Sunday, April 3, 2011

മുനീറിന്റെ വരുമാന സ്രോതസ്സ് വെളിപ്പെടുത്തണം

സമാന്തര കമ്പനി: മുനീറിന്റെ വരുമാന സ്രോതസ്സ് വെളിപ്പെടുത്തണം- പിണറായി

കോഴിക്കോട്: ഇന്ത്യാവിഷനില്‍ ചെയര്‍മാന്‍ എം കെ മുനീര്‍ സമാന്തര കമ്പനി രൂപീകരിച്ചതിന്റെ വരുമാനസ്രോതസ്സ് വെളിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കുറ്റിച്ചിറയില്‍ എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. മുനീറും ഭാര്യയും ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടറായ ജമാലുദ്ദീന്‍ ഫാറൂഖിയും ചേര്‍ന്നാണ് പുതിയ കമ്പനി രൂപീകരിച്ചിരിക്കുന്നത്. എട്ടുകോടി രൂപയുടെ ഓഹരി ഈ കമ്പനിയില്‍ മുനീറിനുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇന്ത്യാവിഷന്റെ പേരിനുമാത്രമുള്ള ചെയര്‍മാന്‍ എന്നാണ് മുനീര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അതല്ലെന്ന് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇതേപ്പറ്റി മുനീര്‍ വസ്തുതകള്‍ തുറന്നുപറയണം

2001-06 കാലത്ത് മുനീര്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ 210 കോടി രൂപയുടെ മരാമത്ത് പണികളാണ് നടപടിക്രമങ്ങള്‍ ലംഘിച്ച് നടത്തിയത്. 2003-06ല്‍ 76 പണികള്‍ ടെണ്ടര്‍ നടപടി ഒഴിവാക്കി നല്‍കി. എസ്റ്റിമേറ്റിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് പ്രവൃത്തികള്‍ നല്‍കി. തന്റെ ഇഷ്ടക്കാര്‍ക്ക് കരാര്‍ നല്‍കുന്നതിന് ടെണ്ടര്‍ രേഖകളില്‍ തിരുത്തലുകളും ക്രമക്കേടുകളും നടത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. മഞ്ചേരി ഡിവിഷനില്‍ ഒരുറോഡിനുമാത്രം 25 ലക്ഷത്തിന്റെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുനീറടക്കം 11 പേര്‍ക്കെതിരെ തൃശൂര്‍ വിജിലന്‍സ് കേസെടുത്തതെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി 030411

1 comment:

  1. ഇന്ത്യാവിഷനില്‍ ചെയര്‍മാന്‍ എം കെ മുനീര്‍ സമാന്തര കമ്പനി രൂപീകരിച്ചതിന്റെ വരുമാനസ്രോതസ്സ് വെളിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കുറ്റിച്ചിറയില്‍ എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. മുനീറും ഭാര്യയും ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടറായ ജമാലുദ്ദീന്‍ ഫാറൂഖിയും ചേര്‍ന്നാണ് പുതിയ കമ്പനി രൂപീകരിച്ചിരിക്കുന്നത്. എട്ടുകോടി രൂപയുടെ ഓഹരി ഈ കമ്പനിയില്‍ മുനീറിനുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇന്ത്യാവിഷന്റെ പേരിനുമാത്രമുള്ള ചെയര്‍മാന്‍ എന്നാണ് മുനീര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അതല്ലെന്ന് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇതേപ്പറ്റി മുനീര്‍ വസ്തുതകള്‍ തുറന്നുപറയണം

    ReplyDelete