ലാല്‍ഗഢ് (പശ്ചിമബംഗാള്‍): ആദിവാസികളുടെയും കര്‍ഷകരുടെയും ചോരകൊണ്ട് മാവോയിസ്റുകള്‍ ചുവപ്പിച്ച ജംഗല്‍മഹല്‍ ഇപ്പോള്‍ ചുവക്കുന്നത് ചെങ്കൊടികളാല്‍. പശ്ചിമബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജംഗല്‍മഹലില്‍ ഇടതുമുന്നണിയുടെ വന്‍ പ്രചാരണത്തിന് തുടക്കമായി. മേദിനിപ്പൂര്‍-സാല്‍ബണി റോഡിലെ ‘ഭാതുതലയില്‍നിന്ന് ലാല്‍ഗഢ് വരെയുള്ള 35 കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ എങ്ങും ചൊങ്കൊടികള്‍. ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം ജംഗല്‍മഹല്‍ ചെങ്കൊടിയോടുള്ള കൂറ് വെളിപ്പെടുത്തി. അതും വന്‍ ഭൂരിപക്ഷത്തില്‍. ജംഗല്‍മഹലിലെ സമാധാനം തകര്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതും മാവോയിസ്റുകളുടെ സ്വൈരവിഹാരത്തിനായി കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് മമത ആവശ്യപ്പെടുന്നതും അതുകൊണ്ടുതന്നെ.
ജംഗല്‍മഹല്‍ മേഖലയിലെ 14 നിയമസഭാമണ്ഡലങ്ങളില്‍ 13 എണ്ണവും 2006ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടി. ഇതില്‍ കേശ്പൂരിലെ ഭൂരിപക്ഷം 66,000. ഗാര്‍ബെട്ട ഈസ്റ്റ് -61,000, ഗര്‍ബെട്ട വെസ്റ്റ് -55,000, മേദിനിപ്പൂര്‍ 56,000, ഗോപിവല്‍പൂര്‍ -51,000, താല്‍ഡാംഗ്ര -50,000, നയാഗ്രാം-44,000. ഇടതുമുന്നണിയുടെ ഭൂരിപക്ഷം ഇങ്ങനെ നീളുന്നു. മേദിനിപ്പൂര്‍ മണ്ഡലത്തിലെ ഗഡ്മാല്‍ പഞ്ചായത്ത് ഗ്രാമപ്രധാന്‍ പശുപതിസിങ്ങിനെ മാവോയിസ്റുകള്‍ കൊലപ്പെടുത്തിയത് ഗ്രാമവാസികള്‍ മറന്നിട്ടില്ല. മാവോയിസ്റുകളോടും അവര്‍ക്ക് സഹായം നല്‍കുന്ന തൃണമൂലിനോടുമുള്ള രോഷം അവരുടെ വാക്കുകളില്‍ നിറഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ഥി സന്തോഷ് റാണയുടെ ചുവരെഴുത്തുകള്‍ വീടുകളുടെ ചുവരില്‍ത്തന്നെ. കഴിഞ്ഞ തവണ ബീപൂര്‍ നിയമസഭാമണ്ഡലത്തിലായിരുന്ന ലാല്‍ഗഢ് ഇപ്പോള്‍ ജാര്‍ഗ്രാം മണ്ഡലത്തിലാണ്. ജാര്‍ഗ്രാമില്‍ സിപിഐ എമ്മിലെ അമര്‍ ബസുവും തൃണമൂല്‍ കോണ്‍ഗ്രസിലെ സുകുമാര്‍ ഹന്‍സ്ദായും തമ്മിലാണ് പ്രധാന മത്സരം. ഇവിടെ മത്സരിക്കുമെന്ന് ജയിലില്‍ കിടക്കുന്ന മാവോയിസ്റ് നേതാവ്ഛത്രധര്‍ മഹതോ പ്രഖ്യാപിച്ചിട്ടുണ്ട്. മഹതോയെ പിന്തിരിപ്പിക്കണോ പിന്തുണയ്ക്കണോ എന്ന സംശയത്തിലാണ് തൃണമൂല്‍ . മമതയുടെ അടുത്ത സുഹൃത്തായ ഛത്രധര്‍ മുന്‍ തൃണമൂല്‍ പ്രവര്‍ത്തകനുമാണ്. ബാങ്കുറ ജില്ലയിലെ റാണിബാന്ദ്, താല്‍ഡംഗ്ര, പുരൂളിയ ജില്ലയിലെ ബന്‍ധ്വാന്‍, ബല്‍റാംപൂര്‍, ‘ഭാഗ്മണ്ഡി, ജോയ്പൂര്‍ മണ്ഡലങ്ങളിലും പ്രചാരണം സജീവമാണ്.
