Wednesday, April 13, 2011

കര്‍ണാടകത്തില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ ബജ്രംഗ്ദള്‍ ആക്രമണം

മംഗളൂരു: മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിച്ച് കര്‍ണാടകത്തില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുനേരെ ബജ്രംഗ്ദള്‍ ആക്രമണം തുടരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചിലേറെ അതിക്രമങ്ങളുണ്ടായി. ക്രൈസ്തവ സംഘടനകളുടെ സ്ഥാപനങ്ങള്‍, പഠനകേന്ദ്രങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍ എന്നിവയ്ക്കുനേരെയാണ് അക്രമം വ്യാപകമായത്. മംഗളൂരുവില്‍ മൂന്ന് സ്ഥാപനങ്ങള്‍ അതിക്രമത്തിനിരയായി. പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിയ ബജ്രംഗദളുകാര്‍ പരക്കെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. വിദ്യാര്‍ഥികളെ ഓരോരുത്തരെ വിളിച്ച് പേര് ചോദിച്ച് മതം മാറിയതാണോയെന്ന് ആരാഞ്ഞു. സംഭവത്തെപ്പറ്റി പരാതി നല്‍കിയെങ്കിലും സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ഒരു വൃദ്ധമന്ദിരത്തിനു നേരെയും അക്രമമുണ്ടായി. മൈസൂരുവില്‍ പ്രാര്‍ഥനയ്ക്കിടെ ബജ്രംഗ്ദളുകാര്‍ നടത്തിയ അക്രമത്തില്‍ മലയാളി പാസ്റര്‍ അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തിലും അതിക്രമത്തിനിരയായവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

രണ്ടുവര്‍ഷം മുമ്പ് സംസ്ഥാനത്ത് അരങ്ങേറിയ ക്രൈസ്തവ വേട്ടയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സംഘപരിവാറുകാരെ കുറ്റവിമുക്തരാക്കി സോമശേഖര്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുപിന്നാലെയാണ് വീണ്ടും അതിക്രമം അരങ്ങേറുന്നത്. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മംഗളൂരുവില്‍ വിവിധ സംഘടനകള്‍ ഡെപ്യൂട്ടി കമീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു, അഹിന്ദ, കര്‍ണാടക ദളിത് സംഘര്‍ഷസമിതി, പ്രാന്ത റെയ്ത്തസംഘ, കര്‍ണാടക ക്രിസ്ത്യന്‍ യൂണിയന്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്.

deshabhimani 130411

2 comments:

  1. മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിച്ച് കര്‍ണാടകത്തില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുനേരെ ബജ്രംഗ്ദള്‍ ആക്രമണം തുടരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചിലേറെ അതിക്രമങ്ങളുണ്ടായി. ക്രൈസ്തവ സംഘടനകളുടെ സ്ഥാപനങ്ങള്‍, പഠനകേന്ദ്രങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍ എന്നിവയ്ക്കുനേരെയാണ് അക്രമം വ്യാപകമായത്. മംഗളൂരുവില്‍ മൂന്ന് സ്ഥാപനങ്ങള്‍ അതിക്രമത്തിനിരയായി. പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിയ ബജ്രംഗദളുകാര്‍ പരക്കെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. വിദ്യാര്‍ഥികളെ ഓരോരുത്തരെ വിളിച്ച് പേര് ചോദിച്ച് മതം മാറിയതാണോയെന്ന് ആരാഞ്ഞു. സംഭവത്തെപ്പറ്റി പരാതി നല്‍കിയെങ്കിലും സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ഒരു വൃദ്ധമന്ദിരത്തിനു നേരെയും അക്രമമുണ്ടായി. മൈസൂരുവില്‍ പ്രാര്‍ഥനയ്ക്കിടെ ബജ്രംഗ്ദളുകാര്‍ നടത്തിയ അക്രമത്തില്‍ മലയാളി പാസ്റര്‍ അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തിലും അതിക്രമത്തിനിരയായവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

    ReplyDelete
  2. 1. why you need to convert some one?
    2. if you believe in some god, do you really need to convert?

    basically convert means, need more headcount that goes with religion,party.. which indirectly make cash making money branch :)

    bajrangdal is worried that they loose headcount, which in turn reduce their collection, so they want to stop at any cost :)

    ReplyDelete