ന്യൂഡല്‍ഹി: മാവോയിസ്റുകളെ സഹായിച്ചെന്നും രാജ്യദ്രോഹക്കുറ്റം ചെയ്തെന്നുമുള്ള കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച മനുഷ്യാവകാശപ്രവര്‍ത്തകന്‍ ബിനായക് സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സെന്നിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ജാമ്യം അനുവദിച്ച് ജസ്റിസുമാരായ എച്ച് എസ് ബേദി, സി കെ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സെന്നിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനിയും ഛത്തീസ്ഗഢ് സര്‍ക്കാരിനുവേണ്ടി അഭിഭാഷകന്‍ യു യു ലളിതും കോടതിയില്‍ ഹാജരായി.
ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ മാവോയിസ്റ് അനുഭാവിയെന്നതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്ന് കോടതി പറഞ്ഞു. മാവോയിസ്റുകളെ സഹായിച്ചതിനോ അവര്‍ക്ക് താവളമൊരുക്കിയതിനോ സെന്നിനെതിരെ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. മാവോയിസ്റ് പ്രസിദ്ധീകരണങ്ങള്‍ കൈവശംവച്ചെന്ന കാരണം പറഞ്ഞുമാത്രം ഇത്തരത്തില്‍ കേസെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ ഫെബ്രുവരി 10ന്റെ വിധിക്കെതിരെയാണ് ബിനായക് സെന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ സെന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാവോയിസ്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബിനായക് സെന്നിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് മാവോയിസ്റ് നേതാവ് നാരായണ സന്യാല്‍, കൊല്‍ക്കത്തയിലെ ബിസിനസുകാരന്‍ പിയൂഷ് ഗുഷ എന്നിവരോടൊപ്പം പിയുസിഎല്‍ വൈസ് പ്രസിഡന്റുകൂടിയായ ബിനായക് സെന്നിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ദേശാഭിമാനി 170411
മാവോയിസ്റുകളെ സഹായിച്ചെന്നും രാജ്യദ്രോഹക്കുറ്റം ചെയ്തെന്നുമുള്ള കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച മനുഷ്യാവകാശപ്രവര്‍ത്തകന്‍ ബിനായക് സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സെന്നിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ജാമ്യം അനുവദിച്ച് ജസ്റിസുമാരായ എച്ച് എസ് ബേദി, സി കെ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സെന്നിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനിയും ഛത്തീസ്ഗഢ് സര്‍ക്കാരിനുവേണ്ടി അഭിഭാഷകന്‍ യു യു ലളിതും കോടതിയില്‍ ഹാജരായി.
ReplyDelete