(വി ജയിന്‍)
ബംഗാളില്‍ 'പണം നല്‍കി വാര്‍ത്ത' തടയണം: ഇടതുപക്ഷ നേതാക്കള്‍
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ പണംകൊടുത്ത് വാര്‍ത്ത (പെയ്ഡ് ന്യൂസ്) നല്‍കുന്നതു തടയാന്‍ സംവിധാനം വേണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ മുഖ്യതെരഞ്ഞെടുപ്പു കമീഷണറെ കണ്ട് ആവശ്യപ്പെട്ടു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോത്പല്‍ ബസു, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, ആര്‍എസ്പി സെക്രട്ടറി അബനിറോയ്, ഫോര്‍വേഡ് ബ്ളോക്ക് നേതാവ് എസ് പി തിവാരി എന്നിവരടങ്ങിയ സംഘമാണ് പരാതി നല്‍കിയത്. സംസ്ഥാനത്ത് സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ നടപടി ഉണ്ടാകണമെന്നും സംഘം ആവശ്യപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ രണ്ടു ഏക്കര്‍ സ്ഥലം തുച്ഛമായ 6.60 കോടി രൂപക്ക് 'പ്രതിദിന്‍' പത്രത്തിന് പാട്ടത്തിനു കൊടുത്തത് ഫെബ്രുവരി 21നാണ്. വാര്‍ഷികപാട്ടമായി നിശ്ചയിച്ചതാകട്ടെ 120 രൂപയും. കമ്പോളവിലയ്ക്ക് ഈ സ്ഥലം നല്‍കിയിരുന്നെങ്കില്‍ 100 കോടിയിലധികം രൂപ സര്‍ക്കാരിന് ലഭിക്കുമായിരുന്നു. ഈ ഭൂമി ഇടപാടിനു ശേഷം തൃണമൂലിന്റെ മുഖപത്രമായാണ് 'പ്രതിദിന്‍' പ്രവര്‍ത്തിക്കുന്നത്. ഇത്തരം വാര്‍ത്തകളുടെ പകര്‍പ്പ് നേതാക്കള്‍ തെരഞ്ഞെടുപ്പു കമീഷനു കൈമാറി. പത്രത്തിന്റെ ടെലിവിഷന്‍ ചാനലായ ചാനല്‍ 10ഉം ഇതേ പാത പിന്തുടരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കമീഷനോടു ആവശ്യപ്പെട്ടതായി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പശ്ചിമ മേദിനിപ്പൂരിലും മറ്റും ഇടതുപക്ഷപാര്‍ടികളെ പ്രചാരണം നടത്താന്‍ അനുവദിക്കില്ലെന്ന് മാവോയിസ്റുകള്‍ ഭീഷണിപ്പെടുത്തി. 175 സാമൂഹ്യവിരുദ്ധര്‍ക്കെതിരെ അറസ്റു വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഒരാളെപോലും അറസ്റുചെയ്യാന്‍ കഴിഞ്ഞില്ല. പുതിയ എസ്പിയെ തെരഞ്ഞെടുപ്പു കമീഷന്‍വച്ചതിനു ശേഷമാണ് അറസ്റു വാറണ്ട് നടപ്പാക്കുന്നതില്‍ അമാന്തം. ഡാര്‍ജിലിങ്ങില്‍ ജിഎന്‍എല്‍എഫ് നേതാവ് ബിമല്‍ ഗുരുങ്ങിനോട്, 18ന് വിസ കാലാവധി തീരുമെന്നും അതിനുശേഷം സ്ഥലം വിടണമെന്നും അന്ത്യശാസനം നല്‍കി. അന്ത്യശാസനം നല്‍കിയ ജിജെഎം നേതാവ് ബിമല്‍ ഗുരുങ്ങാകട്ടെ ക്രിമിനല്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ആളാണ്. എന്നിട്ടും തെരഞ്ഞെടുപ്പു കമീഷന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല- യെച്ചൂരി പറഞ്ഞു. ഐസ്ക്രീം പാര്‍ലര്‍ കേസ് ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നും തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ അതില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ചോദ്യത്തിന് മറുപടിയായി യെച്ചൂരി പറഞ്ഞു.
ദേശാഭിമാനി 140411
ആദിവാസികളുടെയും കര്‍ഷകരുടെയും ചോരകൊണ്ട് മാവോയിസ്റുകള്‍ ചുവപ്പിച്ച ജംഗല്‍മഹല്‍ ഇപ്പോള്‍ ചുവക്കുന്നത് ചെങ്കൊടികളാല്‍. പശ്ചിമബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജംഗല്‍മഹലില്‍ ഇടതുമുന്നണിയുടെ വന്‍ പ്രചാരണത്തിന് തുടക്കമായി. മേദിനിപ്പൂര്‍-സാല്‍ബണി റോഡിലെ ‘ഭാതുതലയില്‍നിന്ന് ലാല്‍ഗഢ് വരെയുള്ള 35 കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ എങ്ങും ചൊങ്കൊടികള്‍. ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം ജംഗല്‍മഹല്‍ ചെങ്കൊടിയോടുള്ള കൂറ് വെളിപ്പെടുത്തി. അതും വന്‍ ഭൂരിപക്ഷത്തില്‍. ജംഗല്‍മഹലിലെ സമാധാനം തകര്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതും മാവോയിസ്റുകളുടെ സ്വൈരവിഹാരത്തിനായി കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് മമത ആവശ്യപ്പെടുന്നതും അതുകൊണ്ടുതന്നെ.
ReplyDelete