Friday, April 15, 2011
പ്രതീക്ഷാതീരത്തേക്കൊരു സുനാമി എക്സ്പ്രസ്
തൃശൂര്‍: വിഷുനാളില്‍ തൃശൂരില്‍നിന്നാണ് പ്രതീക്ഷകളുടെ ഹൈവേയിലൂടെ സുനാമി എക്സ്പ്രസ് എന്ന ബസ് പുറപ്പെടുന്നത്. കേരളത്തിലെ പര്യടനത്തിനുശേഷം ഇതര സംസ്ഥാനങ്ങളിലൂടെയും വിദേശരാജ്യങ്ങളിലൂടെയും സഞ്ചരിച്ച് ചിലിയിലെത്തിയാലേ യാത്ര അവസാനിപ്പിക്കൂ. അതിനിടെ നിരവധി സ്ഥലങ്ങള്‍, ആയിരക്കണക്കായ കഥാപാത്രങ്ങള്‍. അവരുടെ ജീവിതവും പ്രതീക്ഷകളും നമുക്കുമുന്നിലെത്തിക്കും ഏലിയാസ് കോഹന്‍. ഏഴൂമണിക്കൂര്‍ നീണ്ട 'ലാസ് ഇന്ത്യാസി'ലൂടെ കഴിഞ്ഞ പുതുവര്‍ഷപ്പുലരിയില്‍ മനുഷ്യജീവിതത്തിന്റെ കാണാപ്പുറങ്ങളെ കാണികള്‍ക്കുമുന്നിലെത്തിച്ച പ്രശസ്ത ചിലിയന്‍ നാടക സംവിധായകന്‍ ഏലിയാസ് കോഹന്‍, സുനാമിയേക്കാള്‍ കാറ്റുംകോളും നിറഞ്ഞ രംഗങ്ങളുംകൊണ്ടാണ് ഇത്തവണ സുനാമി എക്സ്പ്രസുമായെത്തുന്നത്. ദുരന്തങ്ങളും ഹാസ്യവും സമന്വയിക്കുന്ന നാടകം സമൂഹത്തിലെ തിന്മകള്‍ക്കെതിരായ പോരാട്ടംകൂടിയാണ്.
ഒരുകൂട്ടം ആളുകളുടെ ബസ് യാത്രയാണ് 'സുനാമി എക്സ്പ്രസ്: ഹൈവേ ഓഫ് ഹോപ്സ്' എന്ന നാടകം. ലക്ഷ്യബോധമില്ലാത്ത യാത്രയില്‍ ഓരോ യാത്രക്കാരനും വ്യത്യസ്തമായ ജീവിതകഥകളാണ് പറയുന്നത്. യാത്രക്കാരുടെ സംഗീതവും പ്രാര്‍ഥനയും ദുഃസ്വപ്നങ്ങളുമെല്ലാം യാത്രയ്ക്കിടെ കടന്നുവരുന്നു. ചില സന്ദര്‍ഭങ്ങളില്‍ വേദിയെന്നതിലുപരി ബസ്തന്നെ കഥാപാത്രവുമാകുന്നുണ്ട്. പെട്ടെന്ന് ബസ് റൂട്ട്തെറ്റി മറ്റേതോ സ്വപ്നലോകത്തിലേക്ക് പോകുന്നു. ഓരോ യാത്രക്കാരിലും അപ്പോഴുണ്ടാകുന്ന അന്തഃസംഘര്‍ഷങ്ങളും വിചാരങ്ങളുമാണ് നാടകത്തിലൂടെ ആവിഷ്കരിക്കുന്നത്. നാം നമ്മളില്‍നിന്ന് എപ്പോഴും പിഴുതുമാറ്റാനും അടര്‍ത്തിയെടുക്കാനും ശ്രമിക്കുന്ന നിഴലുകളാണ് നാടകത്തില്‍ സംവദിക്കുന്നതെന്ന് ഏലിയാസ് കോഹന്‍ പറയുന്നു. ലാസ് ഇന്ത്യാസിന്റെ തുടര്‍ച്ചതന്നെയാണ് സുനാമി എക്സ്പ്രസും. പരസ്പര ബന്ധമില്ലാത്ത ഒരുപാട് കഥാപാത്രങ്ങളെ ഓരേസമയം കാണിക്കാമെന്നതിലാണ് ബസിനെ വേദിയും കഥാപാത്രവുമാക്കുന്നതെന്ന് ഏലിയാസ് കോഹന്‍ പറഞ്ഞു.
