ന്യൂഡല്‍ഹി: ടു ജി സ്പെക്ട്രം അഴിമതിയില്‍ കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിനും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. സ്പെക്ട്രം അഴിമതിയില്‍ ഉള്‍പ്പെട്ട ഡിബി റിയല്‍റ്റി എന്ന കമ്പനിയുടെ ഭരണം നിയന്ത്രിക്കുന്നത് ശരദ് പവാറാണെന്ന് കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയ സിബിഐക്ക് മൊഴിനല്‍കി. സ്വാന്‍ ടെലികോമിന് ലൈസന്‍സും സ്പെക്ട്രവും ലഭ്യമാക്കാന്‍ ശരദ് പവാര്‍ ടെലികോംമന്ത്രിയായിരുന്ന എ രാജയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും നീര റാഡിയ സിബിഐയോടു പറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് ലൈസന്‍സ് ലഭിക്കാനും ശരദ് പവാര്‍ സമ്മര്‍ദം ചെലുത്തിയത്രെ. എന്നാല്‍, ഇതു തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ തന്റെ പക്കലില്ലെന്നും നീര റാഡിയ പറഞ്ഞു. സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് റാഡിയയുടെ വെളിപ്പെടുത്തല്‍ ഉള്ളത്.
മുംബൈയിലെ ബിസിനസ് കേന്ദ്രങ്ങളിലുള്ള പൊതുധാരണ, ഡിബി റിയല്‍റ്റി എന്ന കമ്പനിയുടെ ‘ഭരണം കൈയാളുന്നത് ശരദ് പവാറും കുടുംബവുമാണെന്നാണ് റാഡിയയുടെ വെളിപ്പെടുത്തല്‍. ജയിലില്‍ കഴിയുന്ന ഷഹീദ് ബല്‍വയാണ് ഡിബി റിയല്‍റ്റി മാനേജിങ് ഡയറക്ടര്‍. ബല്‍വയുടെ വിമാനവും ഹെലികോപ്റ്ററും മറ്റും പവാര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും റാഡിയ പറഞ്ഞു.
എന്നാല്‍, നീര റാഡിയ പറയുന്നത് ശുദ്ധ കളവും വിഡ്ഢിത്തവുമാണെന്ന് ശരദ് പവാര്‍ പറഞ്ഞു. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന മാത്രമാണിതെന്നും ആരും ഇതിന് പ്രധാന്യം നല്‍കില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. ഡിബി റിയല്‍റ്റി എന്ന ടെലികോം കമ്പനിയില്‍ ധനപരമായ ഒരു താല്‍പ്പര്യവും തനിക്കില്ല. കമ്പനിയുമായി ഒരു പൈസയുടെ ബന്ധവും ഇല്ല. ഡിബി റിയല്‍റ്റി ഉടമ വിനോദ് ഗോയങ്കയുടെ അച്ഛന്‍ കെ എം ഗോയങ്കയുമായി 35 വര്‍ഷത്തെ പരിചയമുണ്ട്. ആ ബന്ധത്തിന്റെ ഫലമായി 20 വര്‍ഷം മുമ്പ് ജന്മനാടായ ബാരാമതിയില്‍ ഒരു പാല്‍ സംസ്കരണ കേന്ദ്രം തുറന്നിരുന്നു. അതുകൊണ്ടുതന്നെ ഡിബി റിയല്‍റ്റി കമ്പനിയുടെ ഉടമകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍, അവരുടെ ടെലികോം കമ്പനിയുമായി ബന്ധമില്ല- പവാര്‍ പറഞ്ഞു. സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് ഒരു കോര്‍പറേറ്റ് ഇടനിലക്കാരുമായും താന്‍ സംസാരിച്ചിട്ടില്ല. കൃഷിയിലാണ് താല്‍പ്പര്യം. ടെലികോം കമ്പനിയിലല്ല. മാധ്യമ റിപ്പോര്‍ട്ടുകളോട് പവാര്‍ പ്രതികരിച്ചു.
റാഡിയയുടെ വെളിപ്പെടുത്തലില്‍ പുതുമയില്ലെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു. ടെലികോം ലൈസന്‍സിന് പ്രത്യുപകാരമായി ഡിബി റിയല്‍റ്റി മറ്റു കമ്പനികള്‍ മുഖേന കരുണാനിധിയുടെ ഭാര്യയും മകളും ഡയറക്ടര്‍മാരായുള്ള കലൈജ്ഞര്‍ ടിവിക്ക് 214 കോടി രൂപ നല്‍കിയതായി നേരത്തെ ആരോപണമുണ്ടായിരുന്നു.
ദേശാഭിമാനി 150411
ടു ജി സ്പെക്ട്രം അഴിമതിയില്‍ കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിനും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. സ്പെക്ട്രം അഴിമതിയില്‍ ഉള്‍പ്പെട്ട ഡിബി റിയല്‍റ്റി എന്ന കമ്പനിയുടെ ഭരണം നിയന്ത്രിക്കുന്നത് ശരദ് പവാറാണെന്ന് കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയ സിബിഐക്ക് മൊഴിനല്‍കി. സ്വാന്‍ ടെലികോമിന് ലൈസന്‍സും സ്പെക്ട്രവും ലഭ്യമാക്കാന്‍ ശരദ് പവാര്‍ ടെലികോംമന്ത്രിയായിരുന്ന എ രാജയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും നീര റാഡിയ സിബിഐയോടു പറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് ലൈസന്‍സ് ലഭിക്കാനും ശരദ് പവാര്‍ സമ്മര്‍ദം ചെലുത്തിയത്രെ. എന്നാല്‍, ഇതു തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ തന്റെ പക്കലില്ലെന്നും നീര റാഡിയ പറഞ്ഞു. സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് റാഡിയയുടെ വെളിപ്പെടുത്തല്‍ ഉള്ളത്.
ReplyDelete"നീര റാഡിയ പറയുന്നത് ശുദ്ധ കളവും വിഡ്ഢിത്തവുമാണെന്ന് ശരദ് പവാര്‍ പറഞ്ഞു... " എന്റമ്മോ ഇത്രയും ശുദ്ദനായ ഒരുവന്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ലേ? ഇയാളുടെ മോളല്ലേ ഐ.പി.എല്‍ ന്റെ ഓഹരിയില്‍ ഉണ്ടായിരുന്ന് എന്ന് കേട്ടത്.. 1400 കോടിയോ മറ്റോ? എനിക്ക് ഈ തുക തെറ്റ് കൂടാതെ എഴുതാന്‍ വരെ അറിയില്ലാാ എന്റെ മുത്തപ്പാാ!
ReplyDelete