മലമ്പുഴ: തീപാറുന്ന പോരാട്ടമില്ല- മലമ്പുഴയില്‍ ഓളംതല്ലുന്നത് ആവേശം മാത്രം. പ്രിയപ്പെട്ട നേതാവിനെ; പുന്നപ്ര-വയലാര്‍ സമരനായകനെ മൂന്നാമതും നിയമസഭയിലേക്കയക്കാനുള്ള ഈ നാട്ടിലെ സാധാരണ ജനങ്ങളുടെ ആവേശം. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സാന്നിധ്യംകൊണ്ട് മലമ്പുഴ മണ്ഡലം ദേശീയശ്രദ്ധയിലാണിന്ന്. യുഡിഎഫിന് പൊരുതിനോക്കാന്‍പോലും ഭയം.
2006ല്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് വിജയിച്ച വി എസിന്റെ ഭൂരിപക്ഷം ഇത്തവണ എത്ര വര്‍ധിപ്പിക്കാമെന്നതു മാത്രമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നോട്ടം. എവിടെയും പിന്തുണ മാത്രം. ആരും മത്സരിക്കാന്‍ തയ്യാറാകാതിരുന്ന മലമ്പുഴയിലേക്ക് യുഡിഎഫ് ഒടുവില്‍ നിയോഗിച്ചത് കെപിസിസി സെക്രട്ടറി ലതികാ സുഭാഷിനെ. 2006ല്‍യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയെ 20,017 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുട്ടുകുത്തിച്ച ചരിത്രമാണ് മലമ്പുഴയ്ക്കുള്ളത്.
എക്കാലത്തും ചെങ്കൊടിയെ മാത്രം നെഞ്ചേറ്റിയ മലമ്പുഴയുടെ ചുവന്ന ചരിത്രവും എല്‍ഡിഎഫിന് കരുത്തു പകരുന്നു. 1965ലെ തെരഞ്ഞെടുപ്പില്‍ എം പി കുഞ്ഞിരാമന്‍മാസ്റര്‍ ആണ് മലമ്പുഴയില്‍നിന്ന് നിയമസഭയിലെത്തിയത്. 1967ലും കുഞ്ഞിരാമന്‍മാസ്റര്‍ വിജയം ആവര്‍ത്തിച്ചു. 1970ല്‍ വി കൃഷ്ണദാസും 1977ല്‍ പി വി കുഞ്ഞിരാമനും മണ്ഡലം കാത്തു. 1980ല്‍ ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കിയതും മലമ്പുഴ മണ്ഡലം. 1982ല്‍ ഇവിടെ വീണ്ടും നായനാര്‍ വിജയിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ടി ശിവദാസമോനോന്‍ ആയിരുന്നു ഈ മണ്ഡലത്തിന്റെ പ്രതിനിധി.
2001ല്‍ സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തിയാണ് ഈ മണ്ഡലത്തില്‍ വി എസ് അശ്വമേധം തുടങ്ങിയത്. ഒരു ദശകത്തിനുള്ളില്‍ സമാനതകളില്ലാത്ത വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കിയത്. മലമ്പുഴ ഉദ്യാനത്തിനായി 20.80 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കി. കൂടാതെ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി 431 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയതും ബിഇഎംഎല്‍ (ബെമ്ല്‍) മിനിരത്ന കമ്പനി തുടങ്ങുന്നതിന് സ്ഥലംനല്‍കിയതും വികസനചരിത്രത്തിലെ നാഴികക്കല്ലുകളാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ മലബാര്‍ സിമന്റ്സിനെ 140 കോടിരൂപ ലാഭത്തിലേക്കു നയിക്കാനും കഴിഞ്ഞു.
മലമ്പുഴ, മുണ്ടൂര്‍, പുതുപ്പരിയാരം, അകത്തേത്തറ, മരുതറോഡ്, കൊടുമ്പ്, എലപ്പുള്ളി പുതുശ്ശേരി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ പുതുശ്ശേരിയില്‍ ബിജെപിയുമായി ചേര്‍ന്ന് യുഡിഎഫ് ഭരിക്കുന്നതൊഴിച്ചാല്‍ മറ്റു പഞ്ചായത്തുകള്‍ എല്‍ഡിഎഫ്ആണ് ഭരിക്കുന്നത്. ലോക്സഭാതെരഞ്ഞെടുപ്പിലും ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് ലീഡ്.
പത്രപ്രവര്‍ത്തക കൂടിയായ ലതിക കോട്ടയം ജില്ലാ കൌണ്‍സില്‍ അംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. ബിജെപി പിന്തുണയോടെ മത്സരിക്കുന്നത് ജനതാദള്‍ യുവിലെ അഡ്വ. പി കെ മജീദാണ്.
(വി കെ സുധീര്‍കുമാര്‍)
deshabhimani 030411
തീപാറുന്ന പോരാട്ടമില്ല- മലമ്പുഴയില്‍ ഓളംതല്ലുന്നത് ആവേശം മാത്രം. പ്രിയപ്പെട്ട നേതാവിനെ; പുന്നപ്ര-വയലാര്‍ സമരനായകനെ മൂന്നാമതും നിയമസഭയിലേക്കയക്കാനുള്ള ഈ നാട്ടിലെ സാധാരണ ജനങ്ങളുടെ ആവേശം. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സാന്നിധ്യംകൊണ്ട് മലമ്പുഴ മണ്ഡലം ദേശീയശ്രദ്ധയിലാണിന്ന്. യുഡിഎഫിന് പൊരുതിനോക്കാന്‍പോലും ഭയം.
ReplyDelete