സി ഭാസ്കരന്റെ "ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ആദ്യ പഥികര്‍"" എന്ന ഗ്രന്ഥത്തിന് കെ ഇ എന്‍ കുഞ്ഞഹമ്മദ് എഴുതിയ അവതാരികയുടെ പേര് "ചരിത്രമായി മാറുന്ന ജീവചരിത്രം"" എന്നാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിസ്തുല സംഭാവനകള്‍ നല്‍കി ചരിത്രത്തിന്റെ ഭാഗമായ വിപ്ലവകാരികളുടെ ജീവചരിത്രം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രംതന്നെയാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ചരിത്രം അറിയണമെങ്കില്‍ ആദ്യപഥികരുടെ ജീവിതംകൂടി മനസിലാക്കണം. മാര്‍ക്സിസം-ലെനിനിസം പ്രചരിപ്പിച്ച വിപ്ലവകാരികളുടെ നിസ്വാര്‍ഥവും ത്യാഗപൂര്‍ണവും ലളിതവുമായ ജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഭാസ്കരന്‍ തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. മുമ്പേ നടന്ന വിപ്ലവകാരികള്‍ക്ക് ലിഖിത ചരിത്രത്തിന്റെ മഷിക്കൂട്ടൊരുക്കുകയായിരുന്നു ആദ്യപഥികരെക്കുറിച്ചുള്ള ഗ്രന്ഥ പരമ്പരയിലൂടെ സി ഭാസ്കരന്‍. മൂന്ന് വാള്യങ്ങളിലായി ഇന്ത്യയിലെ ഒന്നും രണ്ടും തലമുറയിലെ മിക്കവാറും എല്ലാ നേതാക്കളെയും കുറിച്ചുള്ള സമഗ്രചിത്രം ലഭ്യമാക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആദ്യവാള്യം 2002ലും "മുമ്പേ നടന്നവര്‍"" എന്ന രണ്ടാംവാള്യം 2009ലും പുറത്തിറങ്ങി. ആദ്യ രണ്ട് വാള്യങ്ങള്‍ പുറത്തുവന്നപ്പോള്‍ കേരളത്തിലെ ഏഴ് നേതാക്കളെക്കുറിച്ച് മാത്രമേ എഴുതിയിരുന്നുള്ളു.
കേരളത്തിലെ നേതാക്കന്‍മാരെക്കുറിച്ച് മാത്രമായി മറ്റൊരു പുസ്തകം പ്രസിദ്ധീകരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന നല്‍കിയ ആദ്യകാല നേതാക്കളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തണമെന്ന ദീര്‍ഘകാല മോഹമാണ് ഇത്തരമൊരു പുസ്തകരചനയിലേക്ക് നയിച്ചതെന്ന് ആദ്യവാള്യത്തിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതി. ഇരുപത് പേരെക്കുറിച്ചെഴുതാനാണ് ആദ്യം ഉദ്ദേശിച്ചത്. എഴുതിത്തുടങ്ങിയപ്പോള്‍ എണ്ണം വര്‍ധിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 72 നേതാക്കളെ ആദ്യ സഞ്ചികയില്‍ പരിചയപ്പെടുത്തി. അതില്‍ കേരളത്തില്‍നിന്ന് പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി എന്നിവരും ഉള്‍പ്പെടും. പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, അസം, ദില്ലി, മണിപ്പൂര്‍, ത്രിപുര, ഒറീസ, ബിഹാര്‍, പോണ്ടിച്ചേരി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കളുടെ ജീവിതത്തിലൂടെയും സമരവഴികളിലൂടെയും ഭാസ്കരന്‍ കടന്നുപോകുന്നുണ്ട്.
