Monday, April 18, 2011

ബംഗാളിന്റെ പുരോഗതിക്കുപിന്നില്‍ ഇടതുമുന്നണി


ബംഗാള്‍ ഇന്ന് ബൂത്തിലേക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. ഉത്തരബംഗാളിലെ ആറു ജില്ലയിലെ 54 മണ്ഡലമാണ് വിധിയെഴുതുക. ആറു ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. കുച്ച്ബിഹാര്‍ (ഒന്‍പത് മണ്ഡലം), ജല്‍പായ്ഗുരി (12), ഡാര്‍ജിലിങ് (5), ഉത്തര ദിനാജ്പുര്‍ (9), ദക്ഷിണ ദിനാജ്പുര്‍ (6), മാല്‍ദ(12) എന്നീ ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ്. 97.42 ലക്ഷം വോട്ടര്‍മാര്‍. 364 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. 12,133 പോളിങ് ബൂത്ത് വോട്ടെടുപ്പിനായി സജ്ജീകരിച്ചു. ഡാര്‍ജിലിങ്ങിലെയും കലിംപോങ്ങിലെയും ഉയര്‍ന്ന പ്രദേശങ്ങളിലുള്ള പോളിങ് ബൂത്തുകളില്‍ ശനിയാഴ്ച തന്നെ ഉദ്യോഗസ്ഥരെ എത്തിച്ചു.

സിപിഐ എം 32 സീറ്റിലും ഫോര്‍വേഡ് ബ്ളോക്ക് പത്ത് സീറ്റിലും ആര്‍എസ്പി ഒന്‍പത് സീറ്റിലും സിപിഐ രണ്ട് സീറ്റിലും മത്സരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 26 സീറ്റിലും കോണ്‍ഗ്രസ് 27 സീറ്റിലും രംഗത്തുണ്ട്. 102 സ്വതന്ത്രരും മത്സരിക്കുന്നു. ഇടതുമുന്നണി മന്ത്രിസഭയിലെ ക്ഷിതി ഗോസ്വാമി (ആലിപ്പുര്‍ദ്വാര്‍), അശോക് ഭട്ടാചാര്യ (സിലിഗുരി), കിരമയ് നന്ദ (റായ്ഗഞ്ച്), വിശ്വനാഥ് ചൌധരി (ബാലൂര്‍ഘട്ട്), ദശരഥ് തിര്‍ക്കെ (കുമാര്‍ഗ്രാം) എന്നിവരടക്കം 10 മന്ത്രിമാര്‍ ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടും. ഒരുക്കം പൂര്‍ത്തിയായതായും അന്താരാഷ്ട്ര, അന്തര്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചതായും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍ ഗുപ്ത പറഞ്ഞു. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. 560 കമ്പനി കേന്ദ്ര സേനയെ 54 മണ്ഡലത്തിലായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിന്റെ പുരോഗതിക്കുപിന്നില്‍ ഇടതുമുന്നണി: അശോക് മിത്ര

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ വ്യവസായനയവുമായുള്ള വിയോജിപ്പ് കാരണം സിപിഐ എമ്മിനെയും ഇടതുമുന്നണിയേയും വിമര്‍ശിച്ച മുന്‍ ധനമന്ത്രി ഡോ. അശോക് മിത്ര ഇടതുമുന്നണിക്കുവേണ്ടി രംഗത്ത്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ പ്രഭാത് പട്നായിക്, ജയതി ഘോഷ് എന്നിവര്‍ക്കൊപ്പം വേദിയിലെത്തിയ അശോക് മിത്ര വാര്‍ധക്യത്തിന്റെ അവശത അവഗണിച്ച് ആവേശകരമായ പ്രസംഗമാണ് നടത്തിയത്.

