ന്യൂഡല്‍ഹി: ഭോപാല്‍ വാതകദുരന്തക്കേസില്‍ 16 വര്‍ഷത്തിനുശേഷം റിവ്യൂ ഹര്‍ജി നല്‍കിയ സിബിഐക്ക് സുപ്രീംകോടതിയുടെ വിമര്‍ശം. എന്തുകൊണ്ടാണ് ഇത്രയും വര്‍ഷം റിവ്യൂ ഹര്‍ജി നല്‍കാതിരുന്നതെന്ന് ചീഫ് ജസ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ച് ചോദിച്ചു. പ്രതികളുടെ ശിക്ഷ രണ്ടുവര്‍ഷത്തില്‍നിന്ന് പത്തുവര്‍ഷമെങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. സിബിഐ വീഴ്ചവരുത്തിയെങ്കിലും മറ്റൊരു വ്യക്തി റിവ്യൂ ഹര്‍ജി നല്‍കിയതായി സിബിഐക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ ജി എന്‍ വഹന്‍വതി കോടതിയില്‍ പറഞ്ഞു. കുറ്റാരോപിതരുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധ നീക്കങ്ങളാണ് ഇത്തരമൊരു ദുരന്തത്തിന് ഇടയാക്കിയത്. എന്തുതന്നെയായാലും ദുരന്തം ഒഴിവാക്കാനാകില്ലെന്ന ധാരണയും ഇവര്‍ പ്രചരിപ്പിച്ചു. ഭോപാല്‍ വാതക പ്ളാന്റിന്റെ രൂപകല്‍പ്പനയിലും സുരക്ഷയിലും വീഴ്ചയുണ്ടായിരുന്നു- വഹന്‍വതി അറിയിച്ചു.
പതിനാല് വര്‍ഷംമുമ്പത്തെ സുപ്രീംകോടതിവിധി പിന്‍വലിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. രണ്ടുവര്‍ഷം മാത്രം തടവുശിക്ഷ നല്‍കിയ വിധിന്യായം പുനഃപരിശോധിക്കാന്‍ 2010 ആഗസ്ത് 31ന് സുപ്രീംകോടതി തന്നെയാണ് തീരുമാനിച്ചത്. യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ കേശവ് മഹീന്ദ്ര, മാനേജിങ് ഡയറക്ടര്‍ വിജയ് ഗോഖലെ, വൈസ് പ്രസിഡന്റ് കിഷോര്‍ കാംദാര്‍, വര്‍ക്സ് മാനേജര്‍ ജെ എന്‍ മുകുന്ദ്, പ്രൊഡക്ഷന്‍ മാനേജര്‍ എസ് പി ചൌധരി, പ്ളാന്റ്— സൂപ്രണ്ട് കെ വി ഷെട്ടി, പ്രൊഡക്ഷന്‍ അസിസ്റന്റ് എസ് ഐ ഖുറേശി എന്നിവര്‍ക്കാണ് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. യൂണിയന്‍ കാര്‍ബൈഡ് നല്‍കിയ നഷ്ടപരിഹാരം 750 കോടി രൂപയില്‍നിന്ന് 7700 കോടിയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവും സിബിഐ ഉയര്‍ത്തി. ചീഫ് ജസ്റിസിനുപുറമെ ജസ്റിസുമാരായ അല്‍തമാസ് കബീര്‍, ആര്‍ വി രവീന്ദ്രന്‍, ബി സുദര്‍ശന്‍ റെഡ്ഡി, അഫ്താബ് ആലം എന്നിവരാണ് ‘ഭരണഘടനാബെഞ്ചിലുള്ളത്.
deshabhimani 140411
ഭോപാല്‍ വാതകദുരന്തക്കേസില്‍ 16 വര്‍ഷത്തിനുശേഷം റിവ്യൂ ഹര്‍ജി നല്‍കിയ സിബിഐക്ക് സുപ്രീംകോടതിയുടെ വിമര്‍ശം. എന്തുകൊണ്ടാണ് ഇത്രയും വര്‍ഷം റിവ്യൂ ഹര്‍ജി നല്‍കാതിരുന്നതെന്ന് ചീഫ് ജസ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ച് ചോദിച്ചു. പ്രതികളുടെ ശിക്ഷ രണ്ടുവര്‍ഷത്തില്‍നിന്ന് പത്തുവര്‍ഷമെങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. സിബിഐ വീഴ്ചവരുത്തിയെങ്കിലും മറ്റൊരു വ്യക്തി റിവ്യൂ ഹര്‍ജി നല്‍കിയതായി സിബിഐക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ ജി എന്‍ വഹന്‍വതി കോടതിയില്‍ പറഞ്ഞു. കുറ്റാരോപിതരുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധ നീക്കങ്ങളാണ് ഇത്തരമൊരു ദുരന്തത്തിന് ഇടയാക്കിയത്. എന്തുതന്നെയായാലും ദുരന്തം ഒഴിവാക്കാനാകില്ലെന്ന ധാരണയും ഇവര്‍ പ്രചരിപ്പിച്ചു. ഭോപാല്‍ വാതക പ്ളാന്റിന്റെ രൂപകല്‍പ്പനയിലും സുരക്ഷയിലും വീഴ്ചയുണ്ടായിരുന്നു- വഹന്‍വതി അറിയിച്ചു.
ReplyDelete