മനക്കൊടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിങ്ങിങ് സ്റ്റിക്സ് തിയറ്റര്‍ ഗ്രൂപ്പാണ് നാടകത്തിന്റെ അണിയറയില്‍. സിങ്ങിങ് സ്റ്റിക്കിന്റെ പ്രവര്‍ത്തകനും ചിലിയില്‍ നാടകപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുമുള്ള സി മാര്‍ട്ടിന്‍ ജോണ്‍ ആണ് സുനാമി എക്സ്പ്രസ് എന്ന ആശയത്തിനു പിന്നില്‍. മാര്‍ട്ടിനു പുറമെ ജോണ്‍ ചാലിശേരി, സുജിത്ത് ശങ്കര്‍, സുര്‍ജിത്ത്, കനി, അഭിജ, ആത്മജ, തുടങ്ങി 20 പേരാണ് അരങ്ങത്തും അണിയറയിലുമായുള്ളത്. ഇവരില്‍ കോഹനെക്കൂടാതെ രണ്ട് ചിലിയന്‍ ആര്‍ട്ടിസ്റ്റുകളും രംഗത്തെത്തുന്നുണ്ട്. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ബസിലാണ് നാടകം അരങ്ങേറുക. ഒരു ഭാഗം പൂര്‍ണമായി തുറക്കാവുന്ന രൂപത്തിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. പുറത്തുനിന്നും അകത്തുനിന്നും ബസിന്റെ മുകളിലേക്ക് കയറാനും സൌകര്യമുണ്ട്. ഒല്ലൂര്‍ ആനക്കല്ലിലെ ഉണ്ണികൃഷ്ണ ബോഡി വര്‍ക്സിലെ മെക്കാനിക്കായ രവിയുടെ നേതൃത്വത്തിലാണ് ബസ് സജ്ജീകരിച്ചത്.
Tsunami Express - highway of hopes വെബ്സൈറ്റ്
A journey sans destination on ‘Tsunami Express'
ദേശാഭിമാനി 150411
Labels:
കല,
രാഷ്ട്രീയം,
വാര്‍ത്ത,
സാംസ്കാരികം
Subscribe to:
Post Comments (Atom)
വിഷുനാളില്‍ തൃശൂരില്‍നിന്നാണ് പ്രതീക്ഷകളുടെ ഹൈവേയിലൂടെ സുനാമി എക്സ്പ്രസ് എന്ന ബസ് പുറപ്പെടുന്നത്. കേരളത്തിലെ പര്യടനത്തിനുശേഷം ഇതര സംസ്ഥാനങ്ങളിലൂടെയും വിദേശരാജ്യങ്ങളിലൂടെയും സഞ്ചരിച്ച് ചിലിയിലെത്തിയാലേ യാത്ര അവസാനിപ്പിക്കൂ. അതിനിടെ നിരവധി സ്ഥലങ്ങള്‍, ആയിരക്കണക്കായ കഥാപാത്രങ്ങള്‍. അവരുടെ ജീവിതവും പ്രതീക്ഷകളും നമുക്കുമുന്നിലെത്തിക്കും ഏലിയാസ് കോഹന്‍. ഏഴൂമണിക്കൂര്‍ നീണ്ട 'ലാസ് ഇന്ത്യാസി'ലൂടെ കഴിഞ്ഞ പുതുവര്‍ഷപ്പുലരിയില്‍ മനുഷ്യജീവിതത്തിന്റെ കാണാപ്പുറങ്ങളെ കാണികള്‍ക്കുമുന്നിലെത്തിച്ച പ്രശസ്ത ചിലിയന്‍ നാടക സംവിധായകന്‍ ഏലിയാസ് കോഹന്‍, സുനാമിയേക്കാള്‍ കാറ്റുംകോളും നിറഞ്ഞ രംഗങ്ങളുംകൊണ്ടാണ് ഇത്തവണ സുനാമി എക്സ്പ്രസുമായെത്തുന്നത്. ദുരന്തങ്ങളും ഹാസ്യവും സമന്വയിക്കുന്ന നാടകം സമൂഹത്തിലെ തിന്മകള്‍ക്കെതിരായ പോരാട്ടംകൂടിയാണ്.
ReplyDelete