Sunday, April 10, 2011

കമ്യൂണിസ്റ്റുകാരുമായി ഒരുമിക്കേണ്ട മേഖലകളെക്കുറിച്ച് കര്‍ദിനാള്‍ ചിന്തിച്ചു: അനുജന്‍

കൊച്ചി:

'ഞങ്ങളൊന്നും കമ്യൂണിസ്റ്റ് പാര്‍ടിക്കാരല്ല. പക്ഷേ സഭയും പൊതുനന്മയെ കരുതി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയും ഒരുമിക്കേണ്ട മേഖലകളെക്കുറിച്ച് വലിയ പിതാവ് എപ്പോഴും ചിന്തിച്ചു'. കര്‍ദിനാളിന്റെ അനുജനും സന്തതസഹചാരിയുമായ ആന്റണി വിതയത്തില്‍ ആത്മീയജീവിതത്തിന്റെ ഔന്നിത്യത്തില്‍ തൊട്ട വലിയ പിതാവിലെ പച്ചമനുഷ്യനെ ഓര്‍ത്തെടുത്തു.

നീണ്ട 34 വര്‍ഷം അമേരിക്കയില്‍ രസതന്ത്രം ഗവേഷണാധ്യാപകനായിരുന്ന ആന്റണി വിതയത്തില്‍ 18 വര്‍ഷത്തോളമായി പിതാവിനൊപ്പമുണ്ട്. സാമൂഹ്യനീതിയെക്കുറിച്ചു ചിന്തിക്കുമ്പോഴാണ് അധഃസ്ഥിത പ്രത്യയശാസ്ത്രവുമായുള്ള യോജിപ്പിന്റെ മേഖലകള്‍ പിതാവ് അന്വേഷിച്ചതെന്ന് ആന്റണി പറഞ്ഞു. സഭ സാമൂഹ്യസേവനമാണ് നടത്തുന്നത്. അത് സമൂഹത്തില്‍ ഒരുപാട് നന്മയും പുരോഗതിയും നല്‍കും. എന്നാല്‍ അധികാരം കൈയാളുന്നവര്‍ക്കേ സാമൂഹ്യനീതി നടപ്പാക്കാനാകൂ. പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കേ ശരിയായ അര്‍ഥത്തില്‍ സാമൂഹ്യനീതി ചെയ്യാനാകൂ എന്നും പിതാവ് വിശ്വസിച്ചു. അതേക്കുറിച്ച് തുറന്നെഴുതുകയും സംസാരിക്കുകയും ചെയ്തു- ആന്റണി വിതയത്തില്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് ആശയങ്ങളോടെന്നപോലെ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായും പിതാവിന് അടുത്തബന്ധമുണ്ടായിരുന്നു. ഡോ. വര്‍ഗീസ് പുളിക്കനോടൊപ്പമാണ് സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന എ പി വര്‍ക്കി ആദ്യമായി കര്‍ദിനാളിനെ കാണാന്‍വന്നത്. അതും വളരെയധികം നിര്‍ബന്ധിച്ചിട്ടായിരുന്നെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ സഹോദര പുത്രനുമായ മാണി വിതയത്തില്‍ ഓര്‍ക്കുന്നു. ഒരിക്കലും അധികം നീണ്ടുപോകാത്ത പിതാവിന്റെ ഔദ്യോഗിക കൂടിക്കാഴ്ച അന്ന് അവസാനിച്ചത് രണ്ടുമണിക്കൂറിലേറെ കഴിഞ്ഞാണ്. ലാളിത്യത്തിന്റെ ആള്‍രൂപങ്ങളായിരുന്ന ഇരുവരെയും പരസ്പരം ബന്ധിപ്പിച്ചതും ആ ജീവിതസമാനതതന്നെ. കര്‍ദിനാളിനൊപ്പം ഭക്ഷണംകൂടി കഴിച്ചാണ് എ പി വര്‍ക്കി മടങ്ങിയത്. ആ ബന്ധം മരിക്കുവോളം തുടര്‍ന്നു. പിന്നീട് എ പി വര്‍ക്കിയുടെ ഓര്‍മയ്ക്ക് ആരക്കുന്നത്ത് ആശുപത്രി നിര്‍മിച്ചപ്പോള്‍ കര്‍ദിനാള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. സഭയിലെ യാഥാസ്ഥിതികരുടെ വിരോധം വകവയ്ക്കാതെയാണ് അദ്ദേഹം ചടങ്ങിനെത്തിയത്. രണ്ടുതവണ ജില്ലയില്‍നിന്നുള്ള മന്ത്രിയായിരുന്ന എസ് ശര്‍മയോട് പുത്രതുല്യമായ സ്നേഹമായിരുന്നു പിതാവിന്. പ്രധാന സന്ദര്‍ഭങ്ങളിലെല്ലാം ശര്‍മ കര്‍ദിനാളിനെ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പലപ്പോഴും പിതാവിനെ കണ്ട് സൌഹൃദം പങ്കിട്ടുവെന്നും അദ്ദേഹം അനുസ്മരിച്ചു.

ദേശാഭിമാനി 100411

3 comments:

  1. ഞങ്ങളൊന്നും കമ്യൂണിസ്റ്റ് പാര്‍ടിക്കാരല്ല. പക്ഷേ സഭയും പൊതുനന്മയെ കരുതി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയും ഒരുമിക്കേണ്ട മേഖലകളെക്കുറിച്ച് വലിയ പിതാവ് എപ്പോഴും ചിന്തിച്ചു'. കര്‍ദിനാളിന്റെ അനുജനും സന്തതസഹചാരിയുമായ ആന്റണി വിതയത്തില്‍ ആത്മീയജീവിതത്തിന്റെ ഔന്നിത്യത്തില്‍ തൊട്ട വലിയ പിതാവിലെ പച്ചമനുഷ്യനെ ഓര്‍ത്തെടുത്തു.

    ReplyDelete
  2. True. Pakshey adukkunnathu nokkiyum kandum venam. abraham mathoma Methrapolithaye poleyum varky vithayathilineyum poleyulla nalla manushyarum chila rational chinthakal ulla sabhakalum undu. avarodu aduthal pollilla. Pakshey catholica sabhayodokkey adukkaan poyaal pinne avarudey thaalathinu otthu thullenda varum. but overall CPIM mathangalumaayi kooduthal sahakarikkenda kalam varum. Mathathey thalli parayaan sramikkaathey sahakarichu pravarthikkuka

    ReplyDelete
  3. ഒന്നുകില്‍ മലയാളത്തില്‍ എഴുതുക. ഇല്ലെങ്കില്‍ ഇംഗ്ലീഷില്‍. നീണ്ട മംഗ്ലീഷ് വായിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കുമല്ലോ. നന്ദി കമന്റുകള്‍ക്ക്

    ReplyDelete