ന്യൂഡല്‍ഹി: അഴിമതി കര്‍ശനമായി തടയുന്ന ലോക്പാല്‍ സംവിധാനം നിലവില്‍വരണമെന്നാണ് സിപിഐ എം ആഗ്രഹിക്കുന്നതെന്ന് പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക്പാല്‍ ബില്‍സംബന്ധിച്ച് സര്‍ക്കാരും പൌരസമൂഹവും നടത്തുന്ന വാക്പയറ്റ് ദൌര്‍ഭാഗ്യകരമാണ്. വാക്പയറ്റ് നടത്തുന്നതിനുപകരം കര്‍ക്കശമായ ഒരു ബില്ലിന്റെ കരട് രൂപീകരിക്കുകയാണ് വേണ്ടത്. അന്തിമമായി അത് പാസാക്കേണ്ടത് പാര്‍ലമെന്റാണെന്നും യെച്ചൂരി പറഞ്ഞു.
തുടക്കംമുതല്‍തന്നെ ശക്തമായ ലോക്പാല്‍ സംവിധാനത്തിനായി നിലകൊണ്ട പാര്‍ടിയാണ് സിപിഐ എം. ഇടതുപക്ഷ പിന്തുണയോടെ ദേവഗൌഡ സര്‍ക്കാര്‍ നിലവില്‍വന്നപ്പോഴാണ് 1996ല്‍ ലോക്പാല്‍ ബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആ സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാനാകാഞ്ഞതിനാല്‍ ബില്‍ പാസാക്കാനായില്ല. ഇടതുപക്ഷ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് പാര്‍ലമെന്റില്‍ വീണ്ടും ലോക്പാല്‍ ബില്‍ അവതരിപ്പിച്ചത്. ഇതിലെ പല വകുപ്പിനോടും ഇടതുപക്ഷത്തിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെ നിയമത്തിന്റെ പരിധിയില്‍ വരണമെന്നാണ് സിപിഐ എമ്മിന്റെ നിലപാട്. എന്നാല്‍, ഇതുവരെയും നിയമം നിലവില്‍വന്നില്ല.
ബില്ലിന്റെ കരട് രൂപീകരിക്കാനായി സംയുക്തസമിതി രൂപീകരിച്ചതില്‍ സിപിഐ എമ്മിന് എതിര്‍പ്പില്ല. എന്നാല്‍, ഇതില്‍ അംഗങ്ങളായ പൌരസമൂഹത്തിന്റെ പ്രതിനിധികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ അപഹസിച്ച് സംസാരിച്ചത് ശരിയായില്ല. പണവും മദ്യവും കൊടുത്ത് വോട്ട് നേടുകയാണെന്ന് പറഞ്ഞ് ഈ സംവിധാനത്തെയാകെ അടച്ചാക്ഷേപിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. അതോടൊപ്പം ലോക്പാല്‍കൊണ്ട് അഴിമതി തടയാന്‍മാത്രമേ കഴിയൂ എന്നും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ മെച്ചപ്പെടുത്താനാകില്ലെന്നുമുള്ള സമിതി അംഗമായ ടെലികോംമന്ത്രി കപില്‍ സിബലിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. അഴിമതി തടഞ്ഞാല്‍ ആ പണം സ്വാഭാവികമായും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയും- യെച്ചൂരി ചൂണ്ടിക്കാട്ടി.
വി എസിന്റെ പ്രായം വിവാദമാക്കുന്നത് പരാജയഭീതിമൂലം: യെച്ചൂരി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രായത്തെക്കുറിച്ച് കോണ്‍ഗ്രസ് വിവാദമുണ്ടാക്കുന്നത് പരാജയഭീതിമൂലമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് ആകെ നിരാശയിലാണ്. അതിന്റെ ഫലമായാണ് ഇത്തരം തരംതാണ പ്രചാരണം. പ്രധാനമന്ത്രിയെ അദ്ദേഹം കൈക്കൊണ്ട നയങ്ങളുടെ പേരില്‍ നിശിതമായി വിമര്‍ശിച്ചപ്പോഴും സിപിഐ എം അദ്ദേഹത്തിന്റെ പ്രായം ഒരിക്കലും വിഷയമാക്കിയിരുന്നില്ല. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തെ എതിര്‍ക്കുമ്പോഴും മുഖ്യമന്ത്രിയുടെ പ്രായത്തെക്കുറിച്ച് ഒരു ആരോപണവും ഉന്നയിച്ചിരുന്നില്ല. വി എസിന്റെ അമൂല്‍ബേബി പ്രയോഗത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.
കോടികളുടെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി ഉള്‍പ്പെടെ പ്രതിരോധവകുപ്പില്‍ അഴിമതികള്‍ നടക്കുമ്പോള്‍ കണ്ണടച്ച മന്ത്രി എ കെ ആന്റണിയാണ് വി എസിനെതിരെ ആരോപണമുന്നയിക്കുന്നതെന്നത് കൌതുകകരമാണെന്ന് യെച്ചൂരി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിന്റെ നയങ്ങളുടെയും സര്‍ക്കാരിന്റെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വോട്ടുചെയ്യുക. 2011ലെ സെന്‍സസ് അനുസരിച്ച് മനുഷ്യവികസന സൂചികയില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് കേരളമാണ്. അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷംകൂടുമ്പോള്‍ ഭരണം മാറുന്ന രീതിക്ക് ഇത്തവണ മാറ്റമുണ്ടാകും. എല്‍ഡിഎഫ് സര്‍ക്കാര്‍തന്നെ വീണ്ടും അധികാരത്തില്‍ വരും- യെച്ചൂരി പറഞ്ഞു. വി എസിന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചത് സിപിഐ എം സംസ്ഥാനസമിതിയാണെന്നും അത് ഏകകണ്ഠമായാണെന്നും ചോദ്യത്തിന് ഉത്തരമായി യെച്ചൂരി പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ് വിജയമുറപ്പിച്ചു യെച്ചൂരി
ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ് കൊണ്ടു വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. കേരളത്തില്‍ സോണിയാഗാന്ധിയും രാഹുലും വന്നിട്ടും കാണാത്ത ജനക്കൂട്ടം അച്യുതാനന്ദനെ കാണാനെത്തിയത് ഇടതുപക്ഷത്തിനുള്ള അംഗീകാരമാണ്. കോണ്‍ഗ്രസ് രാജ്യത്തെ പ്രധാനവിഷയങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല. അഴിമതിയെക്കുറിച്ച് ഒന്നും പറയാന്‍ അവര്‍ക്ക് കഴിയില്ല.അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി 130411
അഴിമതി കര്‍ശനമായി തടയുന്ന ലോക്പാല്‍ സംവിധാനം നിലവില്‍വരണമെന്നാണ് സിപിഐ എം ആഗ്രഹിക്കുന്നതെന്ന് പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക്പാല്‍ ബില്‍സംബന്ധിച്ച് സര്‍ക്കാരും പൌരസമൂഹവും നടത്തുന്ന വാക്പയറ്റ് ദൌര്‍ഭാഗ്യകരമാണ്. വാക്പയറ്റ് നടത്തുന്നതിനുപകരം കര്‍ക്കശമായ ഒരു ബില്ലിന്റെ കരട് രൂപീകരിക്കുകയാണ് വേണ്ടത്. അന്തിമമായി അത് പാസാക്കേണ്ടത് പാര്‍ലമെന്റാണെന്നും യെച്ചൂരി പറഞ്ഞു.
ReplyDeleteലോക്പാല്‍ ബില്ലിന്‍മേലുള്ള പൊതുജനാഭിപ്രായം തേടാന്‍ ലോക്പാല്‍ ബില്‍ കരട്സമിതിയുടെ ആദ്യയോഗത്തില്‍ തീരുമാനമായി. സംയുക്തസമിതിയുടെ തീരുമാനങ്ങള്‍ ശബ്ദരൂപത്തില്‍ സൂക്ഷിക്കാനും യോഗത്തില്‍ ധാരണയായി. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനും തീരുമാനമായി. ആദ്യയോഗത്തില്‍ തന്നെ പ്രതീക്ഷയുണ്ടെന്ന് മാനവവിഭവശേഷി മന്ത്രി കപില്‍സിബല്‍ പറഞ്ഞു. അടുത്ത മാസം രണ്ടിന് യോഗം ചേരും. സമിതിയംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ കപില്‍സിബല്‍, വീരപ്പമൊയ്ലി, പി ചിദംബരം,സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും അണ്ണാഹസാരെ അടക്കമുള്ള പൊതുജനപ്രധിനിധികളും യോഗത്തില്‍ സംബന്ധിച്ചു.
ReplyDelete