"മുമ്പേ നടന്നവര്‍"" എന്ന രണ്ടാം സഞ്ചികയില്‍ 69 നേതാക്കളെയാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ കെ സി ജോര്‍ജ്, കെ ദാമോദരന്‍, രാമദാസ്, എന്‍ സി ശേഖര്‍ എന്നീ മലയാളികളും ഉള്‍പ്പെടും. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അസ്തിവാരമിട്ടവരില്‍ പ്രമുഖനായ ബെന്‍ ബ്രാഡ്ലി എന്നറിയപ്പെടുന്ന ബഞ്ചമിന്‍ ഫ്രാന്‍സിസ് ബ്രാഡ്ലി എന്ന ഇംഗ്ലീഷുകാരനെയും മുമ്പേ നടന്നവരില്‍ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. ട്രേഡ് യൂണിയന്‍ രംഗത്തെ ആദ്യ പഥികര്‍ എന്ന ഗ്രന്ഥവും ശ്രദ്ധേയമാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികരെക്കുറിച്ചെഴുതാനുള്ള വിവര ശേഖരണമാണ് ട്രേഡ് യൂണിയന്‍ രംഗത്തെ ആദ്യപഥികരെക്കുറിച്ചെഴുതാന്‍ പ്രേരണയായത്. ട്രേഡ് യൂണിയന്‍ രംഗത്ത് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ 210 നേതാക്കളുടെ സംക്ഷിപ്ത ജീവിത വിവരങ്ങളാണ് ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയത്.
സി ഭാസ്കരന്റെ സംസ്കാരം തിരുവനന്തപുരത്ത്
പ്രമുഖ എഴുത്തുകാരനുംചിന്ത പബ്ളിഷേഴ്സിന്റെ പത്രാധിപരുമായിരുന്ന സി ഭാസ്കരന്റെ സംസ്കാരം തിങ്കളാഴ്ച പകല്‍ 11ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. രാവിലെ 9 മുതല്‍സിപിഐം തിരുവനന്തപുരം ജില്ലാകമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെക്കും.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.45 നായിരുന്നു മരണം
അന്തരിച്ച സഖാവിനു ആദരാഞ്ജലികള്‍
സി ഭാസ്കരന്റെ "ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ആദ്യ പഥികര്‍"" എന്ന ഗ്രന്ഥത്തിന് കെ ഇ എന്‍ കുഞ്ഞഹമ്മദ് എഴുതിയ അവതാരികയുടെ പേര് "ചരിത്രമായി മാറുന്ന ജീവചരിത്രം"" എന്നാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിസ്തുല സംഭാവനകള്‍ നല്‍കി ചരിത്രത്തിന്റെ ഭാഗമായ വിപ്ലവകാരികളുടെ ജീവചരിത്രം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രംതന്നെയാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ചരിത്രം അറിയണമെങ്കില്‍ ആദ്യപഥികരുടെ ജീവിതംകൂടി മനസിലാക്കണം. മാര്‍ക്സിസം-ലെനിനിസം പ്രചരിപ്പിച്ച വിപ്ലവകാരികളുടെ നിസ്വാര്‍ഥവും ത്യാഗപൂര്‍ണവും ലളിതവുമായ ജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഭാസ്കരന്‍ തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. മുമ്പേ നടന്ന വിപ്ലവകാരികള്‍ക്ക് ലിഖിത ചരിത്രത്തിന്റെ മഷിക്കൂട്ടൊരുക്കുകയായിരുന്നു ആദ്യപഥികരെക്കുറിച്ചുള്ള ഗ്രന്ഥ പരമ്പരയിലൂടെ സി ഭാസ്കരന്‍. മൂന്ന് വാള്യങ്ങളിലായി ഇന്ത്യയിലെ ഒന്നും രണ്ടും തലമുറയിലെ മിക്കവാറും എല്ലാ നേതാക്കളെയും കുറിച്ചുള്ള സമഗ്രചിത്രം ലഭ്യമാക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആദ്യവാള്യം 2002ലും "മുമ്പേ നടന്നവര്‍"" എന്ന രണ്ടാംവാള്യം 2009ലും പുറത്തിറങ്ങി. ആദ്യ രണ്ട് വാള്യങ്ങള്‍ പുറത്തുവന്നപ്പോള്‍ കേരളത്തിലെ ഏഴ് നേതാക്കളെക്കുറിച്ച് മാത്രമേ എഴുതിയിരുന്നുള്ളു.
ReplyDeleteപ്രിയ സഖാവിനു ആദരാഞ്ജലികള്‍....!
ReplyDelete