ബംഗാളില്‍ ഇന്നുള്ള എല്ലാ നന്‍മകളുടെയും ജനാധിപത്യ സംസ്കാരത്തിന്റെയും സ്രഷ്ടാക്കള്‍ ഇടതുമുന്നണി സര്‍ക്കാരാണെന്നും തൃണമൂലിന്റെ 'പരിവര്‍ത്തനം' ഈ നന്‍മകളെയും പുരോഗതിയേയും പിന്നോട്ടടിപ്പിക്കുമെന്നും ഡോ. അശോക് മിത്ര പറഞ്ഞു. രാജ്യത്തെ സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹ്യമായും നശിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ പങ്കാളിയായ മമത ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാനായിരിക്കും ശ്രമിക്കുക. അത് ബംഗാളിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലായിരിക്കും അവസാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് രാഷ്ട്രീയ ഇടതുപക്ഷം ശക്തമായ രാജ്യമാണ് ഇന്ത്യയെന്നും അതിനെ തകര്‍ക്കാനാണ് സാമ്രാജ്യത്വവും മൂലധന ശക്തികളും ശ്രമിക്കുന്നതെന്നും പ്രഭാത് പട്നായിക് പറഞ്ഞു. പ്രതിലോമ ശക്തികളും കുത്തക മാധ്യമങ്ങളും 'വികസന'ത്തെ വര്‍ഗ്ഗരഹിതമായാണ് കാണുന്നത്. വികസനത്തില്‍ രാഷ്ട്രീയമുണ്ട്. സാമാന്യ ജനങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റമുണ്ടാക്കുന്നതാണ് ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടില്‍ വികസനമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തെ തോല്‍പ്പിച്ചാല്‍ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ തടസ്സമില്ലാതെ നടപ്പാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെന്നും അതിനാല്‍ ഈ നയങ്ങളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം ജയിക്കേണ്ടത് അനിവാര്യമാണെന്നും ജയതി ഘോഷ് പറഞ്ഞു. കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം വിജയിച്ചാല്‍ ബംഗാളിലെ ഭൂപരിഷ്കരണത്തിന് തിരിച്ചടിയുണ്ടാകുമെന്നും ജയതി ഘോഷ് പറഞ്ഞു. കൊല്‍ക്കത്ത യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രതന്‍ ഖാസ്നവിശ്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് സലിം എന്നിവരും സംസാരിച്ചു.
(വി ജയിന്‍)

കള്ളപ്പണം വിതരണം: മമതയ്ക്ക് മറുപടിയില്ല

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍തോതില്‍ കള്ളപ്പണമൊഴുക്കുന്നുവെന്ന ആരോപണത്തിന് വ്യക്തമായ മറുപടി പറയാതെ മമതാ ബാനര്‍ജിയും സംസ്ഥാന പ്രതിപക്ഷനേതാവ് പാര്‍ഥ ചാറ്റര്‍ജിയും ഒഴിഞ്ഞുമാറി. പ്രചാരണരംഗത്ത് വലിയ വിവാദമായ ഈ ആരോപണത്തെക്കുറിച്ച് മറുപടി നല്‍കാന്‍ കഴിയാതെ കുഴങ്ങുകയാണ് തൃണമൂല്‍ നേതാക്കള്‍.

മാര്‍ച്ച് 25ന് തൃണമൂല്‍ ഭവനില്‍ 226 തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി 15 ലക്ഷം രൂപവീതം 33.90 കോടി രൂപ കേന്ദ്ര സഹമന്ത്രി മുകുള്‍ റോയ് വിതരണം ചെയ്തുവെന്നും എവിടെനിന്നാണ് ഈ പണം കിട്ടിയെന്ന് വ്യക്തമാക്കണമെന്നും സംസ്ഥാന ഭവനനിര്‍മാണമന്ത്രി ഗൌതം ദേവ് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു കമീഷന്‍ ചോദിച്ചാല്‍ മാത്രമേ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയൂ എന്നായിരുന്നു മമതയുടെ മറുപടി. ഗൌതം ദേവിന് സമനില തെറ്റിയെന്നു പറഞ്ഞ് പാര്‍ഥ ചാറ്റര്‍ജിയും തലയൂരി.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഗൌതം ദേവ് ആരോപണം ഉന്നയിച്ചത്. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാത്രം പണം വേണ്ടെന്ന് അറിയിച്ചു. ഇയാളെ ഇപ്പോള്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍. മമത തന്റെ പെയിന്റിങ് വിറ്റ് കിട്ടിയ പണമാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചതെന്നാണ് തൃണമൂല്‍ നേരത്തേ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഏപ്രില്‍ നാലുമുതലാണ് മമതയുടെ പെയിന്റിങ്ങുകള്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വില്‍ക്കാന്‍ തുടങ്ങിയത്. അതിനുമുമ്പുതന്നെ പണം വിതരണം ചെയ്തിരുന്നു. പണം കിട്ടിയതിന്റെ തൊട്ടടുത്ത ദിവസം ഖര്‍ദഹയില്‍ സംസ്ഥാന ധനമന്ത്രി അസിംദാസ് ഗുപ്തയോട് മത്സരിക്കുന്ന തൃണമൂല്‍ സ്ഥാനാര്‍ഥി അമിത് മിത്ര (വ്യവസായികളുടെ സംഘടനയായ ഫിക്കിയുടെ ജനറല്‍ സെക്രട്ടറി) ഏഴുലക്ഷം രൂപ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് 100, 200, 500 രൂപ സംഭാവന കൂപ്പണുകള്‍ അച്ചടിച്ചെങ്കിലും എവിടെയും വിതരണം ചെയ്തില്ല. പ്രചാരണത്തിന് മമത സഞ്ചരിക്കുന്നത് ഹെലികോപ്റ്ററിലും. ഹെലികോപ്റ്റര്‍ പറത്തുന്നവര്‍ താമസിക്കുന്നത് കൊല്‍ക്കത്തയിലെ വന്‍കിട ഹോട്ടലുകളില്‍. എവിടെനിന്നാണ് ഇത്രയും പണമെന്നും അതിന്റെ ഉറവിടം വെളിപ്പെടുത്താമോ എന്നുമായിരുന്നു ഗൌതം ദേവിന്റെ ചോദ്യം. ഇക്കാര്യത്തില്‍ സംവാദത്തിന് സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തൃണമൂല്‍ നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍, തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചില്ല.
(വി ജയിന്‍)

