ന്യൂഡല്‍ഹി: സെന്‍സസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മറയാക്കി കൊച്ചി മെട്രോ റെയില്‍ പദ്ധതി മുടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സെന്‍സസ് പ്രകാരം കൊച്ചിയിലെ ജനസംഖ്യ 13 ലക്ഷമാണ്. ചുരുങ്ങിയത് 30 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍ മാത്രമേ മെട്രോ അനുവദിക്കേണ്ടതുള്ളൂ എന്നാണ് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. അതുകൊണ്ടുതന്നെ കൊച്ചിക്ക് മെട്രോ പദ്ധതിക്ക് അനുമതി നല്‍കേണ്ടതില്ലെന്ന ധാരണയിലാണ് നേരത്തെ അതിനെ പിന്തുണച്ച നഗരവികസന മന്ത്രാലയം. കൊച്ചിയില്‍ മെട്രോ റെയില്‍ അനുവദിക്കുന്നതിനുള്ള യുക്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നഗരവികസന മന്ത്രാലയം കേരളത്തിന് കത്തെഴുതിയിരുന്നതായി ഉയര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊച്ചിയിലെ ജനസംഖ്യ 14 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലായിരിക്കെ എങ്ങനെ മെട്രോ അനുവദിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍, എറണാകുളം ജില്ലയിലെ ജനസംഖ്യ 32 ലക്ഷമാണ്. സമീപവാസികള്‍ മുഴുവന്‍ നഗരവുമായി ബന്ധപ്പെടുന്നവരുമാണ്. അതുകൊണ്ടുതന്നെ നഗര ജനസംഖ്യ മാത്രം മാനദണ്ഡമാക്കി പദ്ധതി തടയുന്നത് ശരിയല്ല. 30 ലക്ഷം ജനസംഖ്യയില്ലാത്ത നഗരത്തിലേക്കും സര്‍ക്കാര്‍ മെട്രോ അനുവദിച്ചിട്ടുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവ് ഉദാഹരണമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയത്തിലൊന്നായിരുന്നു കൊച്ചി മെട്രോ. കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ലെന്നതിന് ഏറ്റവും പ്രധാന ഉദാഹരണമായി എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടിയത് കൊച്ചി മെട്രോക്ക് അനുവാദം നല്‍കാത്ത കാര്യമായിരുന്നു.
(വി ബി പരമേശ്വരന്‍)
deshabhimani 140411
സെന്‍സസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മറയാക്കി കൊച്ചി മെട്രോ റെയില്‍ പദ്ധതി മുടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സെന്‍സസ് പ്രകാരം കൊച്ചിയിലെ ജനസംഖ്യ 13 ലക്ഷമാണ്. ചുരുങ്ങിയത് 30 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍ മാത്രമേ മെട്രോ അനുവദിക്കേണ്ടതുള്ളൂ എന്നാണ് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. അതുകൊണ്ടുതന്നെ കൊച്ചിക്ക് മെട്രോ പദ്ധതിക്ക് അനുമതി നല്‍കേണ്ടതില്ലെന്ന ധാരണയിലാണ് നേരത്തെ അതിനെ പിന്തുണച്ച നഗരവികസന മന്ത്രാലയം. കൊച്ചിയില്‍ മെട്രോ റെയില്‍ അനുവദിക്കുന്നതിനുള്ള യുക്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നഗരവികസന മന്ത്രാലയം കേരളത്തിന് കത്തെഴുതിയിരുന്നതായി ഉയര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊച്ചിയിലെ ജനസംഖ്യ 14 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലായിരിക്കെ എങ്ങനെ മെട്രോ അനുവദിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
ReplyDelete