നാദാപുരം:
'എങ്ങനെ മറക്കാന്‍ കഴിയും ഞങ്ങള്‍ക്ക്, വാളുകളും ബോംബുകളുമായി അട്ടഹസിച്ച്കൊണ്ട് അവരെത്തി. ജീവനുംകൊണ്ട് കുഞ്ഞുങ്ങളെയുംകൊണ്ട് ഓടാനേ നിവൃത്തിയുണ്ടായിരിന്നുള്ളൂ. ഉടുതുണിക്ക് മറുതുണിയില്ലാതെ മടങ്ങിയെത്തിയപ്പോള്‍ കണ്ടത് ഹൃദയം പൊട്ടുന്ന കാഴ്ച. വീടിന്റെ സ്ഥലത്ത് പുകയുന്ന ചാരക്കൂമ്പാരം. കത്തിയമര്‍ന്നത് ജീവിത അധ്വാനത്തിന്റെ സര്‍വസ്വവും'.
ഉമ്മത്തൂരിലെ തങ്കയംകുറ്റി നാരായണി എന്ന വീട്ടമ്മ മുസ്ളീം ലീഗിന്റെ തേര്‍വാഴ്ചയുടെ ഒരുനാളും പൊറുക്കാത്ത ക്രൂരത വിവരിച്ചു.
2001 ഏപ്രില്‍ 11 ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂര്‍, താനക്കോട്ടൂര്‍, പാറക്കടവ് നിവാസികള്‍ക്ക് മറക്കാനാകാത്ത കറുത്ത ദിനമാണ്. ജനുവരിയില്‍ പഞ്ചായത്തിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക്സര്‍വകക്ഷി രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് പരിഹാരം കണ്ടിരുന്നു. നാട് സമാധാനം വീണ്ടെടുത്തു. വിഷു ആഘോഷത്തിനുള്ള ഒരുക്കത്തിലായിരുന്നു ഗ്രാമം.
'വിഷുവിനുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു ഞാന്‍. കുറെ ചെറുപ്പക്കാര്‍ ആര്‍ത്തട്ടഹസിച്ച് ചോരപുരണ്ട വാളുകളുമായി എനിക്കുനേരെ വന്നു. മാര്‍കിസ്റ്റുകാരെയെല്ലാം കൊല്ലുമെന്ന് പറഞ്ഞ് വാളോങ്ങി എന്റെ കാത് പിടിച്ച് പറിച്ചു. അരപ്പവന്‍ കമ്മലും രണ്ട് പവന്റെ സ്വര്‍ണമാലയും നഷ്ടപ്പെട്ടു. കാതറ്റ് ചോരയൊലിച്ച് നിലത്തുവീണ എന്നെ ആരോ ആശുപത്രിയിലെത്തിച്ചു'.
കിണറുള്ള പറമ്പത്ത് ദേവിക്ക് മുസ്ളീംലീഗ് ക്രിമിനല്‍ സംഘത്തിന്റെ ക്രൂരത ഇന്നും മറക്കാനാവില്ല.
27 സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് തീയിട്ട് കൊള്ളയടിച്ചത് പട്ടാപ്പകലായിരുന്നു. പതിനാല് വീടുകള്‍ നിശ്ശേഷം കത്തിയമര്‍ന്നു. നിരവധി പേരെ വെട്ടിപരിക്കേല്‍പിച്ചു. അമ്പതോളം വരുന്ന അക്രമി സംഘമാണ് അഴിഞ്ഞാടിയത്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുസ്ളീംലീഗ് നേതാക്കള്‍ നടത്തിയ അക്രമത്തിന്റെയും കൊള്ളയുടെയും നടുക്കത്തില്‍ നിന്ന് ഈ നാട് ഇനിയും മോചിതമായിട്ടില്ല.
ഉമ്മത്തൂരിലെ ലീഗ് നേതാവ് കൊട്ടാരം മമ്മുവിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു അക്രമങ്ങള്‍. കൊള്ളക്കും കൊള്ളിവെപ്പിനും ശേഷം ക്രിമിനല്‍ സംഘങ്ങള്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നറിഞ്ഞ് സംഭവ ദിവസം രാത്രി വടകര റൂറല്‍ എസ്പിയായിരുന്ന ചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് വീട് റെയ്ഡ് ചെയ്തു. നാടൊന്നടങ്കം ഞെട്ടിയ വാര്‍ത്തയായിരുന്നു അത്. വയനാട്, മലപ്പുറം, താമരശ്ശേരി ഭാഗങ്ങളിലെ മുസ്ളീംലീഗ് ക്രിമിനല്‍ സംഘങ്ങള്‍ക്കൊപ്പം പിടിയിലായത് നാദാപുരം പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ സൂപ്പി നരിക്കാട്ടേരി. പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് തടവില്‍ കഴിഞ്ഞപ്പോഴാണ് 'സമാധാന ദൂതന്റെ' കുപ്പായം അഴിഞ്ഞുവീണത്. ചോര പുരണ്ട ആയുധങ്ങളും സിപിഐ എം പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളും ഉള്‍പ്പെടെയുള്ള കൊള്ളമുതലുകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ചെക്യാട് സിപിഐ എം സംഘടിപ്പിച്ച അഭയാര്‍ഥി ക്യാമ്പിലായിരുന്നു വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍. പാര്‍ടി വീട് വെച്ചു നല്‍കിയതും തങ്ങളെ സംരക്ഷിച്ചതും ഈ കുടുംബങ്ങള്‍ ഇന്നും നന്ദിയോടെ സ്മരിക്കുന്നു.
ദേശാഭിമാനി 120411
നാദാപുരം:
ReplyDelete'എങ്ങനെ മറക്കാന്‍ കഴിയും ഞങ്ങള്‍ക്ക്, വാളുകളും ബോംബുകളുമായി അട്ടഹസിച്ച്കൊണ്ട് അവരെത്തി. ജീവനുംകൊണ്ട് കുഞ്ഞുങ്ങളെയുംകൊണ്ട് ഓടാനേ നിവൃത്തിയുണ്ടായിരിന്നുള്ളൂ. ഉടുതുണിക്ക് മറുതുണിയില്ലാതെ മടങ്ങിയെത്തിയപ്പോള്‍ കണ്ടത് ഹൃദയം പൊട്ടുന്ന കാഴ്ച. വീടിന്റെ സ്ഥലത്ത് പുകയുന്ന ചാരക്കൂമ്പാരം. കത്തിയമര്‍ന്നത് ജീവിത അധ്വാനത്തിന്റെ സര്‍വസ്വവും'.
ഉമ്മത്തൂരിലെ തങ്കയംകുറ്റി നാരായണി എന്ന വീട്ടമ്മ മുസ്ളീം ലീഗിന്റെ തേര്‍വാഴ്ചയുടെ ഒരുനാളും പൊറുക്കാത്ത ക്രൂരത വിവരിച്ചു.