മമതയുടെ കോപ്റ്ററും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പ്രചാരണത്തിന് ഹെലികോപ്റ്ററില്‍ പറക്കുന്നതിനുള്ള ചെലവ് തെരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്തണമെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രണ്ട് ഹെലികോപ്റ്ററാണ് മമത ഉപയോഗിക്കുന്നത്. മണിക്കൂറിന് ഒരു ലക്ഷം രൂപയാണ് ചെലവ്. എവിടെ നിന്നാണ് ഇതിനുള്ള പണം കിട്ടുന്നതെന്ന് അവര്‍ വ്യക്തമാക്കണം. ബിജെപിയും കോണ്‍ഗ്രസുമൊക്കെ നേതാക്കളെ ഹെലികോപ്റ്ററിലാണ് പ്രചാരണത്തിന് എത്തിക്കുന്നത്. എവിടെ നിന്നാണ് ഇതിനൊക്കെ പണമെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്കായി 34 കോടി രൂപ നല്‍കിയതിനെക്കുറിച്ചും തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കും. സോമനാഥ് ചാറ്റര്‍ജി ഇടതുമുന്നണിയുടെ പ്രചാരണത്തിനു വന്നാല്‍ തടയില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.

പ്രചാരണത്തിന് എത്താമെന്ന് സോമനാഥ് ഗൌതം ദേവിനോട് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പാര്‍ടിയോ ഇടതുമുന്നണിയോ തീരുമാനമെടുത്തിട്ടില്ല. ഇടതുമുന്നണിക്കു വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ സോമനാഥിന് സ്വാതന്ത്യ്രമുണ്ട്. സോമനാഥിനെ പാര്‍ടി പുറത്താക്കിയപ്പോള്‍ മാധ്യമങ്ങള്‍ സിപിഐ എമ്മിനെ വിമര്‍ശിച്ചു. ഇപ്പോള്‍ അദ്ദേഹം ഇടതുമുന്നണിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നു എന്ന് കേട്ടപ്പോള്‍ അതിനും സിപിഐ എമ്മിനെ വിമര്‍ശിക്കുകയാണ്. ബംഗാളിലെ മാധ്യമങ്ങളെയോര്‍ത്ത് സഹതപിക്കുകയാണെന്നും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ പ്രതിലോമകാരികളും വിഘടനവാദികളും ശ്രമിക്കുകയാണെന്ന് ബിമന്‍ബസു പറഞ്ഞു.

