കല്‍പറ്റ: യു ഡി എഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്‌കുമാര്‍ കല്‍പറ്റ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ചിഹ്നമായ മോതിരവും പണവും വിതരണം ചെയ്തത് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പിടികൂടി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കുമാണ് സ്വര്‍ണവും വെള്ളിയും പൂശിയ മോതിരം വ്യാപകമായി വിതരണം ചെയ്തത്.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ഏറ്റവും അവികസിത പ്രദേശമായ ബപ്പനംമലയോട് ചേര്‍ന്നുള്ള ആദിവാസി കോളനി നിവാസികള്‍ക്കെല്ലാം സ്വര്‍ണം പൂശിയതെന്ന് അവകാശപ്പെട്ട മോതിരം ലഭിച്ചു. അരപ്പറ്റ പ്രദേശത്ത് തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മോതിരവും പണവും നല്‍കിയിട്ടുള്ളത്. ചില പ്രദേശങ്ങളില്‍ വെള്ളിപൂശിയ മോതിരമാണ് നല്‍കിയത്. സ്വര്‍ണ മോതിരമെന്ന് പറഞ്ഞാണ് ചിലയിടങ്ങളില്‍ കൊടുത്തിട്ടുള്ളത്. അരപ്പറ്റ, കുറിച്യര്‍മല, പെരിഞ്ചോല, മൂപ്പൈനാട് ഭാഗങ്ങളിലും മോതിര വിതരണം നടന്നു.
മോതിരവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയും മേപ്പാടിയിലെ വോട്ടര്‍മാരും തിരഞ്ഞെടുപ്പ് കമ്മീിഷന് പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
janayugom 120411
വോട്ടര്‍മാര്‍ക്ക് ഉപഹാരവും പണവും നല്‍കി വോട്ട്നേടാന്‍ ശ്രമിച്ച എം വി ശ്രേയാംസ്കുമാറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടിറിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എ മുഹമ്മദിന്റെ ഇലക്ഷന്‍ ഏജന്റുമായ സി കെ ശശീന്ദ്രന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റ നിയോജക മണ്ഡലത്തിന്റെ വിവിധകേന്ദ്രങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്കുമാറും അനുയായികളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി വിലപിടിപ്പുള്ള മോതിരങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാരുടെ പിന്നോക്കാവസ്ഥയും അറിവില്ലായ്മയും ചൂഷണം ചെയ്ത് ഈ ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് വിധേയരായ വോട്ടര്‍മാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബപ്പനംമലയിലെ ആദിവാസികള്‍ക്കിടയില്‍ ഇത്തരത്തില്‍ മോതിരങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ദിവ്യമോതിരങ്ങളാണെന്നും പ്രത്യേകം പൂജനടത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചിരിക്കുകയാണ്. ആദിവാസികള്‍ക്കിടയിലെ അറിവില്ലായ്മയും ദാരിദ്യ്രവും വിശ്വാസവും മുതലെടുത്ത് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വോട്ട്തേടാന്‍ ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നത്. വോട്ട് ചെയ്തില്ലെങ്കില്‍ നാശമുണ്ടാകുമെന്ന് ഭയപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമം 123(1)(എ)(ബി) വകുപ്പുകള്‍ പ്രകാരം വോട്ടിന് വേണ്ടി പണമോ പാരിതോഷികമോ നല്‍കുന്നത് അഴിമതിയും സ്ഥാനാര്‍ഥിയെ അയോഗ്യനാക്കാന്‍ കാരണവുമാണ്. ഇന്ത്യന്‍ശിക്ഷാ നിയമം 171-ബി പ്രകാരം കുറ്റകരവും 171(ഇ)(എഫ്) വകുപ്പുകള്‍ പ്രകാരം ഒരു വര്‍ഷം തടവോ പിഴയോ നല്‍കാവുന്ന കുറ്റങ്ങളുമാണ്. കൂടാതെ ആദിവാസികളെ സ്വാധിനീച്ചും നിര്‍ബന്ധിച്ചും പാരിതോഷികങ്ങള്‍ നല്‍കിയും തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ വോട്ട് ചെയ്യിപ്പിക്കുന്നത് കുറ്റകരമാണ്. ഒരു സ്ഥാനാര്‍ഥി പാലിക്കേണ്ടതും നിയമം നിഷ്ക്കര്‍ഷിക്കുന്നതുമായ വ്യവസ്ഥകള്‍ എം വി ശ്രേയാംസ്കുമാര്‍ ലംഘിച്ചതായി വ്യക്തമാണ്. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
ReplyDelete