സംസ്ഥാനത്തെ ക്രൈസ്തവരുടെ കണക്കെടുക്കാനുള്ള തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു. കണക്കെടുപ്പിന് പൊലീസ് അധികൃതര്‍ ഉത്തരവിട്ടതിനെക്കുറിച്ച് അന്വേഷണം നടത്താനും തീരുമാനമായി. ക്രൈസ്തവര്‍ ദേശീയ ന്യൂനപക്ഷ കമീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ ഉടന്‍തന്നെ സംസ്ഥാനം സന്ദര്‍ശിക്കും. ഗുജറാത്തിലും ഒഡീഷയിലും കര്‍ണാടകത്തിലുമെന്ന പോലെ ക്രൈസ്തവര്‍ക്കെതിരെ സംഘടിത ആക്രമണം നടത്തുന്നതിന് മുന്നോടിയായാണ് കണക്കെടുപ്പിനുള്ള നീക്കമെന്ന് ആരോപണം ഉയര്‍ന്നു.
മാര്‍ച്ച് 22നാണ് ക്രൈസ്തവരുടെ കണക്കെടുപ്പ് നടത്താന്‍ ഉത്തരവിറക്കിയത്. പത്തുദിവസത്തിനകം വിവരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കത്തോലിക്കരും പ്രൊട്ടസ്റന്റും തിരിച്ചുള്ള എണ്ണം, അവരുടെ സാമ്പത്തികാവസ്ഥ, ക്രൈസ്തവര്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം, ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും കുട്ടികളുടെയും എണ്ണം, വരുമാന സ്രോതസ്സ്, വിദേശപണം ലഭിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച വിവരം, നിലവിലുള്ളതും നിര്‍മിച്ചുവരുന്നതുമായ പള്ളികളുടെ എണ്ണം, അവിടുത്തെ ബിഷപ്പുമാര്‍, വൈദികര്‍ എന്നിവരെക്കുറിച്ചുള്ള വിവരം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ക്രൈസ്തവരുടെ എണ്ണം, ക്രൈസ്തവരുടെ രാഷ്ട്രീയമായ ചായ്വ്, ജില്ലാതലത്തില്‍ ക്രൈസ്തവര്‍ നടത്തിയ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും പൊലീസു വഴി തിരക്കിയത്.
സിയോഹര്‍ ജില്ലയിലെ അഷ്ത്ര നഗരത്തിലെ ഫാ. ഫ്രാന്‍സിസ് സ്ക്കറിയ വിവരം നല്‍കാത്തതിനെത്തുടര്‍ന്ന് പൊലീസുമായി വാക്ക് തര്‍ക്കമുണ്ടായതോടെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ രഹസ്യനീക്കം പുറത്തായത്. പരാതി ലഭിച്ചപ്പോഴാണ് ഇത്തരമൊരു കണക്കെടുപ്പ് നടക്കുന്ന വിവരം അറിഞ്ഞതെന്നാണ് ഡിജിപി എസ് കെ റൌത്തിന്റെ പ്രതികരണം. റൌത്താണ് അഡീഷനല്‍ ഡയറക്ടര്‍(രഹസ്യാന്വേഷണ വിഭാഗം)ആര്‍ കെ ശുക്ളയോട് സര്‍ക്കുലറിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്.
ക്രൈസ്തവര്‍ക്കെതിരായ ഗൂഢാലോചനയുടെ ഫലമാണ് ഈ കണക്കെടുപ്പെന്ന് ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ലിയോ കര്‍ണീലിയോ പറഞ്ഞു. കണക്കെടുപ്പുമായി സഹകരിക്കരുതെന്നും ഒരു വിവരവും നല്‍കരുതെന്നും അദ്ദേഹം ബിഷപ്പുമാരോടും പുരോഹിതന്മാരോടും ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് കാത്തേലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ദേശീയ വക്താവ് ഫാ. ബാബുജോസഫ് ആവശ്യപ്പെട്ടു.
ദേശാഭിമാനി 170411

ReplyDelete