ബംഗാളില്‍ വീണ്ടും തൃണമൂല്‍ അക്രമം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഞായറാഴ്ചയും തൃണമൂല്‍കോണ്‍ഗ്രസ് അക്രമം. വിവിധ സ്ഥലങ്ങളില്‍ല്‍ഇടതുമുന്നണി പ്രചാരണ റാലികള്‍ ആക്രമിക്കുകയും സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും കൈയേറ്റം ചെയ്യുകയുംചെയ്തു. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ബാട്ട്പെട്ട, ഹൂഗ്ളി ജില്ലയിലെ ജാംഗിപാറ എന്നിവിടങ്ങളിലെ സിപിഐ എം സ്ഥാനാര്‍ഥികളായ നേപ്പാള്‍ ദേബ് ഭട്ടാചാര്യ, സുദര്‍ശന്‍ റായ് ചൌധരി എന്നിവരെയാണ് കൈയേറ്റം ചെയ്തത്. സുദര്‍ശന്‍ ഉന്നത വിദ്യാഭ്യാസമന്ത്രികൂടിയാണ്. രണ്ടു പേരും ഞായറാഴ്ച തങ്ങളുടെ മണ്ഡലങ്ങളില്‍ പദയാത്രകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. രണ്ടിടത്തും തൃണമൂലുകാര്‍ ഇടതുമുന്നണി പ്രകടനത്തിനു നേരെ കല്ലും ഇഷ്ടികയും വലിച്ചെറിഞ്ഞു. തുടര്‍ന്ന് സ്ഥാനാര്‍ഥികളെ കൈയേറ്റം ചെയ്യുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കുപറ്റി.

പശ്ചിമ മേദിനിപുര്‍, പൂര്‍വ മേദിനിപുര്‍, ദക്ഷിണ 24 പര്‍ഗാനാസ് ജില്ലകളിലും തൃണമൂലുകാര്‍ ഇടതുമുന്നണി പ്രവര്‍ത്തകരെ ആക്രമിച്ചു. സിപിഐ എം പൊളിറ്റ് ബ്യറോ അംഗം വൃന്ദ കാരാട്ട് എംപി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയെ തൃണമൂലുകാര്‍ വെള്ളിയാഴ്ച ആക്രമിച്ചിരുന്നു. കുച്ച്ബിഹാര്‍ ജില്ലയിലെ തൂഫാന്‍ഗഞ്ചിലുണ്ടായ അക്രമത്തില്‍ 32 ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഞായാറാഴ്ച സംസ്ഥാനത്താകെ ഇടതുമുന്നണിയുടെ പ്രചാരണ റാലികളും പ്രകടനങ്ങളും നടന്നു.

ദേശാഭിമാനി 180411

3 comments:

  1. പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ വ്യവസായനയവുമായുള്ള വിയോജിപ്പ് കാരണം സിപിഐ എമ്മിനെയും ഇടതുമുന്നണിയേയും വിമര്‍ശിച്ച മുന്‍ ധനമന്ത്രി ഡോ. അശോക് മിത്ര ഇടതുമുന്നണിക്കുവേണ്ടി രംഗത്ത്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ പ്രഭാത് പട്നായിക്, ജയതി ഘോഷ് എന്നിവര്‍ക്കൊപ്പം വേദിയിലെത്തിയ അശോക് മിത്ര വാര്‍ധക്യത്തിന്റെ അവശത അവഗണിച്ച് ആവേശകരമായ പ്രസംഗമാണ് നടത്തിയത്.

