡി.എഫിന്റെ കോട്ടവും മനോരമയുടെ കണ്ണില്‍ നേട്ടം

 മൂന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍നിന്ന് മൂന്ന് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 13 വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എട്ടിടത്ത് യുഡിഎഫും നാലിടത്ത് എല്‍ഡിഎഫും ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. 13ല്‍ 11ഉം യുഡിഎഫ് സിറ്റിങ് സീറ്റായിരുന്നു. ഇതില്‍ കോട്ടയം ജില്ലയിലെ പള്ളം ബ്ളോക്കിലെ കുഴിമറ്റം ഡിവിഷനും തൃശൂര്‍ തളിക്കുളത്തെ പുതുക്കുളം, തെക്കുകരയിലെ മലാക്ക വാര്‍ഡുകളുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

പള്ളം ബ്ളോക്ക് കുഴിമറ്റം ഡിവിഷനില്‍ സിപിഐ എമ്മിലെ സിനി സുരേഷ്ബാബു 1061 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം ബ്ളോക്ക് പിരപ്പന്‍കോട് പട്ടികവര്‍ഗ സംവരണ ഡിവിഷനില്‍ കെ സജീവന്‍ (സിപിഐ എം) വിജയിച്ചു. ഭൂരിപക്ഷം 1459. തളിക്കുളത്തെ പുതുക്കുളം വാര്‍ഡ് സിപിഐ എം സ്ഥാനാര്‍ഥി റസിയ റിയാദ് 61 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫില്‍ നിന്നു പിടിച്ചെടുത്തു. പുതുക്കുളത്ത് എല്‍ഡിഎഫ് വോട്ട് ഇക്കുറി ഇരട്ടിയായി. തെക്കുംകരയിലെ മലാക്ക വാര്‍ഡ് സിപിഐ എമ്മിലെ രജിത ബിജോഷ് 122 വോട്ടിനാണ് പിടിച്ചെടുത്തത്. തെക്കുംകരയില്‍ ഇതോടെ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 18 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് എട്ടും ബിജെപിക്ക് ഒന്നും അംഗങ്ങളായിരുന്നു. ഒരു സീറ്റ് കൂടി നേടിയതോടെ എല്‍ഡിഎഫ് അംഗസംഖ്യ ഒമ്പത് ആയി. നേരത്തെ ബിജെപി പിന്തുണയോടെയാണ് യുഡിഎഫ് ഭരിച്ചത്. ഇനി ബിജെപി പിന്തുണച്ചാലും ഭൂരിപക്ഷമാവില്ല.

മാവേലിക്കര നഗരസഭയിലെ റെയില്‍വേസ്റ്റേഷന്‍ വാര്‍ഡില്‍ യുഡിഎഫ് റിബല്‍ ബി ഗുരുലാല്‍ ജയിച്ചു. തൃപ്പൂണിത്തുറ നഗരസഭയിലെ തേവരക്കാവില്‍ കോണ്‍ഗ്രസിലെ ടി രാജീവ് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കോട്ടുകാല്‍ പഞ്ചായത്ത് ചൊവ്വര വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കൊല്ലം ക്ളാപ്പനയിലെ ക്ളാപ്പന വടക്ക് ബി-ജി ബിജു(കോ.), പാലക്കാട് പുതൂരിലെ തുടുക്കി-കെ എസ് മുരുകന്‍ (കോ.) മലപ്പുറം പുറത്തൂരിലെ മരവന്ത-രാജന്‍ (മുസ്ളിം ലീഗ് സ്വത.) കണ്ണൂര്‍ ആറളത്തെ കുണ്ടുമാങ്ങോട്-ലിസി ജോ (കോ.) കരിയാട്ടെ പുളിയനമ്പ്രം-ഹസീന (മുസ്ളിം ലീഗ്), കാസര്‍കോട് മഞ്ചേശ്വരത്തെ കടപ്പുറം-നജ്മ മുസ്തഫ (മുസ്ളിം ലീഗ്) എന്നിവരും വിജയിച്ചു.
(ദേശാഭിമാനി 190411)

യു.ഡി.എഫിനു 11 സീറ്റ് ഉണ്ടായിരുന്നത് എട്ടോ ഏഴോ ഒക്കെ ആയാലും മനോരമ പറയും യു.ഡി.എഫിനു നേട്ടം എന്ന്. എല്‍.ഡി.എഫിനു ഇപ്പോള്‍ കിട്ടിയ നാലിനേക്കാള്‍ വലുതാണല്ലോ യു.ഡി.എഫിനു കിട്ടിയ എട്ട്. അങ്ങിനെയാണല്ലോ നേട്ടമോ കോട്ടമോ എന്ന് വിലയിരുത്തേണ്ടത്.
ജിവി ഈ ബസില്‍ പറഞ്ഞതു പോലെ മനോരമ വായിച്ചാല്‍ സത്യം അറിയാന്‍ കഴിയില്ലെന്ന് എത്ര പറഞ്ഞാലാണു ആളുകള്‍ മനസ്സിലാക്കുക?? അതുപോലെ ഈ ഫലം എന്തിന്റെയെങ്കിലും സൂചന സൂചന സൂചന ആയിരിക്കാനുള്ള സാധ്യതയെപ്പറ്റിയും ചിന്തിക്കാം.

1 comment:

  1. മനോരമ വായിച്ചാല്‍ സത്യം അറിയാന്‍ കഴിയില്ലെന്ന് എത്ര പറഞ്ഞാലാണു ആളുകള്‍ മനസ്സിലാക്കുക?? അതുപോലെ ഈ ഫലം എന്തിന്റെയെങ്കിലും സൂചന സൂചന സൂചന ആയിരിക്കാനുള്ള സാധ്യതയെപ്പറ്റിയും ചിന്തിക്കാം.

    ReplyDelete