ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഭാര്യ ഗുര്‍ചരണ്‍ കൗറും വോട്ട് ചെയ്തില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും എത്തി വോട്ടര്‍മാരെ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്‌ബോധിപ്പിച്ച ശേഷമാണ് സ്വന്തം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ മന്‍മോഹന്‍ സിംഗ് മെനക്കെടാതെ ഇരുന്നത്.
അസമിലെ ഡിസ്പര്‍ അസംബ്ലി മണ്ഡലത്തിലാണ് പ്രധാനമന്ത്രിക്കും ഭാര്യയ്ക്കും വോട്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ മന്‍മോഹന്‍ സിംഗിന് ഡിസ്പര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 175-ാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനിലാണ് വോട്ട്. ബൂത്തിലെ 721 പേര്‍ക്കൊപ്പം മന്‍മോഹന്‍ സിംഗിന്റെയും ഭാര്യ ഗുര്‍ചരണ്‍ കൗറിന്റെയും പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി വോട്ട് ചെയ്യാനെത്തിയില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍ കെ ബാലാജി വ്യക്തമാക്കി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മന്‍മോഹന്‍ സിംഗ് വോട്ട് ചെയ്തിരുന്നില്ല. ഇലക്ഷന് തൊട്ടുമുന്‍പുള്ള ദിവസമാണ് അന്ന് മന്‍മോഹന്‍ സിംഗ് വോട്ട് ചെയ്യാതെ അസം വിട്ടത്. ഇന്ന് ചൈന - കസഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തിന് തുടക്കമിടുന്നതിനാലാണ് പ്രധാനമന്ത്രി വോട്ട് ചെയ്യാത്തതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം.
janayugom 120411
അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഭാര്യ ഗുര്‍ചരണ്‍ കൗറും വോട്ട് ചെയ്തില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും എത്തി വോട്ടര്‍മാരെ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്‌ബോധിപ്പിച്ച ശേഷമാണ് സ്വന്തം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ മന്‍മോഹന്‍ സിംഗ് മെനക്കെടാതെ ഇരുന്നത്.
ReplyDelete:p
ReplyDeleteനാട് ‘ഫ’രിക്കുന്ന പ്രഥമന്‍ തന്നാവട്ടെ നല്ല ഉദാഹരണം..!
ഇതെങ്ങാനം വി എസ്സോ മറ്റോ ആയിരുന്നേല്‍ കാണാരുന്നു പുകില്‍!!
ഇന്ത്യയുടെ പ്രധാനമന്ത്രി ഉദ്ദ്യോഗ കസേരയില്‍ ഗുമസ്തനായി ജോലി ചെയ്യുന്ന ഒരാള്‍ക്ക് വോട്ടു ചെയ്തില്ലെങ്കില്‍ ശംബളം നിഷേധിക്കാനൊന്നും വകുപ്പില്ലല്ലോ ? അമ്മ തിരുമനസ്സോ, യുവരാജാവോ കല്‍പ്പിക്കുന്ന പക്ഷം അദ്ദേഹം വോട്ടുചെയ്യുന്നതില്‍ ഒരു വീഴ്ച്ചയും വരുത്തുമായിരുന്നില്ല. അത്രയും കൂറും അനുസരണയുമുള്ള ഒരു ഉദ്ദ്യോഗസ്തനെ വോട്ടു ചെയ്തില്ലെന്ന ഞൊണ്ടി ന്യായം പറഞ്ഞ് കുതിരകേറാന്‍ ശ്രമിക്കുന്നത് ബ്രഹ്മഹത്യക്കു സമമായ കൊടും പാപമാണെന്നെങ്കിലും നിങ്ങള്‍ ഓര്‍ക്കണമായിരുന്നു :)
ReplyDelete