    ബംഗാളില്‍ ഇന്നുള്ള എല്ലാ നന്‍മകളുടെയും ജനാധിപത്യ സംസ്കാരത്തിന്റെയും സ്രഷ്ടാക്കള്‍ ഇടതുമുന്നണി സര്‍ക്കാരാണെന്നും തൃണമൂലിന്റെ 'പരിവര്‍ത്തനം' ഈ നന്‍മകളെയും പുരോഗതിയേയും പിന്നോട്ടടിപ്പിക്കുമെന്നും ഡോ. അശോക് മിത്ര പറഞ്ഞു. രാജ്യത്തെ സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹ്യമായും നശിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ പങ്കാളിയായ മമത ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാനായിരിക്കും ശ്രമിക്കുക. അത് ബംഗാളിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലായിരിക്കും അവസാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete
  2. ഉത്തരബംഗാളിലെ ആറ് ജില്ലകളില്‍ കനത്ത പോളിങ്. ഒന്നാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന 54 മണ്ഡലങ്ങളില്‍ വൈകിട്ട് നാല് വരെ 67 ശതമാനം വോട്ട് രേഖപ്പെടുത്തി. കൂച്ച്ബിഹാറിലെ ശീതള്‍കുച്ചി നിയമസഭാ മണ്ഡലത്തിലെ 181-ാം നമ്പര്‍ ബൂത്തില്‍ സംഘര്‍ഷമുണ്ടായി. സുരക്ഷാ സേന നടത്തില ലാത്തിച്ചാര്‍ജില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ കുമാര്‍ഗഞ്ച് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംഘര്‍ഷത്തിനൊരുങ്ങിയ നാല് പേരെ അറസ്റ്റുചെയ്തു. മാല്‍ഡയില്‍ മാധ്യമപ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തെന്ന പരാതിയുണ്ട്. ഒറ്റപ്പെട്ട ചെറിയ അക്രമസംഭവങ്ങളൊഴിച്ചാല്‍ പോളിങ് പൊതുവേ സമാധാനപരമാണ്. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ വലിയ നീണ്ട നിരയാണ് ബൂത്തുകളില്‍ കാണുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ കേടുവന്നതിനെത്തുടര്‍ന്ന് 35 ബൂത്തുകളില്‍ പോളിങ് തുടങ്ങാന്‍ വൈകി. ഡാര്‍ജിലിങ് മലമുകളിലെ ബൂത്തുകളില്‍ നീണ്ട നിരകളാണ് കാണുന്നത്. കനത്ത സുരക്ഷാ സന്നാഹത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 560 കമ്പനി കേന്ദ്ര സേനയെ 54 മണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. കൂച്ച്ബിഹാര്‍(ഒന്‍പത് മണ്ഡലം), ജല്‍പായ്ഗുരി(12), ഡാര്‍ജിലിങ്(5), ഉത്തര ദിനാജ്പൂര്‍(9), ദക്ഷിണ ദിനാജ്പൂര്‍(6), മാല്‍ഡ(12) എന്നീ ജില്ലകളിലാണ് ഒന്നാം ഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. ആകെ 364 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. 97.42 ലക്ഷം വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. 12133 പോളിങ് ബൂത്തുകളാണ് ഒന്നാം ഘട്ടം വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. ഡാര്‍ജിലിങ്ങിലെയും കലിംപോങ്ങിലെയും ഉയര്‍ന്ന പ്രദേശങ്ങളിലുള്ള പോളിങ് ബൂത്തുകളില്‍ ശനിയാഴ്ച തന്നെ ഉദ്യോഗസ്ഥരെ എത്തിച്ചു. സിപിഐ എം 32 സീറ്റിലും ഫോര്‍വേഡ് ബ്ളോക്ക് പത്ത് സീറ്റിലും ആര്‍എസ്പി ഒന്‍പത് സീറ്റിലും സിപിഐ രണ്ട് സീറ്റിലും മത്സരിക്കുന്നു. തൃണമൂല്‍ കോഗ്രസ് 26 സീറ്റിലും കോഗ്രസ് 27 സീറ്റിലും മത്സരിക്കുന്നുണ്ട്. 102 സ്വതന്ത്രരും രംഗത്തുണ്ട്. ഇടതുമുന്നണി മന്ത്രിസഭയിലെ ക്ഷിതി ഗോസ്വാമി(ആലിപ്പൂര്‍ദ്വാര്‍), അശോക് ഭട്ടാചാര്യ(സിലിഗുരി), കിരമയ് നന്ദ(റായ്ഗഞ്ച്), വിശ്വനാഥ് ചൌധരി(ബാലൂര്‍ഘട്ട്), ദശരഥ് തിര്‍ക്കെ(കുമാര്‍ഗ്രാം) എന്നിവരടക്കം പത്ത് മന്ത്രിമാര്‍ ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരില്‍ പെടും. മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ് ആറ് ജില്ലകളിലായി 49 നിയമസഭാ മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 37 എണ്ണം ഇടതുമുന്നണിയും 12 സീറ്റുകള്‍ പ്രതിപക്ഷവും നേടി.

    ReplyDelete
  3. ബംഗാളിലെ പുരോഗതിയോ.. ചിരി വരുന്നു... നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ തമിഴന്മാരെക്കാള്‍ കുടുതല്‍ ഇപ്പോള്‍ ബംഗാളികള്‍ ആണ്. അവരോടോന്നു ചോദിക്കുക... ഇതിനുത്തരം അവര്‍ നല്‍കും.

    ReplyDelete