ലോക ഐടി ഭൂപടത്തില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കും ഇന്ന് ഔന്നത്യത്തിന്റെ നെറുകയില്‍. ഭൂമിയുടെ വിസ്തൃതിയിലും കമ്പനികളുടെ എണ്ണത്തിലും ടെക്നോപാര്‍ക്ക് ലോകത്തെ മറ്റേതൊരു ഐടി സിറ്റിയോടും കിടപിടിക്കുംവിധം വളര്‍ന്നുകഴിഞ്ഞു. അഞ്ചുവര്‍ഷത്തിനിടയില്‍ ഐടിയുടെ വികസനത്തിന് സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് ടെക്നോപാര്‍ക്കിനെ ഈ നേട്ടത്തിലേക്കെത്തിച്ചത്. ടെക്നോപാര്‍ക്കിന്റെ മുന്നേറ്റത്തിനും കുതിപ്പിനും വഴിയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്വീകരിച്ച നടപടികള്‍ വിജയം കണ്ടു. പുതുതായി നിരവധി കമ്പനികള്‍ ടെക്നോപാര്‍ക്കിലെത്തി. ആയിരക്കണക്കിനു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഐടി പ്രൊഫഷണലുകളുടെ സ്വപ്നഭൂമിയായി ടെക്നോപാര്‍ക്ക് മാറി. തലസ്ഥാന ജില്ലയില്‍ കഴക്കൂട്ടം മണ്ഡലത്തിലാണ് ടെക്നോപാര്‍ക്ക് ഉള്‍പ്പെടുന്ന പ്രദേശം. മണ്ഡലത്തില്‍ അഞ്ചുവര്‍ഷം മുന്‍പ് 150 ഏക്കര്‍ ഭൂമിയിലാണ് ടെക്നോപാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ഭൂവിസ്തൃതി 800 ഏക്കര്‍ കവിഞ്ഞു. ഇന്ന് ഇന്‍ഫോസിസ്, ടിസിഎസ്, ഐബിഎം, വിപ്രോ തുടങ്ങി 200 ഐടി സ്ഥാപനങ്ങള്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെ എണ്ണമാകട്ടെ 22,000 പിന്നിട്ടു. ഇന്ന് ഐടി കയറ്റുമതിയില്‍ ബംഗളൂരുവിനും ഹൈദരാബാദിനും ഒപ്പം സ്ഥാനം പിടിക്കാന്‍ ഒരുങ്ങുകയാണ് കേരളം.
2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് സംസ്ഥാനത്തിന്റെ ഐടി സാധ്യത തിരിച്ചറിയപ്പെടുന്നത്. അതിന്റെ ഭാഗമായി ടെക്നോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം പൂര്‍ത്തിയാവുകയും മൂന്നാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയുംചെയ്തു. ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 29 കോടി രൂപ മുതല്‍മുടക്കി 70 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുത്തശേഷം മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി സബ്സ്റ്റേഷന്‍ നിര്‍മിക്കാന്‍ 12 കോടി രൂപയാണ് ചെലവഴിച്ചത്. സ്ഥല നവീകരണത്തിനും വികസനത്തിനുമായി 6.2 കോടി രൂപയും സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഏഴു കോടി രൂപയും വൈദ്യുതീകരണത്തിന് 1.2 കോടി രൂപയും റോഡ് നവീകരണത്തിന് ആറ് കോടി രൂപയും ചെലവഴിച്ചുകഴിഞ്ഞു. പത്തുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ഇവിടെ പൂര്‍ത്തിയാകുന്നത്. ഇതിന് 240 കോടി രൂപയാണ് മുതല്‍മുടക്ക്. ഐടി രംഗത്ത് സംസ്ഥാനത്തിന്റെ സാധ്യത തിരിച്ചറിഞ്ഞതിന്റെ ഏറ്റവും പ്രകടമായ മുന്നേറ്റമാണ് ടെക്നോസിറ്റിയിലൂടെയും യാഥാര്‍ഥ്യമാകുന്നത്. പള്ളിപ്പുറത്ത് ടെക്നോസിറ്റിക്കുവേണ്ടി 282 കോടി രൂപ മുതല്‍മുടക്കില്‍ 450 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഐടികമ്പനികള്‍ക്ക് സൌകര്യമൊരുക്കുന്ന ഇവിടെ ഒരുലക്ഷം പേര്‍ക്ക് നേരിട്ടും നാലുലക്ഷംപേര്‍ക്ക് പരോക്ഷമായുമാണ് തൊഴില്‍ ലഭിക്കുക. ഏഴുവര്‍ഷംകൊണ്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ഇവിടെ ഒന്നാംഘട്ട പ്രവര്‍ത്തനം 2012 ജൂലൈയില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ടി എന്‍ സീന ദേശാഭിമാനി
ലോക ഐടി ഭൂപടത്തില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കും ഇന്ന് ഔന്നത്യത്തിന്റെ നെറുകയില്‍. ഭൂമിയുടെ വിസ്തൃതിയിലും കമ്പനികളുടെ എണ്ണത്തിലും ടെക്നോപാര്‍ക്ക് ലോകത്തെ മറ്റേതൊരു ഐടി സിറ്റിയോടും കിടപിടിക്കുംവിധം വളര്‍ന്നുകഴിഞ്ഞു. അഞ്ചുവര്‍ഷത്തിനിടയില്‍ ഐടിയുടെ വികസനത്തിന് സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് ടെക്നോപാര്‍ക്കിനെ ഈ നേട്ടത്തിലേക്കെത്തിച്ചത്. ടെക്നോപാര്‍ക്കിന്റെ മുന്നേറ്റത്തിനും കുതിപ്പിനും വഴിയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്വീകരിച്ച നടപടികള്‍ വിജയം കണ്ടു. പുതുതായി നിരവധി കമ്പനികള്‍ ടെക്നോപാര്‍ക്കിലെത്തി. ആയിരക്കണക്കിനു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഐടി പ്രൊഫഷണലുകളുടെ സ്വപ്നഭൂമിയായി ടെക്നോപാര്‍ക്ക് മാറി. തലസ്ഥാന ജില്ലയില്‍ കഴക്കൂട്ടം മണ്ഡലത്തിലാണ് ടെക്നോപാര്‍ക്ക് ഉള്‍പ്പെടുന്ന പ്രദേശം. മണ്ഡലത്തില്‍ അഞ്ചുവര്‍ഷം മുന്‍പ് 150 ഏക്കര്‍ ഭൂമിയിലാണ് ടെക്നോപാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ഭൂവിസ്തൃതി 800 ഏക്കര്‍ കവിഞ്ഞു. ഇന്ന് ഇന്‍ഫോസിസ്, ടിസിഎസ്, ഐബിഎം, വിപ്രോ തുടങ്ങി 200 ഐടി സ്ഥാപനങ്ങള്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെ എണ്ണമാകട്ടെ 22,000 പിന്നിട്ടു. ഇന്ന് ഐടി കയറ്റുമതിയില്‍ ബംഗളൂരുവിനും ഹൈദരാബാദിനും ഒപ്പം സ്ഥാനം പിടിക്കാന്‍ ഒരുങ്ങുകയാണ് കേരളം
ReplyDelete