മത്സരത്തിലൂന്നിയ ലേലം നടത്താതെയാണ് എസ് ബാന്‍ഡ് സ്പെക്ട്രം തുച്ഛവിലയ്ക്ക് ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യ കമ്പനിക്ക് നല്‍കിയതെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഇസ്റോ) കുറ്റസമ്മതം. ഇസ്റോയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പറേഷനാണ് ഉപഗ്രഹവിക്ഷേപണ കരാറിന്റെ ഭാഗമായി ദേവാസ് മള്‍ട്ടിമീഡിയക്ക് സൌജന്യമായി എസ് ബാന്‍ഡ് സ്പെക്ട്രം നല്‍കാമെന്ന് സമ്മതിച്ചത്. എന്നാല്‍, ദേവാസുമായി 2005 ജനുവരിയില്‍ ഒപ്പിട്ട വാണിജ്യക്കരാറിന്റെ വിശദാംശം വാണിജ്യ വിശ്വാസ്യത ചോരുമെന്നതിനാല്‍ പുറത്തുവിടാനാവില്ലെന്നും ഇസ്റോ വ്യക്തമാക്കി. പിടിഐ നല്‍കിയ വിവരാവകാശ ചോദ്യത്തിന് ഉത്തരമായാണ് ഇസ്റോ ഇക്കാര്യം പുറത്തുവിട്ടത്.
എസ് ബാര്‍ഡ് ഉപയോഗിച്ച് ഉപഗ്രഹം വഴിയുള്ള മള്‍ട്ടിമീഡിയ സേവനം ആരംഭിക്കുന്ന ഘട്ടമായതിനാല്‍ മത്സരാധിഷ്ഠിത ലേലം നടത്തിയില്ലെന്നാണ് വിശദീകരണം. ട്രാന്‍സ്പോണ്ടറുകള്‍ നല്‍കുമ്പോള്‍തന്നെ സ്പെക്ട്രവും നല്‍കുകയാണ് രീതിയെന്നും അതിനാലാണ് എസ് ബാന്‍ഡ് ട്രാന്‍സ്പോണ്ടറുകള്‍ നല്‍കിയപ്പോള്‍ അതോടൊപ്പം സ്പെക്ട്രവും നല്‍കിയതെന്നും ഇസ്റോ വിശദീകരിച്ചു. സര്‍ക്കാര്‍ ഖജനാവിന് രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നതാണ് ഈ ഇടപാട് എന്ന് വാര്‍ത്ത വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ കരാര്‍ റദ്ദാക്കുകയായിരുന്നു. പ്രധാനമന്ത്രി നേരിട്ട് കൈകാര്യംചെയ്യുന്ന സ്പെയ്സ് കമീഷനും കേന്ദ്ര മന്ത്രിസഭയും അംഗീകരിച്ചതായിരുന്നു കരാര്‍. പാര്‍ലമെന്റിന്റെ എസ്റിമേറ്റ് കമ്മിറ്റി ഈ ഇടപാട്് പരിശോധിച്ചു വരികയാണ്. ഇസ്റോ 2009ല്‍ തന്നെ ഈ കരാര്‍ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 2010 ജൂലൈയില്‍ കരാറില്‍നിന്ന് പിന്മാറാനും ബഹിരാകാശ കമീഷന്‍ തീരുമാനിച്ചു. എന്നാല്‍, കരാറില്‍ നിന്ന് പിന്മാറുന്ന നോട്ടീസ് ദേവാസ് മള്‍ട്ടിമീഡിയക്ക് നല്‍കുന്നത് 2011 ഫെബ്രുവരി 25ന് ആണ്.
deshabhimani 180411

ReplyDelete